സ്‌മാർട്ട്‌ഫോൺ ബ്രാൻഡായ മോട്ടറോള അടുത്തിടെ അവതരിപ്പിച്ച മോട്ടോ ജി64 5ജി സ്മാർട്ഫോണിന്റെ വിൽപന ഓൺലൈനിലും (ഫ്ലിപ്കാർട്) ഇന്ത്യയിലുടനീളമുള്ള പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലും ചൊവ്വാഴ്ച (ഏപ്രിൽ 23) മുതൽ ആരംഭിച്ചു. ഏപ്രില്‍ 23ന് ഔദ്യോഗിക വിൽപ്പന ആരംഭിക്കും. ആദ്യത്തെ മീഡിയടെക് ഡിമെൻസിറ്റി 7025 പ്രോസസർ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്‌മാർട്ട്‌ഫോൺ ബ്രാൻഡായ മോട്ടറോള അടുത്തിടെ അവതരിപ്പിച്ച മോട്ടോ ജി64 5ജി സ്മാർട്ഫോണിന്റെ വിൽപന ഓൺലൈനിലും (ഫ്ലിപ്കാർട്) ഇന്ത്യയിലുടനീളമുള്ള പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലും ചൊവ്വാഴ്ച (ഏപ്രിൽ 23) മുതൽ ആരംഭിച്ചു. ഏപ്രില്‍ 23ന് ഔദ്യോഗിക വിൽപ്പന ആരംഭിക്കും. ആദ്യത്തെ മീഡിയടെക് ഡിമെൻസിറ്റി 7025 പ്രോസസർ, 6000എംഎഎച്ച് ബാറ്ററി, ഷെയ്ക്ക് ഫ്രീ 50 എംപി ഒഐഎസ് ക്യാമറ, ക്വാഡ് പിക്‌സൽ ടെക്‌നോളജി എന്നിവയോടുകൂടിയാണ് ഫോൺ എത്തുന്നത്. 

ഇൻ ബിൽറ്റ് 12ജിബി റാം + 256ജിബി സ്‌റ്റോറേജ്, ഷെയ്ക്ക്-ഫ്രീ ക്യാമറ തുടങ്ങിയ സവിശേഷതകളോടെ വരുന്ന ഏക ഫോണാണ് മോട്ടോ ജി64 5ജി.മോട്ടോ ജി64 5ജിയിൽ ലോകത്തിലെ ആദ്യത്തെ മീഡിയടെക് ഡൈമെൻസിറ്റി 7025 പ്രോസസറാണെന്നാണ് കമ്പനിയുടെ അവകാശവാദം. അൾട്രാഫാസ്റ്റ് പ്രകടനം നൽകാൻ പ്രാപ്തമാായ 2.5GHz വരെ ഫ്രീക്വൻസി വാഗ്ദാനം ചെയ്യുന്ന ശക്തമായ ഒക്ടാ കോർ പ്രോസസറാണ് ഫോണിലുള്ളത്. 33വാട്ട് ടർബോപവർ ചാർജർ ഉപയോഗിച്ച് വേഗത്തിൽ ചാർജ് ചെയ്യാനാകും.

ADVERTISEMENT

ക്വാഡ് പിക്സൽ ടെക്നോളജിയുള്ള 50എംപി ക്യാമറ, 8എംപി സെക്കൻഡറി ക്യാമറ, 6000എംഎഎച്ച് ബാറ്ററി, 120 ഹെർട്സ് 6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേ, ഡോൾബി അറ്റ്‌മോസ്‌ സർട്ടിഫൈഡ് സൗണ്ട് സിസ്റ്റം ഉപയോഗിച്ച് ട്യൂൺ ചെയ്ത ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ മൾട്ടി ഡൈമൻഷണൽ സ്റ്റുഡിയോ നിലവാരമുള്ള ഓഡിയോ ഔട്ട്പുട്ട് ചെയ്യുന്നു. കൂടാതെ മോട്ടോ ജി64 5ജി സ്റ്റോറേജ് ഒരു മൈക്രോ എസ്‌ഡി  കാർഡ് ഉപയോഗിച്ച് 1ടിബിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം. 

പേൾ ബ്ലൂ, മിന്റ് ഗ്രീൻ, ഐസ് ലൈലാക്ക് എന്നിങ്ങനെ മൂന്ന് ഷേഡുകളിലാണ് ഈ സ്മാർട്ട്‌ഫോൺ വരുന്നത്.  ആകസ്മികമായ ചോർച്ചകളിൽ നിന്നോ സ്പ്ലാഷുകളിൽ നിന്നോ ഉപകരണത്തെ സംരക്ഷിക്കുന്നതിനായി ഐപി52 റേറ്റിംഗുള്ള വാട്ടർ റിപ്പല്ലന്റ് ഡിസൈനുമുണ്ട്. 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകൾക്കൊപ്പം ആൻഡ്രോയിഡ് 15ലേക്കും അപ്‌ഗ്രേഡ് ചെയ്യാനും കഴിയും.

  • Also Read

ADVERTISEMENT

ലോഞ്ച് വില 

12ജിബി + 256ജിബി വേരിയൻ്റ്: 16,999 രൂപ

ADVERTISEMENT

എക്സ്ചേഞ്ച്/ ബാങ്ക്  ഓഫറുകൾ ഉൾപ്പെടെ 15,999 രൂപ

8ജിബി + 128ജിബി വേരിയൻ്റ്: 14,999 രൂപ

എക്സ്ചേഞ്ച്/ ബാങ്ക് ഓഫറുകൾ ഉൾപ്പെടെ 13,999 രൂപ

English Summary:

Moto G64 5G now available for sale: check price, specification and more