അമേരിക്കയിൽ 3 ലക്ഷത്തോളം രൂപ, മറ്റു രാജ്യങ്ങളിൽ വിറ്റുപോകുന്നത് തീവിലയ്ക്ക്; വിഷന്‍ പ്രോ ഞെട്ടിക്കുന്നു
ടെക്‌നോളജി ഭീമന്‍ ആപ്പിളിന്റെ ആദ്യ മിക്സഡ് റിയാലിറ്റി ഹെഡ്‌സെറ്റായ വിഷന്‍ പ്രോയുടെ തുടക്ക വേരിയന്റിന് ഇട്ടിരിക്കുന്ന വിലയായ 3500 ഡോളര്‍(2.92 ലക്ഷം) വളരെ കൂടുതലാണെന്ന് ആദ്യം ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ വിലയ്ക്ക് വാങ്ങുന്നവർ കുറവായിരിക്കുമെന്ന അഭിപ്രായങ്ങളും ഉണ്ടായി. എന്നാല്‍ അമേരിക്കയ്ക്കു പുറത്തു
ടെക്‌നോളജി ഭീമന്‍ ആപ്പിളിന്റെ ആദ്യ മിക്സഡ് റിയാലിറ്റി ഹെഡ്‌സെറ്റായ വിഷന്‍ പ്രോയുടെ തുടക്ക വേരിയന്റിന് ഇട്ടിരിക്കുന്ന വിലയായ 3500 ഡോളര്‍(2.92 ലക്ഷം) വളരെ കൂടുതലാണെന്ന് ആദ്യം ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ വിലയ്ക്ക് വാങ്ങുന്നവർ കുറവായിരിക്കുമെന്ന അഭിപ്രായങ്ങളും ഉണ്ടായി. എന്നാല്‍ അമേരിക്കയ്ക്കു പുറത്തു
ടെക്‌നോളജി ഭീമന്‍ ആപ്പിളിന്റെ ആദ്യ മിക്സഡ് റിയാലിറ്റി ഹെഡ്‌സെറ്റായ വിഷന്‍ പ്രോയുടെ തുടക്ക വേരിയന്റിന് ഇട്ടിരിക്കുന്ന വിലയായ 3500 ഡോളര്‍(2.92 ലക്ഷം) വളരെ കൂടുതലാണെന്ന് ആദ്യം ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ വിലയ്ക്ക് വാങ്ങുന്നവർ കുറവായിരിക്കുമെന്ന അഭിപ്രായങ്ങളും ഉണ്ടായി. എന്നാല്‍ അമേരിക്കയ്ക്കു പുറത്തു
ടെക്‌നോളജി ഭീമന്‍ ആപ്പിളിന്റെ ആദ്യ മിക്സഡ് റിയാലിറ്റി ഹെഡ്‌സെറ്റായ വിഷന്‍ പ്രോ(Apple Vision Pro)യുടെ തുടക്ക വേരിയന്റിന് ഇട്ടിരിക്കുന്ന വിലയായ 3500 ഡോളര്‍(2.92 ലക്ഷം) വളരെ കൂടുതലാണെന്ന് ആദ്യം ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ വിലയ്ക്ക് വാങ്ങുന്നവർ കുറവായിരിക്കുമെന്ന അഭിപ്രായങ്ങളും ഉണ്ടായി. എന്നാല്‍ അമേരിക്കയ്ക്കു പുറത്തു വിഷന്‍ പ്രോ ഇപ്പോള്‍ വിറ്റുപോകുന്ന വില കേട്ട് ഞെട്ടിയിരിക്കുകയാണ്പലരും.
വിറ്റുപോകുന്നത് ചോദിക്കുന്ന വിലയ്ക്ക്
ആപ്പിള്‍ വിഷന്‍ പ്രോയുടെ വില്‍പ്പന ഔദ്യോഗികമായി അമേരിക്കയില്‍ മാത്രമെ ആരംഭിച്ചിട്ടുള്ളു. എന്നാല്‍, മറ്റു രാജ്യങ്ങളിലുള്ള ആപ്പിള്‍ ആരാധകര്‍ 'എന്തുവിലയ്ക്കും' ഒരു വിഷന്‍ പ്രോ വാങ്ങിക്കാന്‍ ശ്രമിക്കുന്നത് മുതലാക്കുകയാണ് മറ്റു രാജ്യങ്ങളിലെ റീസെല്ലര്‍മാര്‍. ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ട് പ്രകാരം ആപ്പിള്‍ ഔദ്യോഗികമായി ഹെഡ്‌സെറ്റ് വില്‍പ്പനയ്‌ക്കെത്തിക്കും മുമ്പ് ഫാന്‍സിന്റെ ജ്വരം അക്ഷരാര്‍ത്ഥത്തില്‍ മുതലാക്കുകയാണ് വിവിധ രാജ്യങ്ങളിലെ റീസെല്ലര്‍മാര്‍.
ആപ്പിള്‍ തങ്ങളുടെ വിഷന്‍ പ്രോയുടെ 256ജിബി വേരിയന്റ് അമേരിക്കയില്‍ വില്‍ക്കുന്നത് 3500 ഡോളറിനാണ്. അമേരിക്കയില്‍ നിന്ന് വാങ്ങി മറ്റു രാജ്യങ്ങളില്‍ വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുന്ന മോഡലുകള്‍ക്ക് 1500 ഡോളറോ(1,24 ലക്ഷം രൂപ) അതിലധികമോ വരെ വാങ്ങുന്ന സെല്ലര്‍മാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജപ്പാനില്‍ തുടക്ക വേരിയന്റിന് റീസെല്ലര്‍മാര്‍ ചോദിക്കുന്ന വില 800,000 യെന്‍ (ഏകദേശം 4.48 ലക്ഷം രൂപ) ആണത്രെ. ജപ്പാനിലെ മെര്‍ക്കാരി മാര്‍ക്കറ്റ്പ്ലേസിലാണ് വിഷന്‍ പ്രോ ഈ വിലയ്ക്കു വില്‍ക്കുന്നത്.
ചൈനയില്‍ ടാവോബാവോ വില്‍ക്കുന്നത് ഏകദേശം 36,000 യുവാന്‍ (4.15 ലക്ഷം രൂപ) വാങ്ങിയാണ്. സിങ്കപ്പൂരുള്ള ലാസഡാസയിലുള്ള ഒരു സെല്ലര്‍ വാങ്ങുന്നത് 8,500 ഡോളര്‍ (5.2 ലക്ഷം രൂപ) ആണത്രെ. ഹോങ്കോങിലെ മോങ് കോകില്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തു വില്‍ക്കുന്ന ഒരു സെല്ലര്‍ 35,800 ഹോങ്കോങ് ഡോളര്‍ (4,580 അമേരിക്കന്‍ ഡോളര്‍) വാങ്ങിച്ചു എന്ന് റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, ഇവിടെ അങ്ങനെ കൃത്യമായതുകയ്‌ക്കൊന്നുമല്ല മറിച്ച് വിഷന്‍ പ്രോയുടെ വില ഓരോ ദിവസവും മാറിമറിയുന്ന കാഴ്ചയാണ് കാണാനാകുന്നതത്രെ.
വിഷന്‍ പ്രോ ഉടനെ സ്വന്തമാക്കണമെന്നില്ലെങ്കില്‍ കാത്തിരിക്കൂ, വില താഴും എന്ന് റീസെല്ലര്‍മാര്‍ വാങ്ങാനെത്തുന്നവരെ ഉപദേശിക്കുന്നുമുണ്ടത്രെ. മറ്റേതെങ്കിലും ഉപകരണം വാങ്ങി വീട്ടില്‍ കൊണ്ടുപോകുന്ന രീതിയില്‍ വിഷന്‍ പ്രോ വാങ്ങാന്‍ സാധിക്കില്ല. ആപ്പിള്‍ സ്റ്റോറുകളിലെത്തി വാങ്ങുന്നവര്‍ക്ക് വളരെ വിസ്തരിച്ചുളള തയാറെടുപ്പുകളാണ് ഒരുക്കിയിരിക്കുന്നത്.
