ഹെൽത്ത് മോണിട്ടറിങ് ഫീച്ചറുകള്‍ അടക്കം ഉള്‍ക്കൊള്ളിച്ചു നിര്‍മ്മിക്കുന്ന വാച്ചുകളാണ് 'സ്മാര്‍ട്ട്' എന്ന വിശേഷണവുമായി വില്‍ക്കുന്നത്. ഗാര്‍മിനും ആപ്പിളും സാംസങും അടക്കമുള്ള ടെക്‌നോളജി ഭീമന്മാരുടെ വാച്ചുകള്‍ക്ക് നല്ല വില നല്‍കണം. ഇപ്പോള്‍ 1500 രൂപയില്‍ താഴെ പോലും നല്‍കിയാല്‍ സ്മാര്‍ട്ട് വാച്ചുകള്‍

ഹെൽത്ത് മോണിട്ടറിങ് ഫീച്ചറുകള്‍ അടക്കം ഉള്‍ക്കൊള്ളിച്ചു നിര്‍മ്മിക്കുന്ന വാച്ചുകളാണ് 'സ്മാര്‍ട്ട്' എന്ന വിശേഷണവുമായി വില്‍ക്കുന്നത്. ഗാര്‍മിനും ആപ്പിളും സാംസങും അടക്കമുള്ള ടെക്‌നോളജി ഭീമന്മാരുടെ വാച്ചുകള്‍ക്ക് നല്ല വില നല്‍കണം. ഇപ്പോള്‍ 1500 രൂപയില്‍ താഴെ പോലും നല്‍കിയാല്‍ സ്മാര്‍ട്ട് വാച്ചുകള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹെൽത്ത് മോണിട്ടറിങ് ഫീച്ചറുകള്‍ അടക്കം ഉള്‍ക്കൊള്ളിച്ചു നിര്‍മ്മിക്കുന്ന വാച്ചുകളാണ് 'സ്മാര്‍ട്ട്' എന്ന വിശേഷണവുമായി വില്‍ക്കുന്നത്. ഗാര്‍മിനും ആപ്പിളും സാംസങും അടക്കമുള്ള ടെക്‌നോളജി ഭീമന്മാരുടെ വാച്ചുകള്‍ക്ക് നല്ല വില നല്‍കണം. ഇപ്പോള്‍ 1500 രൂപയില്‍ താഴെ പോലും നല്‍കിയാല്‍ സ്മാര്‍ട്ട് വാച്ചുകള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹെൽത്ത് മോണിട്ടറിങ്  ഫീച്ചറുകള്‍ അടക്കം ഉള്‍ക്കൊള്ളിച്ചു നിര്‍മ്മിക്കുന്ന വാച്ചുകളാണ് 'സ്മാര്‍ട്ട്' എന്ന വിശേഷണവുമായി വില്‍ക്കുന്നത്. ഗാര്‍മിനും ആപ്പിളും സാംസങും അടക്കമുള്ള ടെക്‌നോളജി ഭീമന്മാരുടെ വാച്ചുകള്‍ക്ക് നല്ല വില നല്‍കണം.  ഇപ്പോള്‍ 1500 രൂപയില്‍ താഴെ പോലും നല്‍കിയാല്‍ സ്മാര്‍ട്ട് വാച്ചുകള്‍ സ്വന്തമാക്കാം.

