സ്നാപ് ഡ്രാഗൺ 8എസ് ജെൻ3 , എഐ ഫീച്ചറുകളുള്ള റിയൽമി ജിടി6 വിപണിയിലെത്തി; വിശേഷങ്ങൾ അറിയാം
Mail This Article
റിയൽമി ജിടി 6 സ്മാർട്ഫോൺ ഇന്ത്യൻ വിപണിയിലേക്കെത്തി. ഔദ്യോഗിക യുട്യൂബ് ചാനലിൽ നടന്ന അവതരണ ചടങ്ങിലാണ് വിലയും വിവരങ്ങളും പ്രഖ്യാപിച്ചത്. ഫ്ലിപ്പ്കാർട് വഴിയും റിയൽമി ഇന്ത്യ വെബ്‌സൈറ്റ് വഴിയും വാങ്ങാൻ ലഭ്യമാകും. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ (OIS) 50MP സോണി LYT-808 ക്യാമറ, വിവിധ എഐ സംവിധാനങ്ങൾ, 6000 നിറ്റ്സ് ബ്രൈറ്റ്നെസ്, സ്നാപ് ഡ്രാഗൺ 8എസ് ജെൻ3 എന്നിങ്ങനെ നിരവധി സവിശേഷതകളോടെയാണ് ഫോൺ എത്തുന്നത്.
2x ഒപ്റ്റിക്കൽ സൂം ശേഷിയുള്ള ടെലിഫോട്ടോ ലെൻസും സ്മാർട്ട്‌ഫോണിൽ ഉണ്ടാകും.16GB+512GB ആണ് സ്റ്റോറേജ് വരുന്നത്. 5500 എംഎഎച്ച് ബാറ്റിയും 120W SUPERVOOC(ഓപ്പോയുടേത് പോലെ) ചാർജിങ് സംവിധാനവുമാണ് വരുന്നത്. GPU ഒരു അഡ്രിനോ 715 ആണ്, ഇത് മികച്ച ഗെയിമിങ് അനുഭവം സാധ്യമാക്കുന്നു.
Realme GT 6 ന് 26mm വൈഡ് ആംഗിൾ 50 MP ക്യാമറയും 1/1.4" Sony-LYT808 സെൻസറും f/1.7 ലെൻസും OIS, PDAF എന്നിവയും 1/2.8" 50MP സെൻസറുള്ള 47mm f/2.0 ടെലിഫോട്ടോ യൂണിറ്റും ഉണ്ട്. പിന്നിലെ മൂന്നാമത്തെ ക്യാമറ AF ഇല്ലാത്ത 8MP 16mm f/2.2 അൾട്രാവൈഡ് യൂണിറ്റാണ്.
മുൻവശത്ത് 32MP 1/2.74" സെൻസറും വിശാലമായ 22mm f/2.5 ലെൻസും ഫിക്സഡ് ഫോക്കസും ഉണ്ട്. റിയൽമി ജിടി 6 ലോഞ്ച് ചെയ്യുമ്പോൾ ആൻഡ്രോയിഡ് 14ൽ ആണ് വരുന്നത്, കൂടാതെ 4 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഗ്രേഡുകളും സുരക്ഷാ പാച്ചുകളും ലഭിക്കും.
-
Display6.78 Inch
-
6000nit Ultra Bright Display 2160Hz PWM Dimming./8T LTPO 1-120Hz Screen.
-
ProcesserSnapdragon® 8s Gen 3 Chipset
-
Sony LYT-808 OIS Camera50MP Triple Camera and 32MP Front Camera.
-
Battery120W SUPERVOOC Charge 5500mAh Massive Battery.
Memory & Storage
|
16GB+512GB Massive Storage
|
Audio
|
Super Linear Dual Speakers
OReality Audio
Dual-mic Noise Cancellation
Hi-Res Audio Certification
|
റിയൽമി ജിടി 6 ൻ്റെ വില അടിസ്ഥാന 8GB + 256GB പതിപ്പിന് 40,999 രൂപ. 12 ജിബി + 256 ജിബി മോഡലിന് 42,999 രൂപയാണ് വില, 16GB + 512GB ഉള്ള ടോപ്പ് എൻഡ് വേരിയൻ്റിന് Rs. 44,999 രൂപ. 4,000 രൂപ തൽക്ഷണ ബാങ്ക് ഓഫറും ലഭ്യമാകും.