ജാപനീസ് ടെക് ഭീമന്‍ സോണിയുടെ ഇലക്ട്രോണിക് ഉപകരണ നിര്‍മാണ മികവ് പതിറ്റാണ്ടുകളെടുത്ത് ഉണ്ടാക്കിയെടുത്തതാണ്. ഗുണനിലവാരവും, പുതുമയും, വിലയും കമ്പനിയുടെ ഉല്‍പ്പന്നങ്ങളെ വ്യത്യസ്തമാക്കുന്നു. അധികം വില നല്‍കാതെ വാങ്ങാന്‍ പരിഗണിക്കാവുന്ന 5 സോണി ഹെഡ്‌ഫോണുകള്‍ ഇവിടെ പരിചയപ്പെടാം. ഇവയെല്ലാം 1,390-9,990 രൂപ

ജാപനീസ് ടെക് ഭീമന്‍ സോണിയുടെ ഇലക്ട്രോണിക് ഉപകരണ നിര്‍മാണ മികവ് പതിറ്റാണ്ടുകളെടുത്ത് ഉണ്ടാക്കിയെടുത്തതാണ്. ഗുണനിലവാരവും, പുതുമയും, വിലയും കമ്പനിയുടെ ഉല്‍പ്പന്നങ്ങളെ വ്യത്യസ്തമാക്കുന്നു. അധികം വില നല്‍കാതെ വാങ്ങാന്‍ പരിഗണിക്കാവുന്ന 5 സോണി ഹെഡ്‌ഫോണുകള്‍ ഇവിടെ പരിചയപ്പെടാം. ഇവയെല്ലാം 1,390-9,990 രൂപ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജാപനീസ് ടെക് ഭീമന്‍ സോണിയുടെ ഇലക്ട്രോണിക് ഉപകരണ നിര്‍മാണ മികവ് പതിറ്റാണ്ടുകളെടുത്ത് ഉണ്ടാക്കിയെടുത്തതാണ്. ഗുണനിലവാരവും, പുതുമയും, വിലയും കമ്പനിയുടെ ഉല്‍പ്പന്നങ്ങളെ വ്യത്യസ്തമാക്കുന്നു. അധികം വില നല്‍കാതെ വാങ്ങാന്‍ പരിഗണിക്കാവുന്ന 5 സോണി ഹെഡ്‌ഫോണുകള്‍ ഇവിടെ പരിചയപ്പെടാം. ഇവയെല്ലാം 1,390-9,990 രൂപ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജാപനീസ് ടെക് ഭീമന്‍ സോണിയുടെ ഇലക്ട്രോണിക് ഉപകരണ നിര്‍മാണ മികവ് പതിറ്റാണ്ടുകളെടുത്ത് ഉണ്ടാക്കിയെടുത്തതാണ്. ഗുണനിലവാരവും, പുതുമയും, വിലയും കമ്പനിയുടെ ഉല്‍പ്പന്നങ്ങളെ വ്യത്യസ്തമാക്കുന്നു. അധികം വില നല്‍കാതെ വാങ്ങാന്‍ പരിഗണിക്കാവുന്ന 5 സോണി ഹെഡ്‌ഫോണുകള്‍ ഇവിടെ പരിചയപ്പെടാം.  ഇവയെല്ലാം 1,390-9,990 രൂപ റേഞ്ചില്‍ ഉള്ളവയാണ്. എല്ലാ മോഡലുകളും ഇപ്പോള്‍ എംആര്‍പിയിലും കുറഞ്ഞ വിലയിൽ വിവിധ ഓഫറുകളില്‍ ലഭിക്കുന്നു.

ആദ്യത്തെ രണ്ടു വയേഡ് ഹെഡ്‌ഫോണുകള്‍ക്കും 3.5എംഎം ജാക് ആണ് ഉള്ളത്. ഐഫോണുകള്‍അടക്കമുള്ള പല ആപ്പിള്‍ ഉപകരണങ്ങളിലും കണക്ടു ചെയ്യണമെങ്കില്‍ അഡാപ്റ്റര്‍ വേണ്ടിവന്നേക്കും. അവസാനം നല്‍കിയിരിക്കുന്ന പ്രൊഫഷണല്‍ ഹെഡ്‌ഫോണ്‍ എല്ലാവര്‍ക്കും ചേര്‍ന്നതായിരിക്കില്ല.