കുറഞ്ഞ വിലയുള്ള വാച്ചുകള്‍ക്ക് പല പരിമിതികളും കാണും എന്ന് അറിഞ്ഞു തന്നെ വേണം അവ വാങ്ങാന്‍. വില്‍പ്പനക്കാര്‍ പലപ്പോഴും വില മാറ്റാറുണ്ട്. എന്തായാലും, ഇപ്പോള്‍ സ്മാര്‍ട്ട് വാച്ച് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന 3000 രൂപയില്‍ താഴെ വിലയുള്ള 5 മോഡലുകള്‍ ഇതാ:

ADVERTISEMENT

അമേസ് ഫിറ്റ് ബിപ് 3 പ്രോ-2,999 രൂപ 

ആമസോണ്‍സ് ചോയിസ് എന്ന രീതയിൽ വില്‍ക്കുന്ന മോഡലാണ് അമേസ് ഫിറ്റ് ബിപ് 3 പ്രോ. 2,999 രൂപ മുതല്‍ വില. തങ്ങളുടെ വാച്ചിന് ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്ന ചില മികവുകള്‍ ഇതാ:

∙ഒരു ഫുള്‍ ചാര്‍ജില്‍ 2 ആഴ്ച വരെ പ്രവര്‍ത്തിപ്പിക്കാം

∙1.69-ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലെ

ADVERTISEMENT

∙60 സ്‌പോര്‍ട്‌സ് മോഡുകള്‍

∙ജിപിഎസ്

.ബ്ലഡ് ഓക്‌സിജന്‍ സാച്ചുറേഷന്‍ അളക്കാനാകും

എല്ലാ ഫീച്ചറുകളും ഇപ്പോഴത്തെ വിലയും പരിശോധിക്കാം

ADVERTISEMENT

റെഡ്മി വാച്ച് 3-2,999 രൂപ 

റെഡ്മിയുടെ താരതമ്യേന വില കുറഞ്ഞ സ്മാര്‍ട്ട് വാച്ച് മോഡലുകളിലൊന്നായ വാച്ച് 3ക്ക് 1.83-ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനാണ് ഉള്ളത്. 12 ദിവസം വരെ ബാറ്ററി ലഭിക്കും. ആര്‍ത്തവ ചക്രം മോണിട്ടറിങ് അടക്കമുളള ഫീച്ചറുകള്‍. 2,999 രൂപ മുതല്‍ വില.

കമ്പനി എടുത്തു പറയുന്ന ഫീച്ചറുകള്‍ 

∙12 ദിവസം വരെ ലഭിച്ചേക്കാവുന്ന ബാറ്ററി ലൈഫ്

∙വെള്ളത്തിന് 50 മീറ്റര്‍ അടിയില്‍ വരെ മര്‍ദ്ദം പ്രശ്‌നമാവില്ല (5എടിഎം)

∙100 സ്‌പോര്‍ട്‌സ് മോഡുകള്‍

∙200 ലേറെ വാച്ച് ഫെയ്‌സുകള്‍

എല്ലാ വിവരങ്ങളും ഏറ്റവും പുതിയ വിലയും ഇവിടെ കാണാം

ഫയര്‍-ബോള്‍ട്ട് നിൻജ കോള്‍ പ്രോ-1,299 രൂപ 

കൈത്തണ്ടയ്ക്ക് നല്ല വലിപ്പമുള്ളവര്‍ക്ക് പരിഗണിക്കാവുന്ന ഒരു വാച്ച്. ഡിസ്‌പ്ലെ വലിപ്പം 2.01-ഇഞ്ച്. ബ്ലൂടൂത് കോളിങ്, 120ലേറെ സ്‌പോര്‍ട്‌സ് മോഡുകള്‍ തുടങ്ങിയ ഫീച്ചറുകള്‍. വലുപ്പമുള്ള സ്‌ക്രീനുള്ള വാച്ച് അന്വേഷിക്കുന്നവര്‍ക്ക് പരിഗണിക്കാം. മെറ്റല്‍ ബോഡി ഡിസൈന്‍ ആണ്. ഏഴുദിവസം വരെ ബാറ്ററി ലഭിക്കാം. 1,299 രൂപ മുതല്‍ വില.

