വെള്ളം പേടിക്കേണ്ട, മഴക്കാലത്ത് പ്രയോജനപ്പെടുന്ന ചില സ്മാർട് ഗാഡ്ജെറ്റുകൾ
വിലയേറിയ ഫോണിനെ മഴയില്‍ നിന്ന് സംരക്ഷിക്കുന്നതിനു പുറമെ, മഴയത്തും ക്യാമറ ഉപയോഗിക്കാന്‍ അനുവദിക്കുന്ന ചെയ്യുന്ന പൗച്ച് പ്രയോജനപ്രദമായിരിക്കുമോ? അധികം വില നല്‍കാതെ, മഴക്കാലത്ത് പ്രയോജനപ്പെട്ടേക്കാവുന്ന ഏതാനും ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടാം. ഇവയില്‍ ചിലത് ഇത്തവണ ഉപകരിച്ചില്ലെങ്കില്‍ അവ വരുംകാലത്തേക്ക്
വിലയേറിയ ഫോണിനെ മഴയില്‍ നിന്ന് സംരക്ഷിക്കുന്നതിനു പുറമെ, മഴയത്തും ക്യാമറ ഉപയോഗിക്കാന്‍ അനുവദിക്കുന്ന ചെയ്യുന്ന പൗച്ച് പ്രയോജനപ്രദമായിരിക്കുമോ? അധികം വില നല്‍കാതെ, മഴക്കാലത്ത് പ്രയോജനപ്പെട്ടേക്കാവുന്ന ഏതാനും ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടാം. ഇവയില്‍ ചിലത് ഇത്തവണ ഉപകരിച്ചില്ലെങ്കില്‍ അവ വരുംകാലത്തേക്ക്
വിലയേറിയ ഫോണിനെ മഴയില്‍ നിന്ന് സംരക്ഷിക്കുന്നതിനു പുറമെ, മഴയത്തും ക്യാമറ ഉപയോഗിക്കാന്‍ അനുവദിക്കുന്ന ചെയ്യുന്ന പൗച്ച് പ്രയോജനപ്രദമായിരിക്കുമോ? അധികം വില നല്‍കാതെ, മഴക്കാലത്ത് പ്രയോജനപ്പെട്ടേക്കാവുന്ന ഏതാനും ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടാം. ഇവയില്‍ ചിലത് ഇത്തവണ ഉപകരിച്ചില്ലെങ്കില്‍ അവ വരുംകാലത്തേക്ക്
വിലയേറിയ ഫോണിനെ മഴയില്‍ നിന്ന് സംരക്ഷിക്കുന്നതിനു പുറമെ, മഴയത്തും ക്യാമറ ഉപയോഗിക്കാന്‍ അനുവദിക്കുന്ന ചെയ്യുന്ന പൗച്ച് പ്രയോജനപ്രദമായിരിക്കുമോ? അധികം വില നല്‍കാതെ, മഴക്കാലത്ത് പ്രയോജനപ്പെട്ടേക്കാവുന്ന ഏതാനും ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടാം. ഇവയില്‍ ചിലത് ഇത്തവണ ഉപകരിച്ചില്ലെങ്കില്‍ അവ വരുംകാലത്തേക്ക് സൂക്ഷിച്ചുവയ്ക്കുകയും ചെയ്യാം.
കേസോളജി ഫോണ്‍ പൗച്ച്
വെയിൽ കണ്ട് വെളിയിലേക്ക് ഇറങ്ങിയപ്പോള്‍ പെട്ടെന്ന് പെരുമഴ. സ്മാര്‍ട്ട്‌ഫോണിന്റെ ഐപി റേറ്റിങിനെ ആശ്രയിച്ചങ്ങ് പോകാമെന്നാണോ കരുതുന്നത്? ദ്രാവകങ്ങള്‍ ഉള്ളില്‍ കയറി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് മിക്ക കമ്പനികളും ഒരു ഗ്യാരന്റിയും തരുന്നില്ലെന്നത് ഓർക്കുക.
പോരെങ്കില്‍, തങ്ങളുടെ വെതര്‍ സീലുകള്‍ കാലക്രമത്തിലോ, എവിടെയങ്കിലും തട്ടിയോ ഒക്കെ പോകാമെന്ന മുന്‍കൂര്‍ ജാമ്യവും പല കമ്പനികളും എടുക്കുന്നുമുണ്ട്. അപ്പോള്‍ പിന്നെ അല്‍പ്പം മുന്‍കരുതല്‍ എടുക്കുന്നതായിരിക്കില്ലേ ഉചിതം? കേസോളജി വാട്ടര്‍ പ്രൂഫ് ഫോണ്‍ പൗച്ച് ഇത്തരം സന്ദര്‍ഭങ്ങളില്‍ രക്ഷകനായേക്കാം. ഇതില്‍ 8.3-ഇഞ്ച് വരെ വലിപ്പമുള്ള ഏതു ഫോണും സൂക്ഷിക്കാം. ഐഫോണ്‍ 15 പ്രോ മാക്‌സ്, ഗ്യാലക്‌സി എസ്22 അള്‍ട്രാ, പിക്‌സല്‍ സീരിസ് തുടങ്ങിയവയെല്ലാം വയ്ക്കാം.