വിഷന്‍ പ്രോ ജ്വരത്തിനു പിന്നിലെന്ത്?
വിവിധ രാജ്യങ്ങളില്‍ വിഷന്‍ പ്രോ ജനിപ്പിച്ചിരിക്കുന്ന താൽപര്യം പല ചോദ്യങ്ങളും ഉന്നയിക്കുന്നു. ഇത്തരം ഉപകരണങ്ങള്‍ക്ക് ലോകമെമ്പാടുമായി മൊത്തത്തില്‍ എത്രപേര്‍ ആവശ്യക്കാരായി ഉണ്ടാകും എന്നതാണ് അതിലൊന്ന്. വില കൂടുതലാണ് എന്നത് ഇതു വാങ്ങുന്നതില്‍ നിന്ന് പലരെയും അകറ്റി നിറുത്തും എന്നായിരുന്നു പൊതുവെയുള്ള കണക്കുകൂട്ടല്‍.
അതേസമയം, ഇപ്പോള്‍ കാണുന്ന ജ്വരം വിഷന്‍ പ്രോ പോലെയുള്ള എക്‌സ്‌റ്റെന്‍ഡഡ് റിയാലിറ്റി ഉപകരണങ്ങളുടെ സ്വീകാര്യതയെ ആവണമെന്നില്ല കാണിക്കുന്നത് എന്നു വാദിക്കുന്നവരും ഉണ്ട്. മറ്റുള്ളവരുടെ കൈയ്യില്‍ എത്തുന്നതിനു മുമ്പ് താന്‍ ഒരെണ്ണം സ്വന്തമാക്കി എന്നു കാണിക്കാന്‍ ആഗ്രഹിക്കുന്ന കാശുകാരാകാം എന്തു വില കൊടുത്തും ഒരെണ്ണം വാങ്ങിച്ചെടുക്കാന്‍ ശ്രമിക്കുന്നവരില്‍ ചിലര്‍.
ഗവേഷണ കമ്പനിയായ കൗണ്ടര്‍പോയിന്റ് പറയുന്നത്, പെരുപ്പിച്ച വിലയ്ക്ക് വിഷന്‍ പ്രോ വിറ്റുപോകാനുള്ള മറ്റൊരു കാരണം അധികമെണ്ണം ഇത്തരത്തില്‍ വില്‍പ്പനയ്ക്ക്എത്തുന്നില്ലന്നുള്ളതാണ്. വിഷന്‍ പ്രോ ഒരെണ്ണം ഉടനെ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവരില്‍ പല തരക്കാരുണ്ടെന്നാണ് ഐഡിസി എന്ന വിശകലന കമ്പനി വിലയിരുത്തുന്നത്. അവര്‍ പറയുന്നത് കാശുകാരായ ആപ്പിള്‍ ആരാധർ മാത്രമല്ല ഹെഡ്സെറ്റ് വാങ്ങുന്നത്, മറിച്ച് ആപ് ഡവലപ്പര്‍മാരുംഇത് അധിക വില നല്‍കി വാങ്ങുന്നുണ്ടെന്നാണ്. വിഷന്‍ പ്രോയുടെ സാധ്യതകള്‍ മനസിലാക്കാനും അവയ്ക്ക് അനുയോജ്യമായ ആപ്പുകള്‍ വികസിപ്പിക്കാനും ആഗ്രഹമുള്ളവര്‍ കൂടെയാണ് അമിത വില നല്‍കി അത് വാങ്ങുന്നതത്രെ.