19,999 രൂപയ്ക്ക് നത്തിങ്ഫോൺ 2എ വാങ്ങാം; പരിമിതകാല ഓഫർ അറിയാം
കഴിഞ്ഞ ആഴ്ചയാണ് ഏറ്റവും പുതിയ നത്തിങ്ഫോൺ ഇന്ത്യൻ വിപണിയിലേക്ക് അവതരിപ്പിച്ചത്. 23,999 രൂപയായിരുന്നു കമ്പനി പ്രഖ്യാപിച്ച വില. എന്നാൽ ഇന്ന്(മാർച്ച് 12) വിവിധ ഓഫറുകളോടെ 19,999 രൂപ വിലയിൽ നത്തിങ്ഫോൺ 2എ സ്വന്തമാക്കാം. എച്ച്ഡിഎഫ്സി കാർഡ് ഉപയോക്താക്കൾക്കുള്ള 2000 രൂപ തൽക്ഷണ കിഴിവും ഒപ്പം എക്സ്ചേഞ്ചിലൂടെ

കഴിഞ്ഞ ആഴ്ചയാണ് ഏറ്റവും പുതിയ നത്തിങ്ഫോൺ ഇന്ത്യൻ വിപണിയിലേക്ക് അവതരിപ്പിച്ചത്. 23,999 രൂപയായിരുന്നു കമ്പനി പ്രഖ്യാപിച്ച വില. എന്നാൽ ഇന്ന്(മാർച്ച് 12) വിവിധ ഓഫറുകളോടെ 19,999 രൂപ വിലയിൽ നത്തിങ്ഫോൺ 2എ സ്വന്തമാക്കാം. എച്ച്ഡിഎഫ്സി കാർഡ് ഉപയോക്താക്കൾക്കുള്ള 2000 രൂപ തൽക്ഷണ കിഴിവും ഒപ്പം എക്സ്ചേഞ്ചിലൂടെ അധികം ലഭിക്കുന്ന 2000 രൂപ കിഴിവും ലഭിക്കും.
മാർച്ച് 12 മുതൽ മറ്റ് റീട്ടെയിൽ ഔട്ട്‌ലെറ്റുകൾക്കൊപ്പം ഫ്ലിപ്കാർട്ട്, ക്രോമ, വിജയ് സെയിൽസ് എന്നിവയിൽ നത്തിങ്ഫോൺ 2എ വാങ്ങാം
സാധാരണ വില
8 GB + 128 GB – Rs. 23,999 രൂപ
8 GB + 256 GB – Rs. 25,999 രൂപ
12 ജിബി + 256 ജിബി - 27,999 രൂപ
മാർച്ച് 19ന് മുൻപ് ഫോൺ (2എ) വാങ്ങുന്നവർക്ക് –പെർപ്ലെക്‌സിറ്റി പ്രോ സബ്‌സ്‌ക്രിപ്‌ഷന്‍ 1 വർഷം വരെ ലഭിക്കും.ട്രാൻസ്പെരെന്റ് രൂപകല്‍പനയിലാണ് നത്തിങ് ഫോണ്‍ 2എയും അവതരിപ്പിച്ചിരിക്കുന്നത്. കറുപ്പ്, വെള്ള നിറങ്ങളില്‍ ഫോണ്‍ ലഭിക്കും.ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള നത്തിങ് ഓഎസ് 2.5 ആണ് ഫോണില്‍. നത്തിങിന്റെ സ്വന്തം ഗ്ലിഫ് ഇന്റര്‍ഫേയ്‌സും ഇതിലുണ്ട്. മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 7200 പ്രോ ചിപ്സെറ്റിലാണ് പ്രവർത്തനം.
വിചിത്രമായ ഡിസൈനുള്ള ഡ്യുവല്‍ റിയര്‍ ക്യാമറ സംവിധാനമാണ് ഫോണിന്. ഇത് 2008ല്‍ പുറത്തിറക്കിയ വാള്‍-ഇ (WALL-E) സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടതുപോലെയുള്ള ഇരട്ട 'പിന്‍ ക്യാമറാ കണ്ണുകളാണ്' 50 എംപി പ്രധാന ക്യാമറയും 50 എംപി അള്‍ട്രാ വൈഡ് ക്യാമറയുമാണ് വരുന്നത്. 32 എംപി സെൽഫി ക്യാമറയും നല്‍കിയിരിക്കുന്നു.
പീക് ബ്രൈറ്റ്‌നസ് 1300 വരെയുള്ള 6.7-ഇഞ്ച് ഫുള്‍എച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിന്. 120 ഹെര്‍ട്‌സ് റിഫ്രഷ്‌റേറ്റുണ്ട്. 5000 എംഎഎച്ച് ബാറ്ററിയില്‍ 45 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സൗകര്യം ലഭിക്കും.
∙ നത്തിങ് ഫോൺ 2 ഇപ്പോൾ 38,999 രൂപ വിലയിൽ ആമസോണിൽ ലഭ്യമാണ്.
∙നത്തിങ് ഫോൺ വൺ 16 ശതമാനം വിലക്കുറവിൽ ആമസോണിൽ 31,999 രൂപയിൽ ലഭിക്കും.