മൊബൈൽ വേൾഡ് കോൺഗ്രസിൽ ഓരോ വർഷവും നിരവധി കൺസെപ്റ്റ് മോഡലുകൾ ടെക് കമ്പനികൾ അവതരിപ്പിക്കാറുണ്ട്. ഇത്തവണ അദ്ഭുത കൺസെപ്റ്റുകൾ അരങ്ങേറിയ എംഡബ്ലിയുസി 2024 നടക്കുന്നത് ബാർസിലോനയിലാണ്. ടെക് പ്രേമികളെ അമ്പരപ്പിച്ചു നിരവധി മോഡലുകൾ വിപണിയിലേക്കും കൺസെപ്റ്റായും അവതരിപ്പിക്കപ്പെട്ടു. ടെക് പ്രേമികള്‍ ഭാവിയിലേക്കു

മൊബൈൽ വേൾഡ് കോൺഗ്രസിൽ ഓരോ വർഷവും നിരവധി കൺസെപ്റ്റ് മോഡലുകൾ ടെക് കമ്പനികൾ അവതരിപ്പിക്കാറുണ്ട്. ഇത്തവണ അദ്ഭുത കൺസെപ്റ്റുകൾ അരങ്ങേറിയ എംഡബ്ലിയുസി 2024 നടക്കുന്നത് ബാർസിലോനയിലാണ്. ടെക് പ്രേമികളെ അമ്പരപ്പിച്ചു നിരവധി മോഡലുകൾ വിപണിയിലേക്കും കൺസെപ്റ്റായും അവതരിപ്പിക്കപ്പെട്ടു. ടെക് പ്രേമികള്‍ ഭാവിയിലേക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൊബൈൽ വേൾഡ് കോൺഗ്രസിൽ ഓരോ വർഷവും നിരവധി കൺസെപ്റ്റ് മോഡലുകൾ ടെക് കമ്പനികൾ അവതരിപ്പിക്കാറുണ്ട്. ഇത്തവണ അദ്ഭുത കൺസെപ്റ്റുകൾ അരങ്ങേറിയ എംഡബ്ലിയുസി 2024 നടക്കുന്നത് ബാർസിലോനയിലാണ്. ടെക് പ്രേമികളെ അമ്പരപ്പിച്ചു നിരവധി മോഡലുകൾ വിപണിയിലേക്കും കൺസെപ്റ്റായും അവതരിപ്പിക്കപ്പെട്ടു. ടെക് പ്രേമികള്‍ ഭാവിയിലേക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൊബൈൽ വേൾഡ് കോൺഗ്രസിൽ ഓരോ വർഷവും നിരവധി കൺസെപ്റ്റ് മോഡലുകൾ ടെക് കമ്പനികൾ  അവതരിപ്പിക്കാറുണ്ട്. ഇത്തവണ അദ്ഭുത കൺസെപ്റ്റുകൾ അരങ്ങേറിയ എംഡബ്ലിയുസി 2024  ബാർസിലോനയിലായിരുന്നു. ടെക് പ്രേമികളെ അമ്പരപ്പിച്ചു നിരവധി മോഡലുകൾ വിപണിയിലേക്കും കൺസെപ്റ്റായും അവതരിപ്പിക്കപ്പെട്ടു. ടെക് പ്രേമികള്‍ ഭാവിയിലേക്കു പ്രതീക്ഷ വയ്ക്കുന്ന ചില മോഡലുകൾ പരിശോധിക്കാം.

