ഒന്നു കൂൾ ആവടെ... ചൂടിനെ മറികടക്കാൻ ധരിക്കാവുന്ന ഉപകരണവുമായി സോണി
ഒരു ഇയർബഡ് പോലെയോ നെക്ക്ബാൻഡ് പോലെയോ ധരിച്ചുനടക്കാവുന്ന എയർ കണ്ടീഷനിങ് സംവിധാനം വന്നിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്ന കാലാവസ്ഥയാണ് ഇപ്പോൾ. ടെക്നോളജി അത്രയ്ക്കൊന്നും ആയില്ലെങ്കിലും സമ്പർക്കം പുലർത്തുന്ന ശരീരഭാഗത്തെ തണുപ്പിക്കാനോ ചൂടാക്കാനോ സ്മാർട്ടായി സാധിക്കുന്ന ഉപകരണത്തിന്റെ ഏറ്റവും പുതിയ മോഡൽ

ഒരു ഇയർബഡ് പോലെയോ നെക്ക്ബാൻഡ് പോലെയോ ധരിച്ചുനടക്കാവുന്ന എയർ കണ്ടീഷനിങ് സംവിധാനം വന്നിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്ന കാലാവസ്ഥയാണ് ഇപ്പോൾ. ടെക്നോളജി അത്രയ്ക്കൊന്നും ആയില്ലെങ്കിലും സമ്പർക്കം പുലർത്തുന്ന ശരീരഭാഗത്തെ തണുപ്പിക്കാനോ ചൂടാക്കാനോ സ്മാർട്ടായി സാധിക്കുന്ന ഉപകരണത്തിന്റെ ഏറ്റവും പുതിയ മോഡൽ പുറത്തിറക്കിയിരിക്കുകയാണ് സോണി. റിയോൺ പോക്കറ്റ് 5 (Reon Pocket 5) എന്ന പേരിട്ട ഉപകരണം കഴുത്തിനു പിന്നിലാണ് ധരിക്കുന്നത്.
ഈ ഉപകരണം പുതിയതലല്ല. 2019ൽ ജപ്പാനിലും പിന്നീട് ഹോങ്കോങ്ങിലുമൊക്കെ പുറത്തിറങ്ങി. സ്മാർട് സെൻസിങ് സംവിധാനത്തോടെയുള്ള ഏറ്റവും പുതിയ മോഡൽ സിംഗപ്പൂരിലും മലേഷ്യയിലുമൊക്കെ ദിവസങ്ങൾക്കകം വിൽപന ആരംഭിക്കും. പക്ഷേ ഇന്ത്യയിൽ ഇതുവരെ വിൽപന തുടങ്ങിയിട്ടില്ല. ഒറ്റ ചാർജിൽ ഉപകരണത്തിനു 17 മണിക്കൂർ ബാറ്ററി ലൈഫ് ലഭിക്കും. കൂളിങ്, വാം ലെവലുകൾക്കനുസരിച്ച് ബാറ്ററി ലൈഫ് വ്യത്യാസം വരും.
തെർമൽ മൊഡ്യൂളും കൂളിങ് ഫാനുമുള്ള ഉപകരണത്തിന്റെ പ്രവർത്തനശബ്ദവും പുതിയ മോഡലിൽ 80 ശതമാനത്തോളം കുറവാണ്. ഒരു നെക്ക്ബാൻഡിൽ ഘടിപ്പിച്ചു കഴുത്തിനു പുറകിലായി സ്ഥാപിക്കുകയാണ് ചെയ്യുക. അഞ്ച് കൂളിങ് ലെവലും നാല് വാമിങ് ലെവലും ഉൾപ്പെടെ നൂതന സാങ്കേതികവിദ്യയാണ് ഈ ഉപകരണത്തിലുള്ളത്. റിയോൺ പോക്കറ്റ് ടാഗ് എന്ന് വിളിക്കുന്ന റിമോട്ട് സെൻസറിന്റെ പിന്തുണയോടെ, ഇത് പരിസരത്തുള്ള താപനിലയെ അടിസ്ഥാനമാക്കി ഓട്ടമാറ്റിക്കായി ക്രമീകരിക്കുന്നു. രണ്ട് വേരിയന്റുകളിലാണ് (ധരിക്കുന്ന വസ്ത്രങ്ങളുടെ അനുസരിച്ച്) ഈ ഉപകരണം വരുന്നത്.
ദിവസേനയുള്ള യാത്രകൾ, യാത്രകൾ, ലഘുവ്യായാമങ്ങൾ (ഉദാ. നടത്തം, ഗോൾഫിങ്)എന്നിവയിൽ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ളതാണ് REON POCKET എന്ന് കമ്പനി പറയുന്നു. മാത്രമല്ല ഈ ഉൽപ്പന്നം വാട്ടർപ്രൂഫ് അല്ല, അതിനാൽ മഴ, മഞ്ഞ് തുടങ്ങയി സാഹചര്യങ്ങളിൽ ഇത് ഉപയോഗിക്കുന്നത് ഒഴിവാക്കുക.
പ്രധാന സവിശേഷതകൾ ഇങ്ങനെ
∙അഞ്ച് ക്രമീകരിക്കാവുന്ന കൂളിങ് ലെവലുകൾ ഉപയോഗിച്ച് ചൂടുള്ള ദിവസങ്ങളിൽ ഇതിന് നിങ്ങളെ തണുപ്പിക്കാൻ കഴിയും. മുൻ മോഡലിനെ അപേക്ഷിച്ച് 1.5 മടങ്ങ് മികച്ച കൂളിങ് പ്രകടനമാണ് സോണി അവകാശപ്പെടുന്നത്.
∙തണുത്ത അന്തരീക്ഷത്തിൽ ഇത് നാല് ചൂടാക്കൽ ലെവലുകളും വാഗ്ദാനം ചെയ്യുന്നു.
∙ പരിസരത്തെ താപനിലയെ അടിസ്ഥാനമാക്കി സ്വയമേവ ക്രമീകരിക്കുന്ന ഒരുസ്മാർട്ട് കൂൾ– വാം മോഡ് ഉണ്ട് (റിയോൺ പോക്കറ്റ് ടാഗ് ആവശ്യമാണ്).
∙ ഒറ്റ ചാർജിൽ 17 മണിക്കൂർ വരെ നീണ്ടുനിൽക്കും (തണുപ്പിക്കൽ നിലയെ ആശ്രയിച്ച്).
∙ പുതുതായി രൂപകൽപന ചെയ്ത തെർമോ-മൊഡ്യൂളും ഹീറ്റ് ഡിസ്‌സിപ്പേഷൻ ഫാനും ഇതിലുണ്ട്.
∙മുൻ മോഡലുകളേക്കാൾ നിശബ്ദമായി പ്രവർത്തിക്കുന്നു
∙Reon Pocket 5 കഴുത്തിന്റെ ഭാഗത്തെ തണുപ്പിക്കുകയോ ചൂടാക്കുകയോ ചെയ്യുന്നു, ശരീരം മുഴുവൻ അല്ല.