എം3 ചിപ്പുള്ള പുതിയ മാക്ബുക്ക് എയർ പുറത്തിറക്കി ആപ്പിൾ. 13 ഇഞ്ച്, 15 ഇഞ്ച് സ്‌ക്രീൻ വലുപ്പങ്ങളിൽ ലഭ്യമാണ്, ഒറ്റ ചാർജിൽ 18 മണിക്കൂർ വരെ നിലനിൽക്കുമെന്നും കമ്പനി പറയുന്നു. 500 പീക് നിറ്റ്സ് ബ്രൈറ്റ്നെസുള്ള ല്വിക്വിഡ് റെറ്റിന ഡിസ്പ്ലേയാണ് വരുന്നത്. വേഗതയേറിയതും കൂടുതൽ കാര്യക്ഷമവുമായ ന്യൂറൽ എഞ്ചിൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എം3 ചിപ്പുള്ള പുതിയ മാക്ബുക്ക് എയർ പുറത്തിറക്കി ആപ്പിൾ. 13 ഇഞ്ച്, 15 ഇഞ്ച് സ്‌ക്രീൻ വലുപ്പങ്ങളിൽ ലഭ്യമാണ്, ഒറ്റ ചാർജിൽ 18 മണിക്കൂർ വരെ നിലനിൽക്കുമെന്നും കമ്പനി പറയുന്നു.  500 പീക് നിറ്റ്സ് ബ്രൈറ്റ്നെസുള്ള ല്വിക്വിഡ് റെറ്റിന ഡിസ്പ്ലേയാണ് വരുന്നത്.  വേഗതയേറിയതും കൂടുതൽ കാര്യക്ഷമവുമായ ന്യൂറൽ എൻജിൻ ഉള്ളതിനാൽ ഏറ്റവും വേഗതയേറിയ ഇന്റൽ അധിഷ്‌ഠിത മാക്‌ബുക്ക് എയറിനെപ്പോലും എം3 ചിപ്പുള്ള മാക്ബുക്ക് എയർ 13 മടങ്ങ് പിന്നിലാക്കുമെന്നാണ് വിലയിരുത്തലുകൾ വന്നിരുന്നത്. രണ്ട് എക്‌സ്‌റ്റേണൽ ഡിസ്‌പ്ലേകൾക്കുള്ള പിന്തുണയും മുൻ തലമുറയേക്കാൾ രണ്ട് മടങ്ങ് വേഗതയുള്ള വൈഫൈയും പുതിയ  ലാപ്ടോപ്പിനുണ്ട്.

വേഗതയേറിയതും കൂടുതൽ കാര്യക്ഷമവുമായ 16-കോർ ന്യൂറൽ എൻജിൻ ഉൾപ്പെടുന്നതിനാൽ എഐ, മെഷീൻ ലേണിങ് തുടങ്ങിയ കാര്യങ്ങൾക്കു അനുയോജ്യമാണ്. തത്സമയ സംഭാഷണങ്ങളുടെ വിവർത്തനം, ടെക്‌സ്‌റ്റ് പ്രവചനങ്ങൾ എന്നിവ ചെയ്യാൻ കഴിയുന്ന ഒപ്റ്റിമൈസ് ചെയ്‌ത എഐ മോഡലുകൾ പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് കമ്പനി പറയുന്നു.1080p ഫേസ്‌ടൈം എച്ച്ഡി ക്യാമറയാണ് ലാപ്ടോപ്പിലുള്ളത് ഡോൾബി അറ്റ്‌മോസിനൊപ്പം സ്പേഷ്യൽ ഓഡിയോയ്‌ക്കുള്ള പിന്തുണയുള്ള ഇമ്മേഴ്‌സീവ് സൗണ്ട് സിസ്റ്റം മാക്ബുക്ക് എയർ അവതരിപ്പിക്കുന്നു.ഫാൻലെസ്സ് ഡിസൈനാണുള്ളത്. കണക്ടിവിറ്റിക്കായി രണ്ട് തണ്ടർബോൾട്ട് പോർട്ടുകളും 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഉണ്ട്

Apple Macbook Air
ADVERTISEMENT

പ്രവർത്തനമികവ് ഇങ്ങനെ

∙നോ മാൻസ് സ്കൈ പോലുള്ള ഗെയിം ടൈറ്റിലുകൾ എം1 ചിപ്പ് ഉള്ള 13 ഇഞ്ച് മാക്ബുക്ക് എയറിനേക്കാൾ 60 ശതമാനം വേഗത്തിൽ പ്രവർത്തിക്കുന്നു. 

ADVERTISEMENT

∙ഫോട്ടോമേറ്ററിന്റെ സൂപ്പർ റസല്യൂഷൻ ഫീച്ചറിലെ എഐ ഉപയോഗിച്ച് ഒരു ഇമേജ് മെച്ചപ്പെടുത്തുന്നത് M1 ചിപ്പുള്ള 13 ഇഞ്ച് മോഡലിനേക്കാൾ 40 ശതമാനം വേഗത്തിലാണ് പ്രവർത്തനം.

∙ഫൈനൽ കട്ട് പ്രോയിലെ വിഡിയോ എഡിറ്റിങ് M1 ചിപ്പുള്ള 13 ഇഞ്ച് മോഡലിനേക്കാൾ 60 ശതമാനം വരെ വേഗതയുള്ളതാണ്

Apple Macbook Air
ADVERTISEMENT

വിലയും ഓഫറുകളും

എം3 ചിപ്പുള്ള ഉള്ള 13 ഇഞ്ച് മാക്ബുക്ക് എയർ 1,14,900 രൂപയിൽ ആരംഭിക്കുന്നു.ഒപ്പം അധ്യാപകർക്കും വിദ്യാർഥികൾക്കും എക്‌സ്‌ക്ലൂസീവ് സെയിൽ ഓഫറുകളും വാഗ്ദാനം ചെയ്യുന്നു.

എം3 ചിപ്പുള്ള 13 ഇഞ്ച് MacBook Air ആരംഭ വില 114,900 രൂപ( വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് 104,900 രൂപ) ,M3 ഉള്ള 15-ഇഞ്ച് MacBook Air വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി  124,900 രൂപയിലും  സാധാരണ വില 134,900 രൂപയും ആയിരിക്കും. രണ്ടും മിഡ്‌നൈറ്റ്, സ്റ്റാർലൈറ്റ്, സിൽവർ, സ്‌പേസ് ഗ്രേ നിറങ്ങളിൽ ലഭ്യമാണ്.

എം2 ചിപ്പുള്ള 13 ഇഞ്ച് മാക് ബുക്ക് എയർ ലാപ്ടോപ് ഇപ്പോൾ 6 ശതമാനം കിഴിവിൽ 1,35,990 എന്ന വിലയിൽ ലഭ്യമാണ്. 

എം2 ചിപ്പുള്ള 15 ഇഞ്ച് മാക് ബുക്ക് എയർ ലാപ്ടോപ് ഇപ്പോൾ 6 ശതമാനം കിഴിവിൽ 1,35,990 എന്ന വിലയിൽ ലഭ്യമാണ്.

എം1 ചിപ്പുള്ള 13 ഇഞ്ച് മാക്ബുക്ക് എയര്‍ ലാപ്ടോപ് ഇപ്പോൾ 82,990 എന്ന വിലയിൽ ലഭ്യമാണ്.

English Summary:

Apple introduces new MacBook Air laptop with M3 chip