ബെൻഡബിൾ കൺസെപ്റ്റ്

ADVERTISEMENT

ഒരു പുസ്തകം പോലെ മടക്കാവുന്ന ഫോൾഡബിള്‍, ഫ്ലിപ് ഫോണുകൾ വിപണിയിലെത്തി, എന്നാലിനി ബെൻഡബിൾ ഫോണുകളുടെ കാലമാണ്. 6.5 ഇഞ്ച് വലുപ്പമുള്ള ഒരു സ്മാർട് വാച്ച് പോലെയോ അല്ലെങ്കില്‍ അൽപ്പം വലിയ ബ്രേസ്‌ലെറ്റ് പോലെയോ കൈകളിൽ ചുറ്റിക്കിടക്കുന്ന ഒരു ഫോൺ അവതരിപ്പിച്ചത് മോട്ടറോളയാണ്. ഉപയോക്താവ് ധരിക്കുന്ന വസ്ത്രത്തിനനുയോജ്യമായി ഡിസ്പ്ലേ മാറുന്ന രസകരമായ കാഴ്ചകളും മൊബൈൽ  വേൾഡ് കോൺഗ്രസിൽ അവതരിപ്പിക്കപ്പെട്ടു.

കാന്തങ്ങൾ ഉപയോഗിച്ചാണ് ഈ ബെൻഡബിൾ ഫോൺ കൈകളിൽ സുരക്ഷിതമായി ഘടിപ്പിക്കുന്നത്. സ്റ്റൈലിഷായുള്ള ഓറഞ്ച് നിറമുള്ള ഫാബ്രിക് കൈകളിൽ ഫോൺ ഉരസിയുള്ള പോറൽ ഒഴിവാക്കുന്നു സാധാരണ ഫോണുകളിലെ വലിയ ഒരു ബാറ്ററിക്കുപകരം ചെറിയ നിരവധി ബാറ്ററികളാണ് ഉപയോഗിച്ചിരിക്കുന്നത് കൺസെപ്റ്റിനേക്കാൾ ഭാവിയിൽ വിപണിയിലെത്തിക്കാൻ ഉദ്ദേശ്യമുള്ള ഒരു മോ‍ഡലാണ് മോട്ടറോള  അവതരിപ്പിച്ചത്.

സാംസങ് ക്ലിങ് ബാൻജ്

മോട്ടറോളയുടെ ബെൻഡബിൾ കൺസെപ്റ്റ് പോലൊരു ഫോൺ സാംസങും അവതരിപ്പിച്ചു. ഒഎൽഇഡി ക്ളിങ് ബാൻഡ് എന്നാണ് സാംസങ് ഇതിനെ വിളിക്കുന്നത്. കുട്ടികൾ കളിക്കുന്ന സ്ലാപ് ബ്രേസ്​ലെറ്റുകൾക്കു സമാനമായി ഈ ഉപകരണം ഒരു ഫ്ലിപ്പിൽ കൈയ്യിൽ ഇണക്കിച്ചേർക്കാം. ഡിസ്പ്ലേ ബെസൽലെസ് ആണ് . സാധാരണ സ്മാർട്ഫോൺ പോലെ പിൻക്യാമറയും ഉണ്ട്.

ADVERTISEMENT

ട്രാൻസ്പെരെന്റ് ലാപ്ടോപ്

ട്രാൻസ്പെരെന്റ് ടിവി വിപണിയിലേക്കെത്തിയിരുന്നു. എന്നാലിനി മറുപുറം കാണാനാവുന്ന സ്ക്രീനുകളോടു കൂടിയ ലാപ്ടോപ്പുകളുടെ കാലമാണ്. 17.3 ഇഞ്ച് ട്രാൻസ്പെരെന്റ് സ്ക്രീനുള്ള ലാപ്ടോപ് അവതരിപ്പിച്ചത് ലെനോവയാണ്.

മൈക്രോ എൽഇഡി ഡിസ്പ്ലേ ഓഫായിരിക്കുമ്പോൾ 55 ശതമാനം വരെ ട്രാൻസ്പെരെന്റ് സ്ക്രീൻ ലഭ്യമാക്കുന്നു. എന്നാൽ ബ്രൈറ്റ്​നെസ് വർദ്ധിപ്പിച്ചാൽ  പൂർണമായും അതാര്യമായ സ്ക്രീനായും മാറുന്നു.

