ഫോൺ വാങ്ങുമ്പോൾ ക്യാമറയാണോ നോക്കുന്നത്?; എന്നാല്‍ ദേ ഇതൊക്കെ അറിഞ്ഞിരിക്കണം
എടുക്കുന്ന ചിത്രങ്ങള്‍ പ്രിന്റു ചെയ്യാനോ, മത്സരത്തിനയയ്ക്കാനോ ഒന്നും ഉദ്ദേശമില്ലെങ്കില്‍, ഡെഡിക്കേറ്റഡ് ക്യാമറകൾ പ്രൊഫഷണലുകള്‍ക്കോ ഫോട്ടോഗ്രഫി പ്രേമികൾക്കോ ആയി മാറ്റി വെക്കാം. യാത്രകളിലും വിശേഷാവസരങ്ങളിലും ഫോട്ടോ എടുക്കാന്‍ ഒരു ക്യാമറ കൊണ്ടുനടക്കുക എന്നത് മുഷിപ്പന്‍ പണിയാണ്. സോഷ്യല്‍ മീഡിയ
എടുക്കുന്ന ചിത്രങ്ങള്‍ പ്രിന്റു ചെയ്യാനോ, മത്സരത്തിനയയ്ക്കാനോ ഒന്നും ഉദ്ദേശമില്ലെങ്കില്‍, ഡെഡിക്കേറ്റഡ് ക്യാമറകൾ പ്രൊഫഷണലുകള്‍ക്കോ ഫോട്ടോഗ്രഫി പ്രേമികൾക്കോ ആയി മാറ്റി വെക്കാം. യാത്രകളിലും വിശേഷാവസരങ്ങളിലും ഫോട്ടോ എടുക്കാന്‍ ഒരു ക്യാമറ കൊണ്ടുനടക്കുക എന്നത് മുഷിപ്പന്‍ പണിയാണ്. സോഷ്യല്‍ മീഡിയ
എടുക്കുന്ന ചിത്രങ്ങള്‍ പ്രിന്റു ചെയ്യാനോ, മത്സരത്തിനയയ്ക്കാനോ ഒന്നും ഉദ്ദേശമില്ലെങ്കില്‍, ഡെഡിക്കേറ്റഡ് ക്യാമറകൾ പ്രൊഫഷണലുകള്‍ക്കോ ഫോട്ടോഗ്രഫി പ്രേമികൾക്കോ ആയി മാറ്റി വെക്കാം. യാത്രകളിലും വിശേഷാവസരങ്ങളിലും ഫോട്ടോ എടുക്കാന്‍ ഒരു ക്യാമറ കൊണ്ടുനടക്കുക എന്നത് മുഷിപ്പന്‍ പണിയാണ്. സോഷ്യല്‍ മീഡിയ
എടുക്കുന്ന ചിത്രങ്ങള്‍ പ്രിന്റു ചെയ്യാനോ, മത്സരത്തിനയയ്ക്കാനോ ഒന്നും ഉദ്ദേശമില്ലെങ്കില്‍, ഡെഡിക്കേറ്റഡ് ക്യാമറകൾ പ്രൊഫഷണലുകള്‍ക്കോ ഫോട്ടോഗ്രഫി പ്രേമികൾക്കോ ആയി മാറ്റി വെക്കാം. യാത്രകളിലും വിശേഷാവസരങ്ങളിലും ഫോട്ടോ എടുക്കാന്‍ ഒരു ക്യാമറ കൊണ്ടുനടക്കുക എന്നത് മുഷിപ്പന്‍ പണിയാണ്. സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കും, ഷെയറിങിനും ഫോണുകളില്‍ എടുക്കുന്ന ചിത്രങ്ങള്‍ ധാരാളം മതിയാകും. പ്രീമിയം ഫോണുകളാണെങ്കില്‍, അവയുടെ സവിശേഷതകളിലൊന്നു തന്നെ അതീവ ശ്രദ്ധാപൂര്‍വ്വം ട്യൂണ്‍ ചെയ്ത ക്യാമറാ സിസ്റ്റങ്ങളാണ്.