കമ്പനി എടുത്തു പറയുന്ന ഫീച്ചറുകള്‍ 

∙ബ്ലൂടൂത് കോളിങ്

∙കോള്‍ സ്പഷ്ടമായി കേള്‍ക്കാം

∙2 മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 100 ശതമാനം ചാര്‍ജ്

∙ചില ഫോണുകളുടെ ക്യാമറ നിയന്ത്രിക്കാം

∙120ലേറെ സ്‌പോര്‍ട്‌സ് മോഡുകള്‍

∙ഹെല്‍ത് സൂട്ട്

പോരായ്മകള്‍

ചില നഗരങ്ങളില്‍ പ്രൊഡക്ട് സപ്പോര്‍ട്ട് ഇല്ല

നോയിസ് ട്വിസ്റ്റ് ഗോ-1,299 രൂപ 

താരതമ്യേന വലുപ്പം കുറവുള്ള കൈത്തണ്ട ഉള്ളവര്‍ക്ക് പരിഗണിക്കാം-1.39-ഇഞ്ച് വലിപ്പമുള്ള സ്‌ക്രീന്‍. ബ്ലൂടൂത് കോളിങ്. നോയിസ്ഫിറ്റ് ആപ്പ്. 1,299 രൂപ മുതല്‍ വില. 

കമ്പനി എടുത്തു പറയുന്ന ഫീച്ചറുകള്‍ 

∙ലോഹം ഉള്‍പ്പെടുത്തിയുള്ള നിര്‍മ്മാണം

∙മികച്ച ഡയല്‍

∙ഹെല്‍ത് ഡേറ്റയുടെ സ്വകാര്യത പരിരക്ഷിക്കും

∙പല ആരോഗ്യ കാര്യങ്ങളും ട്രാക്ക് ചെയ്യാം

∙കാല്‍കുലേറ്റര്‍, 

∙കാലാവസ്ഥാ ആപ്പ് തുടങ്ങിയവ അടങ്ങിയ പ്രൊഡക്ടിവിറ്റി സൂട്ട്

ഉല്‍പ്പന്നം നേരിട്ടു പരിചയപ്പെടാം. ഇപ്പോള്‍ വില്‍ക്കുന്ന വിലയും കാണാം: 

ഫയര്‍-ബോള്‍ട്ട് വിഷണറി-2,499 രൂപ

സാമാന്യം വലുപ്പമുള്ള സ്‌ക്രീനുമായി ഫയര്‍-ബോള്‍ട്ട് വിഷണറി. 1.78-ഇഞ്ച് വലിപ്പമുള്ള അമോലെഡ് സ്‌ക്രീന്‍, 60 ഹെട്‌സ് റിഫ്രെഷ് റേറ്റ്, 100ലേറെ സ്‌പോര്‍ട്‌സ് മോഡ്. വില 2,499 രൂപ മൂതല്‍.

കമ്പനി എടുത്തു പറയുന്ന ഫീച്ചറുകള്‍ 

∙128 എംബി സ്റ്റോറേജ് ഉള്ളതിനാല്‍ കുറച്ചു പട്ടുകളും മറ്റും കൊണ്ടുനടക്കാം

∙ഓള്‍വെയ്‌സ് ഓണ്‍ സ്‌ക്രീന്‍

∙700 നിറ്റ്‌സ് ബ്രൈറ്റ്‌നസ്

∙ബ്ലൂടൂത് കോളിങ്, ഓള്‍വെയസ് ഓണ്‍ സ്‌ക്രീന്‍ എന്നിവ ഉപയോഗിച്ചാല്‍ 2 ദിവസം വരെ ബാറ്ററി ലൈഫ്

∙3 മണിക്കൂറില്‍ ഫുള്‍ റീചാര്‍ജ്

∙∙സ്ലീപ് മോണിട്ടറിങ് അടക്കം നടത്താം

∙വാട്ടര്‍ റെസിസ്റ്റന്‍സ്

ഉല്‍പ്പന്നം നേരിട്ടു പരിചയപ്പെടാം. ഇപ്പോള്‍ വില്‍ക്കുന്ന വിലയും അറിയാം

English Summary:

5 smart watches under Rs 3000 to consider