കീബോർഡ് ഉള്ള ലാപ്‌ടോപ്പിൻ്റെ താഴത്തെ പകുതിയിൽ സ്‌കെച്ച് ചെയ്യുമ്പോൾ, ലാപ്‌ടോപ്പിൻ്റെ സ്‌ക്രീനിനു പിന്നിലെ ലോകം കാണാൻ അവരെ സഹായിക്കുന്ന ഫോം ഫാക്ടർ ഡിജിറ്റൽ ആർട്ടിസ്റ്റുകൾക്ക് ഉപയോഗപ്രദമാകുമെന്നതാണ് ലെനോവോയുടെ വലിയ ആശയങ്ങളിലൊന്ന് 

ADVERTISEMENT

ഒരു ആർക്കിടെക്റ്റിന് അവരുടെ മുന്നിലുള്ള പരിസ്ഥിതിയിൽ നിന്ന് കണ്ണെടുക്കാതെ സ്ഥലത്ത് ഇരുന്ന് ഒരു കെട്ടിടം വരയ്ക്കാൻ കഴിയുമെന്ന ആശയമാണ് ലെനോവോയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ടോം ബട്ട്ലർ പറയുന്നത്. സാംസങ് ഒരു പതിറ്റാണ്ട് മുമ്പ് CES 2010-ൽ ഒരു സുതാര്യമായ ലാപ്‌ടോപ്പ് ആശയം അവതരിപ്പിച്ചിരുന്നതിനാൽ പുതിയത് എന്ന്  ഈ ആശയത്തെ പറയാനാവില്ലെന്നു ടെക് വിദഗ്ദർ പറയുന്നു.

ഷഓമിയുടെ സൈബർ ഡോഗ്

നൃത്തം ചെയ്യുകയും ബാക് ഫ്ലിപ് ചെയ്യുകയും ചെയ്യുന്ന ഒരു റോബോട് നായയെയാണ് ഷഓമി അവതരിപ്പിച്ചിരിക്കുന്നത് സൈബോർഗ് 2 എന്നു പേരിട്ട ഈ നായ  ഉടമസ്ഥന്റെ ആവശ്യങ്ങളനുസരിച്ചു പ്രതികരിക്കുമെന്നു കമ്പനി പറയുന്നു. മൂഡിനനുസരിച്ചു നിറം മാറുകയും ചെയ്യുമത്രെ. ഏകദേശം ഒന്നരലക്ഷം രൂപയാണ് ഈ നായയുടെ വില.

28,000എംഎഎച്ച് ബാറ്ററിയുള്ള ഒരു സ്മാർട്ഫോൺ

അരക്കിലോയോളം ഭാരവും 27.8 എംഎം കനവുമുള്ള ഒരു  സ്മാർട്ഫോൺ.  ഭാരമല്ല ഈ ഫോണിന്റെ പ്രത്യേകത. ഒരാഴ്ചയോളം ചാർജ് നിൽക്കുന്ന 28,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിനുള്ളത്. P28K എന്നു പേരിട്ട ഈ  സ്മാർട്ട്‌ഫോൺ എനർജൈസർ എന്ന കമ്പനിയാണ് അവതരിപ്പിച്ചിരിക്കുന്നത്.

ടോക്ടൈം 122 മണിക്കൂറും സ്റ്റാൻബൈ ടൈം 2252 മണിക്കൂറുമാണ് വരുന്നത്.. 8 ജിബി റാം, 256 ജിബി സ്റ്റോറേജ്, മൂന്ന് പിൻ ക്യാമറകൾ, ആൻഡ്രോയിഡ് 14, 6.78 ഇഞ്ച് 1080 പി എൽസിഡി ഡിസ്‌പ്ലേ എന്നിവയും ഈ ഫോണിനുണ്ട്.   

അവെനീർ ടെലികോം മുൻപ് എംഡബ്ലിയുസി  2019ൽ 18,000mAh ബാറ്ററിയുള്ള Energizer P18K പോപ്പും 16,000mAh ബാറ്ററിയുള്ള Energizer Power Max P16K പ്രോയും 2018ൽ പ്രദർശിപ്പിച്ചിരുന്നു, ഒരു ഉപകരണവും ഉപഭോക്തൃ വിപണിയിൽ എത്തിയിട്ടില്ല.