ADVERTISEMENT

സോണി എംഡിആര്‍ സെഡ്എക്‌സ്110എ

മികച്ച ശബ്ദാനുഭവം കുറഞ്ഞ വിലയ്ക്കു നല്‍കാനുള്ള സോണിയുടെ ശ്രമമാണ് സോണി എംഡിആര്‍ സെഡ്എക്‌സ്110എ ഹെഡ്‌ഫോണില്‍ കാണാന്‍ സാധിക്കുന്നത്. എംആര്‍പി 1,390 രൂപ. ഇതെഴുതുന്ന സമയത്ത് ആമസോണില്‍ വില 847 രൂപയാണ്.(വിലയിൽ ഏറ്റക്കുറച്ചിലുകള്‍ പ്രതീക്ഷിക്കാം.)

ഗുണങ്ങള്‍

  • 30എംഎം ഡൈനാമിക് ഡ്രൈവര്‍ യൂണിറ്റ്
  • ഹൈ എനര്‍ജി നിയോഡിമിയം മാഗ്നറ്റുകള്‍
  • വലുപ്പക്കുറവ്
  • ദീര്‍ഘനേരം അണിയേണ്ടിവന്നാല്‍ ആയാസം കുറയ്ക്കാന്‍ ഇയര്‍പാഡുകള്‍

കുറവുകള്‍

ADVERTISEMENT

മൈക് ഇല്ല, ചില കംപ്യൂട്ടറുകളിലും ഫോണിലും കണക്ട് ചെയ്തു പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഏറ്റവും മികച്ച സ്വരം ലഭിക്കുന്നില്ലെന്നു പരാതികളുണ്ട്

മുഴുവന്‍ ഫീച്ചറുകളും പരിശോധിച്ച് വാങ്ങാം: 

സോണി എംഡിആര്‍-എക്‌സ്ബി450എപി

രണ്ടായിരത്തഞ്ഞൂറു രൂപയില്‍ താഴെ ഇപ്പോള്‍ ലഭ്യമായ മികച്ച ഹൈഡ്‌ഫോണുകളിലൊന്നാണ് സോണി എക്‌സ്ട്രാ ബെയ്‌സ് എംഡിആര്‍-എക്‌സ്ബി450എപി. മൈക്കും ഉണ്ട്. ബാങ്ക് ഓഫര്‍ വഴി 850 രൂപ വരെ കിഴിവ് ഇത് എഴുതുന്നസമയത്ത് നല്‍കുന്നുണ്ട്. എംആര്‍പി 2,490 രൂപ. ഇതെഴുതുന്ന സമയത്തെ വില 2,283 രൂപ.

ADVERTISEMENT

ഗുണങ്ങള്‍

  • ബെയ്‌സ് റെസ്‌പോണ്‍സ് കണ്ട്രോള്‍
  • നിയോഡിമിയം ഡൈനാമിക് ഡ്രൈവറുകള്‍ ഉള്ളതിനാല്‍ കൃത്യതയുള്ള സ്വരം
  • മികച്ച ബെയ്‌സ്

കുറവുകള്‍

ചിലര്‍ക്ക് ചെവി മുഴുവനായി മൂടി നില്‍ക്കാത്തതിനാല്‍ നോയിസ് ക്യാന്‍സലേഷന്‍ പൂർണമായുമം പ്രവര്‍ത്തിക്കുന്നില്ലെന്നും പറയുന്നു

മുഴുവന്‍ ഫീച്ചറുകളും പരിശോധിച്ചു നോക്കി വാങ്ങാം 

സോണി ഡബ്ല്യൂഎച്-സിഎച്510

സോണിയുടെ ഏറ്റവും വില കുറഞ്ഞ വയര്‍ലെസ് ഹെഡ്‌സെറ്റുകളില്‍ ഒന്നാണ് ഡബ്ല്യൂഎച്-സിഎച്520. എംആര്‍പി 5,990 രൂപ. ഇതെഴുതുമ്പോള്‍ വില 3,990 രൂപ. 

ഗുണങ്ങള്‍

  • മൈക് ഉണ്ട്
  • ഒരു ഫുള്‍ ചാര്‍ജില്‍ 50 മണിക്കൂര്‍ വരെ പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചേക്കും
  • ഡിഎസ്ഇഇ അപ്‌സ്‌കെയില്‍
  • മള്‍ട്ടിപോയിന്റ് കണക്ടിവിറ്റി
  • ഇരട്ട ഉപകരണ പെയറിങ്
  • വോയിസ് അസിസ്റ്റന്റ് ആപ്പുകള്‍ സപ്പോര്‍ട്ടു ചെയ്യുന്നു

കുറവുകള്‍

ചിലര്‍ക്ക് ഇയര്‍ കപ്‌സ് വളരെ ചെറുതാണ്, വലിയ തല ഉള്ളവര്‍ക്ക് ഇറുക്കം അനുഭവപ്പെടുന്നെന്നും പരാതി