തങ്ങളുടെ ഫോണുകളുടെ ക്യാമറാ സിസ്റ്റം സ്വന്തമായി ട്യൂണ്‍ ചെയ്യുന്നു എന്നു കരുതുന്ന രണ്ടു കമ്പനികളാണ് ആപ്പിളും സാംസങും ഗൂഗിളും. വണ്‍പ്ലസ്, ഷഓമി തുടങ്ങിയ ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കളാകട്ടെ ഹാസല്‍ബ്ലാഡ്, ലൈക തുടങ്ങിയ ക്യാമറാ നിര്‍മ്മാണ ഇതിഹാസങ്ങളുടെ സഹകരണത്തോടെയാണ് ഫോണ്‍ ക്യാമറകള്‍ ട്യൂണ്‍ ചെയ്യുന്നത് എന്നാണ് അവകാശവാദം. എന്തായാലും ഇപ്പോള്‍ വാങ്ങാവുന്ന ചില പ്രീമിയം ക്യാമറാ ഫോണുകള്‍ പരിചയപ്പെടാം.
വെളിച്ചക്കുറവുള്ള ഇടങ്ങളിലും മറ്റും മികച്ച ചിത്രങ്ങളെടുക്കാനുള്ള നൈറ്റ് മോഡ് അടക്കം പല ക്യാമറാ ഫീച്ചറുകളും വികസിപ്പിക്കാന്‍ 2015 മുതലൊക്കെ ഗൂഗിള്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും കമ്പനിയുടെ ഫോണുകള്‍ ശരിക്കും മികവു കാട്ടി തുടങ്ങിയത് പിക്‌സല്‍ 8 സീരിസ് മുതലാണ്. സ്മാര്‍ട്ഫോൺ എന്ന നിലയില്‍ പിക്‌സല്‍ 8 പ്രോയുടെ എഐ ശേഷി പ്രകീര്‍ത്തിക്കപ്പെട്ടു എന്നതിനു പുറമെയാണ് അതിന്റെ ക്യാമറാ പ്രകടനവും വാഴ്ത്തപ്പെടുന്നത്.
ഇന്ന് ക്യാമറാ പ്രകടനത്തില്‍ നിരാശപ്പെടുത്താന്‍ വഴിയില്ലാത്ത മോഡലാണ് പിക്‌സല്‍ 8 പ്രോ. ഫോട്ടോഗ്രാഫി അറിയാവുന്നവര്‍ക്ക് ചൂഷണം ചെയ്യാനായി പല മോഡുകളും ഇതിലുണ്ട്. 50എംപി പ്രധാന ക്യാമറ, 48എംപി ടെലി, 48എംപി അള്‍ട്രാവൈഡ് എന്നീ സെന്‍സറുകള്‍ അടങ്ങുന്ന പിന്‍ക്യാമറാ സിസ്റ്റം മിക്ക സാഹചര്യങ്ങളിലും മികവു പുറത്തെടുത്തേക്കും. പിക്‌സല്‍ 8 പ്രോയുടെ 1,29,999 രൂപ എംആര്‍പിയുള്ള 12ജിബി/256ജിബി വേരിയന്റ് ആമസോണില്‍ ഇതെഴുതുന്ന സമയത്ത് 99,999 രൂപയ്ക്കു വില്‍ക്കുന്നു.
സാംസങ് ഗ്യാലക്‌സി എസ്24 അള്‍ട്രാ
ലോകത്തെ ഏറ്റവും മികച്ച ഹാര്‍ഡ്‌വെയര്‍ നിര്‍മാണ കമ്പനികളിലൊന്നായ സാംസങ് ഇപ്പോള്‍ വില്‍ക്കുന്ന ഏറ്റവും മികച്ച മോഡലുകളിലൊന്നാണ് ഗ്യാലക്‌സി എസ്24 അള്‍ട്രാ. ഇതിന് 200 എംപി പ്രധാന ക്യാമറയാണ് ഉള്ളത്.അഞ്ചു മടങ്ങ് സൂം ചെയ്യാവുന്ന 50എംപി പെരിസ്‌കോപ് ക്യാമറയും, 10എംപി മൂന്നു മടങ്ങു സൂം, 12എംപി അള്‍ട്രാ-വൈഡ് ലെന്‍സും ഉണ്ട്.
ഫോട്ടോഗ്രാഫി പരീക്ഷണങ്ങളില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി നൂറു മടങ്ങ് ഹൈബ്രിഡ് സൂമും ഉണ്ട്. സാംസങ് ഗ്യാലക്‌സി എസ്24 അള്‍ട്രാ ശ്രേണിയുടെ വില ആരംഭിക്കുന്നത് 1,29,999 രൂപ മുതലാണ്. എല്ലാ ഫീച്ചറുകളും ആമസോണില്‍ കാണാം.
ഐഫോണ്‍ 15 പ്രോ മാക്‌സ്
പിക്‌സല്‍ 8 പ്രോയുടെ എഐ ശേഷിയും മറ്റുമൊന്നുമില്ലെങ്കിലും നിരാശപ്പെടുത്താത്ത ക്യാമറാ പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുന്ന പ്രീമിയം ഹാന്‍ഡ്‌സെറ്റാണ് ഐഫോണ്‍ 15 പ്രോ മാക്‌സ്. ഒന്നര ലക്ഷം രൂപ മുടക്കി ഇത് ഇപ്പോള്‍ വാങ്ങാതിരിക്കാനുള്ള കാരണങ്ങളിലൊന്ന് ഏതാനും മാസങ്ങള്‍ക്കു ശേഷം ഇറങ്ങാന്‍ പോകുന്ന ഐഫോണ്‍ 16 സീരിസാണ്.
എഐ ഫീച്ചറുകള്‍ അടക്കം പ്രതീക്ഷിക്കുന്ന പുതിയ സീരിസിനായി കാത്തിരിക്കുന്നതാണ് ഐഫോണ്‍ പ്രേമികള്‍ക്ക് ഉചിതം. ഐഫോണ്‍ 15 പ്രോ മാക്‌സിന് 48എംപി പ്രധാന ക്യാമറ, 12എംപി അള്‍ട്രാ വൈഡ്, 12എംപി ടെലി എന്നിവയാണ് പിന്‍ ക്യാമറാ സിസ്റ്റത്തില്‍ ഉള്ളത്. 1,59,900 രൂപ എംആര്‍പിയുള്ള ഐഫോണ്‍ 15 പ്രോ മാക്‌സ് ഇപ്പോള്‍ വില്‍ക്കുന്നത് 1,48,900 രൂപയ്ക്കാണ്. ഫീച്ചറുകള്‍ പരിശോധിച്ച് വാങ്ങാം
വണ്‍പ്ലസ് കമ്പനി ആദ്യമായി ഒരു പെരിസ്‌കോപ് സൂം അവതരിപ്പിച്ച മോഡലാണ് വണ്‍പ്ലസ് ഓപ്പണ്‍. വണ്‍പ്ലസ് 12നോട് അടുത്തു നില്‍ക്കുന്ന ക്യാമറാ പ്രകടനം കാഴ്ചവയ്ക്കുന്ന ഈ ഇരട്ട സ്‌ക്രീന്‍ ഫോണിന് 48എംപി പ്രധാന ക്യാമറ, 64എംപി ടെലി, 48എംപി അള്‍ട്രാവൈഡ് എന്നിവയാണ് പിന്നിലെ സിസ്റ്റത്തില്‍ഉള്ളത്. ഹാസല്‍ബ്ലാഡ് ബ്രാന്‍ഡിങുള്ള ഈ സിസ്റ്റത്തില്‍ ഒട്ടനവധി ഫോട്ടോഗ്രാഫി ഫീച്ചറുകള്‍ കുത്തിനിറച്ചിരിക്കുന്നു. വണ്‍പ്ലസ് ഓപ്പണ്‍ 16ജിബി/512ജിബി വേരിയന്റിന് 1,39,999 രൂപയാണ് വില. എല്ലാ ഫിച്ചറുകളും പരിശോധിച്ച് വാങ്ങാം.
ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ ഭീമന്‍ ഷഓമി ഇന്നേവരെ പുറത്തിറക്കിയിരിക്കുന്ന ഏറ്റവു മികച്ച ക്യാമറാ ഫോണാണ് 14 അള്‍ട്രാ. ജര്‍മന്‍ ക്യാമറാ നിര്‍മ്മാണ ലെജന്‍ഡ് ലൈകയുടെ ബ്രാന്‍ഡിങ്ങ് ഉള്ളതാണ് പിന്‍ക്യാമറാ സിസ്റ്റം. ഇതില്‍ നാല് 50എംപി സെന്‍സറുകളാണ് ഉള്ളത്. പ്രധാന ക്യാമറയ്ക്ക് ടൈപ്-1 സെന്‍സറാണ്. വലിപ്പം കൂടിയ സെന്‍സറാണ് ഇത്. തത്വത്തില്‍ ഈ ക്യാമറയ്ക്ക് ഉന്നത നിലവാരമുള്ള ചിത്രങ്ങള്‍ പകര്‍ത്താനാകും. 1,19,999 രൂപ എംആര്‍പിയുള്ള, ഷഓമി 14 അള്‍ട്രാ 16ജിബി/512ജിബി വേരിയന്റ് ഇതെഴുതുന്ന സമയത്ത് വില്‍ക്കുന്നത് 99,999 രൂപയ്ക്കാണ്.