ആപ്പിൾ വിഷൻ പ്രോ വിപണിയിലേക്കെത്തുന്നു; പ്രീ ഓർഡർ തുടങ്ങി, വിശദമായറിയാം
ആപ്പിളിന്റെ മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റ് വിഷൻ പ്രോ(Apple Vision Pro)ഒടുവിൽ വിപണിയിലേക്കെത്തുന്നു.ഫെബ്രുവരി 2ന് ആപ്പിളിന്റെ ആദ്യ മിക്സഡ് റിയാലിറ്റി ഹെഡ്െസറ്റ് അവതരിപ്പിക്കുന്നതിനു മുന്നോടിയായി ആപ്പിൾ വിഷൻ പ്രോ യുഎസിൽ പ്രീ ഓർഡർ ആരംഭിച്ചു. . വെർച്വൽ റിയാലിറ്റിയുടെയും ഓഗ്‌മെന്റഡ് റിയാലിറ്റിയുടെയും

ആപ്പിളിന്റെ മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റ് വിഷൻ പ്രോ(Apple Vision Pro)ഒടുവിൽ വിപണിയിലേക്കെത്തുന്നു. ഫെബ്രുവരി 2ന് ആപ്പിളിന്റെ ആദ്യ മിക്സഡ് റിയാലിറ്റി ഹെഡ്െസറ്റ് അവതരിപ്പിക്കുന്നതിനു മുന്നോടിയായി ആപ്പിൾ വിഷൻ പ്രോ യുഎസിൽ പ്രീ ഓർഡർ ആരംഭിച്ചു. വെർച്വൽ റിയാലിറ്റിയുടെയും ഓഗ്‌മെന്റഡ് റിയാലിറ്റിയുടെയും സാധ്യതകളുപയോഗപ്പെടുത്തുന്ന വിഷൻ പ്രോ വാർത്തകളിൽ ഇടംനേടിയിരുന്നു. 256ജിബി സ്റ്റോറേജുമായി ഫെബ്രുവരി 2ന് ഔദ്യോഗികമായി വിപണിയിലേക്കെത്തുന്ന പ്രോയുടെ വില 3499 ഡോളറിൽ(2.90 ലക്ഷം രൂപയോളം) ആരംഭിക്കും.
ആപ്പിൾ വിഷൻ പ്രോ പാക്കേജിങ്ങിൽ
ബാറ്ററി പാക്ക്, ഫേസ് സീൽ, സീൽ കുഷ്യൻ, ഫ്രണ്ട് കവർ, ഓപ്ഷണലായി ക്രമീകരിക്കാവുന്ന അപ്പർ ഹെഡ്‌ബാൻഡ്, യുഎസ്ബി സി ചാർജിങ്ങ് കേബിളുള്ള 30W യുഎസ്ബി സി അഡാപ്റ്റർ, പോളിഷിങ്ങ് തുണി എന്നിവ ഉൾപ്പെടുന്നു.
ഇന്ത്യയിൽ അവതരിപ്പിക്കുമോ?
ഇന്ത്യയിൽ ഹെഡ്‌സെറ്റിന്റെ ഔദ്യോഗിക ലോഞ്ച് തീയതി ഇപ്പോഴും ആപ്പിള്‍ പറഞ്ഞിട്ടില്ല.അമേരിക്കയ്ക്ക് പുറത്തു അവതരിപ്പിച്ചേക്കാവുന്ന ആദ്യ സ്ഥലങ്ങളിൽ ചിലത് യുകെ, കാനഡ, ചൈന എന്നിവിടങ്ങളായിരിക്കുമെന്നു വിദഗ്ദർ പറയുന്നു. ഇന്ത്യയും ഈ പട്ടികയിൽ ഉടൻ എത്തിയേക്കും. ആപ്പിളിന്റെ ഒരു പരീക്ഷണാത്മക ഉൽപ്പന്നമാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്, അതിനാൽ എല്ലായിടത്തും ഇത് പുറത്തിറക്കുന്നതിന് മുൻപായി അവർ ആദ്യം കുറച്ച് പ്രദേശങ്ങളിൽ ഇത് പരീക്ഷിക്കുകയാണ്.
ഒരു തീയേറ്റർ കൺമുന്നിൽ
മുഖത്തിനു മുമ്പില്‍ 100 അടി വലുപ്പമുള്ള സ്‌ക്രീന്‍! അതില്‍ ടിവി പ്രോഗ്രാമുകളും 3ഡി സിനിമകളും ഐഒഎസ്, ഐപാഡ്ഒഎസ്, മാക്ഒഎസ് ആപ് അനുഭവങ്ങളും ആസ്വദിക്കാം. എവിടെയിരിക്കുന്നോ ആ സ്ഥലത്തിനു മുകളില്‍ ആയിരിക്കും ഓഗ്മെന്റഡ് റിയാലിറ്റി സ്‌ക്രീന്‍ വരിക. സ്ഥലബോധം നഷ്ടപ്പെടില്ല. ഐഫോണിന്റെ ഒരു പിക്‌സലിന്റെ സ്ഥാനത്ത് 64 പിക്‌സലുകള്‍ ആയിരിക്കും വിഷന്‍ പ്രോയില്‍ ഉണ്ടായിരിക്കുക. മൈക്രോ ഓലെഡ് പാനൽ ഇരുകണ്ണുകള്‍ക്കും 4കെയില്‍ ഏറെ റെസലൂഷന്‍ നല്‍കും.
കസ്റ്റമൈസേഷൻ, ഫിറ്റിങ്ങ്
ഒരാളുടെ തലയ്ക്ക് ഇണങ്ങുന്ന തരത്തിലുള്ള കസ്റ്റമൈസേഷന്‍ നടത്താനാണ് അപ്പോയിന്റ്‌മെന്റ് എടുക്കേണ്ടി വരുന്നതെന്നാണ് റിപ്പോര്‍ട്ടു ചെയ്യുന്നത്. വിഷന്‍ പ്രോ ഉപയോഗിക്കുമ്പോള്‍ പുറത്തുനിന്നുള്ള പ്രകാശം പ്രവേശിക്കാതിരിക്കാനുള്ള ലൈറ്റ് സീലിങ് ക്രമീകരണങ്ങളാണ് ഓരോരുത്തരെയും സ്റ്റോറിൽ ഇരുത്തി നടത്തുക.
ബാറ്ററി
ഏകദേശം 2 മണിക്കൂർ ബാറ്ററി ലൈഫാണ് കണക്കാക്കപ്പെടുന്നത്.