മുഴുവന്‍ ഫീച്ചറുകളും പരിശോധിച്ചു വാങ്ങാന്‍

സോണി പിഎസ്5 പള്‍സ് 3ഡി ഗെയിമിങ് വയര്‍ലെസ് ഓവര്‍ ഇയര്‍ ഹെഡ്‌സെറ്റ്

ഈ ലിസ്റ്റില്‍ ഗെയിമിങ് പ്രേമികള്‍ക്കുള്ള ഏക ഹെഡ്‌സെറ്റ്. പ്രധാനമായും പിഎസ്5, പിഎസ്4, പിഎസ് വിആര്‍ എന്നിവയുമായി സഹകരിച്ചു പ്രവര്‍ത്തിപ്പിക്കാന്‍ ഉള്ളതാണെങ്കിലും, വിന്‍ഡോസ്, മാക്ഓഎസ്, മൊബൈല്‍ഫോണ്‍ തുടങ്ങിയവയ്‌ക്കൊപ്പവും പ്രവര്‍ത്തിപ്പിക്കാം എന്ന് കമ്പനി. എംആര്‍പി 8,590 രൂപ. എഴുതുന്ന സമയത്ത് 5,949 രൂപയ്ക്ക് ലഭ്യമാണ്.

ഗുണങ്ങള്‍

  • പിഎസ്5 കണ്‍സോളുകള്‍ക്കൊപ്പമാണെങ്കില്‍ 3ഡി ഓഡിയോ ശ്രവിക്കാം!
  • ഇരട്ട നോയിസ് ക്യാന്‍സലേഷനുള്ള മൈക്കുകള്‍
  • യുഎസ്ബി- ടൈപ് സി ചാര്‍ജിങ്
  • വേണമെങ്കില്‍ 3.5എംഎം ജാക്കും 

കുറവുകള്‍

ചില ഫോണുകള്‍ക്കൊപ്പം പ്രവര്‍ത്തിപ്പിക്കുമ്പോള്‍ സ്വരത്തില്‍ കുറവ് അനുഭവപ്പെടുന്നു 

ഇയര്‍ കപ്പുകള്‍ ചിലര്‍ക്ക് യോജിച്ചവയല്ല

എല്ലാ ഫീച്ചറുകളും പരിശോധിച്ച ശേഷം വാങ്ങാം

സോണി എംഡിആര്‍7506 പ്രൊഫഷണല്‍ ലാര്‍ജ് ഡയഫ്രം ഹെഡ്‌ഫോണ്‍

സോണി കമ്പനി ഇറക്കുന്ന ഏറ്റവും വില കുറച്ചു വാങ്ങാവുന്ന പ്രൊഫഷണല്‍ ഓഡിയോ ലഭിക്കുന്ന ഹെഡ്‌സെറ്റുകളിലൊന്നാണ് എംഡിആര്‍7506. എംആര്‍പി വില 9,990 രൂപ. ഇപ്പോള്‍ വില്‍ക്കുന്നത് 7,990 രൂപയ്ക്ക്. 

ഗുണങ്ങള്‍

  • പ്രൊഫഷണല്‍ സിനിമാ ലൈന്‍ ക്യാമറകള്‍ക്കൊപ്പം ഏറ്റവും മികച്ച സ്വരാനുഭവം നല്‍കുന്നു 
  • ഗോള്‍ഡ് പ്ലേറ്റഡ് യുണിമാച് 3.5എംഎം/6.3എംഎം അഡാപ്റ്റര്‍
  • നിയോഡിമിയം മാഗ്നറ്റുകളും 40എംഎം ഡ്രൈവറുകളും ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ മികച്ച സ്വരാനുഭവം
  • 1/4 അഡാപ്റ്റര്‍ ഒപ്പം ലഭിക്കുന്നു
  • ചെവി അടച്ച ഡിസൈന്‍ ആയതിനാല്‍ പുറമെ നിന്നുള്ള സ്വരത്തെ ഇല്ലായ്മ ചെയ്യുന്നു
  • 9.8-അടി നീളമുള്ള കോഡ്

കുറവുകള്‍

മൊബൈല്‍ പോലെയുള്ള ഉപകരണങ്ങള്‍ക്കൊപ്പം ഉപയോഗിക്കാന്‍ യോജിച്ചവയല്ല, നീളമുള്ള കോഡ് കൊണ്ടു നടക്കുക എളുപ്പമല്ല

എല്ലാ ഫീച്ചറുകളും നോക്കി ഉചിതമാണെങ്കില്‍ വാങ്ങാം

English Summary:

Best Sony headphones 2024: top options for every budget reviewed