ഗുണങ്ങള്‍
ഫോണ്‍ കവറിനുള്ളില്‍ വച്ചാലും ഫോട്ടോ എടുക്കാമെന്ന് കമ്പനി പറയുന്നു (നിര്‍ദ്ദേശിച്ചിരിക്കുന്ന രീതിയില്‍ ഫോണ്‍ വയ്ക്കുക)
വലിയ സൈസ് ആയതിനാല്‍ ഏതു ഫോണും ഉപയോഗിക്കാം
ദോഷങ്ങള്‍
അതേസമയം ചിലര്‍ക്ക് ഇത് സിപ് ഉപയോഗിച്ച് തുറക്കാന്‍ പ്രശ്‌നമുള്ളതായി പറയുന്നു, സിപ് പൊട്ടിപ്പോകുന്നതായും പരാതി
നേരിട്ടു വിലയിരുത്തിയ ശേഷം പരിഗണിക്കാം
ലാപ്‌ടോപ്പിനു സംരക്ഷണം
സ്മാര്‍ട്ട്‌ഫോണിന് ഐപി റേറ്റിങ് ഉണ്ട്. ചെറിയ മഴ സന്ദര്‍ഭങ്ങളിലും അത് മികച്ചപ്രതിരോധം നല്‍കിയേക്കും. എന്നാല്‍ അതല്ല ലാപ്‌ടോപ്പുകളുടെ കാര്യം. അവയിലേക്ക് വെള്ളം ഇറങ്ങാതിരിക്കാന്‍ ഒരു നായവുമില്ല. ലാപ്‌ടോപ്പുകള്‍ വര്‍ഷകാലത്ത് കൊണ്ടുനടക്കുന്നുണ്ടെങ്കില്‍ ഉറപ്പായും മഴനനയാ കവറുകള്‍ ഒരെണ്ണം വാങ്ങുന്നതാണ് ഉത്തമം. ലാപിറെലാ കവറില്‍ 15.6-ഇഞ്ച് വലിപ്പമുള്ള ലാപ്‌ടോപ്പുകള്‍ വരെ കൊണ്ടുനടക്കാം.
ഗുണങ്ങള്‍
സുതാര്യം,പൊടി കടക്കാതെയും സംരക്ഷിക്കും,14, 17-ഇഞ്ച് വേരിയന്റുകളും ഉണ്ട്
ദോഷങ്ങള്‍
നിര്‍മ്മാണ വസ്തുക്കള്‍ക്ക് പ്രതീക്ഷിച്ച ഗുണനിലവാരമില്ലെന്ന് ആരോപണം
സിബ് ആയതിനാല്‍ എല്ലാ സന്ദര്‍ഭത്തിലും പ്രതിരോധം കിട്ടണമെന്നില്ലെന്നും വാദം
നേരിട്ടു വിലയിരുത്തിയ ശേഷം പരിഗണിക്കാം
കുട്ടിക്കുട
പലര്‍ക്കും കുടയെടുക്കാനുള്ള മടി അതിന്റെ വലുപ്പം കാരണമാണ്. പിന്നെ, നനഞ്ഞാല്‍ അത് പല ഓഫിസുകള്‍ക്കും ഉള്ളിലേക്കു കൊണ്ടുപോകാനുമാവില്ല. ഇത്തരം പ്രശ്‌നങ്ങള്‍ തോന്നുന്നവര്‍ക്കായി ഇറക്കിയിരിക്കുന്നതാണ് ഓവ്‌മെ മിനി അംബ്രല. മഴയത്തും വെയിലത്തും ഒപ്പം കൂട്ടാവുന്ന കുഞ്ഞു കുട. എട്ട് ഇഞ്ച് വലിപ്പത്തിലേക്ക് ചുരുക്കാം.
ഗുണങ്ങള്‍
ഒപ്പം കെയ്സും ഉള്ളതിനാല്‍ ഉപയോഗിച്ച ശേഷം അതില്‍ വച്ച് വണ്ടികളിലും ഓഫിസുകളിലും കയറാം,തരക്കേടില്ലാത്ത നിര്‍മ്മിതി
ദോഷങ്ങള്‍
കാറ്റുവന്നാല്‍ ഇത്തരം കുടകള്‍ പൊതുവെ മികച്ച സംരക്ഷണം തരണമെന്നില്ല,നനഞ്ഞ കുട വീട്ടിലെത്തിയാല്‍ കേസില്‍ നിന്ന് എടുത്ത് നിവര്‍ത്തി വയ്ക്കാന്‍ മറക്കരുത്
നേരിട്ടു വിലയിരുത്തിയ ശേഷം പരിഗണിക്കാം
ഡസ്റ്റ് ആന്‍ഡ് വാട്ടര്‍ പ്രൂഫ് റെയിന്‍ കവര്‍
നനയാന്‍ സാധ്യത ഫോണും ലാപ്‌ടോപ്പും മാത്രമല്ലല്ലോ. അപ്പോള്‍പ്പിന്നെ കൊണ്ടു നടക്കുന്ന ബാഗിന് മൊത്തത്തില്‍ ഒരു ആവരണമായാലോ? വൈല്‍ഡ്ക്രാഫ്റ്റ് ഡസ്റ്റ് ആന്‍ഡ് വാട്ടര്‍ പ്രൂഫ് റെയിന്‍ കവര്‍ ഇങ്ങനെഉപകാരപ്പെടുത്താവുന്ന ഒന്നാണെന്ന് കമ്പനി അവകാശപ്പെടുന്നു. അതായത്, നിങ്ങളുടെ പക്കല്‍ ഇപ്പോള്‍ ഉള്ള 45-ലീറ്റര്‍ വരെ ശേഷിയുള്ള ബാഗുകളെ എല്ലാം പൊതിഞ്ഞു നിറുത്തി സംരക്ഷിക്കുമത്രെ.
ഗുണങ്ങള്‍
ഇലാസ്റ്റിക് ഉള്‍ക്കൊള്ളിച്ചു നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ പല വലിപ്പത്തിലുള്ള ബാഗുകള്‍ക്ക് ഉപകരിക്കും
45 ലീറ്റര്‍ വരെ വലിപ്പമുള്ള പല ബാഗുകള്‍ ഉണ്ടെങ്കിലും അതില്‍ ഏതു കൊണ്ടുപോകുമ്പോഴും ഇത് ഉപയോഗിക്കാം
അധിക ഭാരം എന്ന തോന്നലും ഉണ്ടാകുന്നില്ല
ക്യാമറാ ബാഗുകള്‍ക്കും ഉപകരിച്ചേക്കും
ദോഷങ്ങള്‍
വലുപ്പമുള്ള ബാഗുകള്‍ക്ക് ഉപയോഗിക്കാനാവുന്നില്ലെന്ന് ആരോപണം
പെട്ടെന്നു കീറുന്നു എന്നും പറയുന്നു
ലീക്ക് ചെയ്തതായും അവകാശവാദങ്ങളുണ്ട്
നേരിട്ടു വിലയിരുത്തിയ ശേഷം പരിഗണിക്കാം: https://shorturl.at/SqeD2
റിയര്‍-വ്യൂ മിറര്‍ ആന്റി വാട്ടര്‍ പ്രൊട്ടക്ടിവ് സ്റ്റിക്കര്‍
കാറുകള്‍ ഓടിക്കുന്നവര്‍ക്ക് മഴക്കാലത്ത് ഗുണകരമാകുന്ന ഒന്നാണ് റിയര്‍-വ്യൂ മിറര്‍ ആന്റി ഫോഗ്, ആന്റി വാട്ടര്‍, വാട്ടര്‍പ്രൂഫ് പ്രൊട്ടക്ടിവ് സ്റ്റിക്കര്‍. മഴക്കാലത്ത് ഇത്തരം പ്രതിരോധ കവചങ്ങള്‍ഗുണം ചെയ്‌തേക്കാം. നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഈ സ്റ്റിക്കര്‍ ഒട്ടിക്കണം.
ഗുണങ്ങള്‍
ശരിയായി പ്രവര്‍ത്തിച്ചാല്‍ റിയര്‍-വ്യൂ മിററിലെ വെള്ളം തുടയ്ക്കല്‍ ഒഴിവാക്കാം
മിററില്‍ കണ്ടേക്കാവുന്ന അനാവശ്യ പ്രതിഫലനം ഇല്ലാതാക്കുമെന്നും അവകാശവാദം
നാനോ-കോട്ടിങ് ഉണ്ടെന്നും കമ്പനി
ദോഷങ്ങള്‍
ചെറിയ മഴയത്തുപോലും വേണ്ട വ്യക്തത ലഭിക്കുന്നില്ലെന്ന് ചിലര്‍
വെള്ളം വികര്‍ഷിക്കുന്നില്ലെന്നും അതിനാല്‍ തന്നെ വലിയ ഗുണമൊന്നുമില്ലെന്നും ആരോപണം
വേണ്ട ഗുണനിലവാരമില്ലെന്നുള്ള അഭിപ്രായവും ഉണ്ട്