ഡ്രോണ്‍ ഒന്നു പറത്തി നോക്കണം..ഇങ്ങനെയൊരു ആഗ്രഹം മനസിലുള്ളവര്‍ നേരെ വിട്ടോളൂ, കൊച്ചിയിലെ രാജിവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലേക്ക്. അവിടെ ജെയിന്‍ ഓണ്‍ലൈന്‍ അവതരിപ്പിക്കുന്ന മനോരമ ഓണ്‍ലൈന്‍ റോബോവേഴ്‌സിലെത്തിയാല്‍ ഡ്രോണും പറത്താം ഒപ്പം റോബോട്ടിക്‌സിലേയും വെര്‍ച്വല്‍ റിയാലിറ്റിയിലേയും പുതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡ്രോണ്‍ ഒന്നു പറത്തി നോക്കണം..ഇങ്ങനെയൊരു ആഗ്രഹം മനസിലുള്ളവര്‍ നേരെ വിട്ടോളൂ, കൊച്ചിയിലെ രാജിവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലേക്ക്. അവിടെ ജെയിന്‍ ഓണ്‍ലൈന്‍ അവതരിപ്പിക്കുന്ന മനോരമ ഓണ്‍ലൈന്‍ റോബോവേഴ്‌സിലെത്തിയാല്‍ ഡ്രോണും പറത്താം ഒപ്പം റോബോട്ടിക്‌സിലേയും വെര്‍ച്വല്‍ റിയാലിറ്റിയിലേയും പുതു പ്രവണതകളും സാങ്കേതികവിദ്യകളും അറിയാനുമാവും. ഇവിടെ സജ്ജമാക്കുന്ന ഡ്രോണ്‍ അരീനയില്‍ ജൂണ്‍ 12 മുതല്‍ 17 വരെ നടക്കുന്ന റോബോവേഴ്‌സില്‍ രാവിലെ പത്തു മുതല്‍ രാത്രി പത്തുവരെയാണ് പ്രവേശനം. 

ഡ്രോണുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവരായാലും ടെക് പ്രേമികളായായാലും വിദ്യാര്‍ഥിയായാലും നിങ്ങളെ അമ്പരപ്പിക്കുന്ന പലതും റോബോ വേഴ്‌സിലുണ്ടാവും. ഏതു പ്രായക്കാരിലും ആവേശം വിതക്കുന്ന റോബോട്ടിക്‌സിന്റേയും വെര്‍ച്ചുല്‍ റിയാലിറ്റിയുടേയും പുതുലോകമാണിത്. 

ADVERTISEMENT

റോബോവേഴ്‌സിൽ സന്ദര്‍ശകരെ കാത്തിരിക്കുന്ന ഡ്രോണുകള്‍: 

ക്വാഡ് കോപ്റ്ററുകള്‍- ഡ്രോണ്‍ ലോകത്തിലെ ഓള്‍റൗണ്ടര്‍മാരാണ് ക്വാഡ്‌കോപ്റ്ററുകള്‍. നാല് റോട്ടറുകളില്‍ പറന്നുയരുന്ന ക്വാഡ്‌കോപ്‌റ്റേഴ്‌സിന്റെ സ്ഥിരതയും നിയന്ത്രണവും വേറെ തന്നെയാണ്. ആകാശത്തുനിന്നുള്ള ഫൊട്ടോഗ്രഫിക്കും നിരീക്ഷണത്തിനുമെല്ലാം ഇവ വ്യാപകമായി ഉപയോഗിക്കുന്നു. 

ADVERTISEMENT

അഗ്രി ഡ്രോണ്‍- കൃത്യതയോടെ ആകാശ സര്‍വേകള്‍ നടത്തുന്ന, കാര്‍ഷിക വിളകളുടെ ആരോഗ്യം നിരീക്ഷിക്കുന്ന ആവശ്യമുള്ളിടത്ത് വളങ്ങളും കീടനാശിനികളും നല്‍കുന്ന അഗ്രി ഡ്രോണുകള്‍ റോബോവേഴ്‌സിലുണ്ടാവും. 

മിനി ഡ്രോണ്‍- കുഞ്ഞന്‍മാരെങ്കിലും കരുത്തരാണ് മിനി ഡ്രോണുകള്‍. അതിവേഗം തെന്നിമാറി പറക്കാന്‍ സാധിക്കുമെന്നതിനാല്‍ ഇന്‍ഡോര്‍ ഫ്‌ളൈറ്റുകള്‍ക്കും സങ്കീര്‍ണമായ പല ദൗത്യങ്ങള്‍ക്കും മിനി ഡ്രോണുകൾ ഉപയോഗിക്കാറുമുണ്ട്. 

ADVERTISEMENT

ഡിജെഐ ഡ്രോണ്‍-  പ്രഫഷനല്‍സിന് പ്രത്യേകം ഇഷ്ടമുള്ളവയാണ് അത്യാധുനിക സാങ്കേതികവിദ്യയും മികച്ച പെര്‍ഫോമെന്‍സും കൊണ്ട് അമ്പരപ്പിക്കുന്ന ഡിജെഐ ഡ്രോണുകള്‍. 

എഫ്പിവി ഡ്രോണ്‍- ഒരു വിഡിയോ ഗെയിമിലെന്ന വണ്ണം പറത്താന്‍ സാധിക്കുന്നവയാണ് എഫ്പിവി(ഫസ്റ്റ് പേഴ്‌സണ്‍ വ്യു) ഡ്രോണുകള്‍. എഫ്പിവി ഡ്രോണുകളുടെ റേസുകളും ഇത്തരം ഡ്രോണുകളുടെയെല്ലാം വ്യത്യസ്ത മോഡലുകളും റോബോവേഴ്‌സിലെത്തുന്നവര്‍ക്ക് ആസ്വദിക്കാനാവും. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT