എഐ, 5ജി പ്രേമം! സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന 12 ശതമാനം വര്‍ദ്ധിച്ചു; സാംസങ് മുന്നില്‍, ആപ്പിളിനു ഭീഷണിയായി ഷഓമി!
ആഗോള വിപണിയില്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന കുതിപ്പു തുടരുന്നതായി ക്യനാലിസ്. ഈ വര്‍ഷം ആദ്യ പാദം മുതല്‍ കണ്ടു തുടങ്ങിയ വര്‍ദ്ധന, രണ്ടാം പാദത്തില്‍ 12 ശതമാനമാണ് വളര്‍ച്ച കാണിച്ചിരിക്കുന്നത് എന്ന് സ്ഥിതിവിവരക്കണക്കുകള്‍ ഉദ്ധരിച്ച് ക്യനാലിസ് പറയുന്നു. ഇതേ പാദത്തില്‍ തലേ വര്‍ഷത്തെ വില്‍പ്പനയുമായി
ആഗോള വിപണിയില്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന കുതിപ്പു തുടരുന്നതായി ക്യനാലിസ്. ഈ വര്‍ഷം ആദ്യ പാദം മുതല്‍ കണ്ടു തുടങ്ങിയ വര്‍ദ്ധന, രണ്ടാം പാദത്തില്‍ 12 ശതമാനമാണ് വളര്‍ച്ച കാണിച്ചിരിക്കുന്നത് എന്ന് സ്ഥിതിവിവരക്കണക്കുകള്‍ ഉദ്ധരിച്ച് ക്യനാലിസ് പറയുന്നു. ഇതേ പാദത്തില്‍ തലേ വര്‍ഷത്തെ വില്‍പ്പനയുമായി
ആഗോള വിപണിയില്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന കുതിപ്പു തുടരുന്നതായി ക്യനാലിസ്. ഈ വര്‍ഷം ആദ്യ പാദം മുതല്‍ കണ്ടു തുടങ്ങിയ വര്‍ദ്ധന, രണ്ടാം പാദത്തില്‍ 12 ശതമാനമാണ് വളര്‍ച്ച കാണിച്ചിരിക്കുന്നത് എന്ന് സ്ഥിതിവിവരക്കണക്കുകള്‍ ഉദ്ധരിച്ച് ക്യനാലിസ് പറയുന്നു. ഇതേ പാദത്തില്‍ തലേ വര്‍ഷത്തെ വില്‍പ്പനയുമായി
ആഗോള വിപണിയില്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന കുതിപ്പു തുടരുന്നതായി ക്യനാലിസ്. ഈ വര്‍ഷം ആദ്യ പാദം മുതല്‍ കണ്ടു തുടങ്ങിയ വര്‍ദ്ധന, രണ്ടാം പാദത്തില്‍ 12 ശതമാനമാണ് വളര്‍ച്ച കാണിച്ചിരിക്കുന്നത് എന്ന് സ്ഥിതിവിവരക്കണക്കുകള്‍ ഉദ്ധരിച്ച് ക്യനാലിസ് പറയുന്നു. ഇതേ പാദത്തില്‍ തലേ വര്‍ഷത്തെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോഴാണ് വര്‍ദ്ധന കാണാന്‍ സാധിക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകളില്‍ ചില പുതിയ ടെക്‌നോളജികള്‍ ഉള്‍പ്പെടുത്തുന്നതും, സാമ്പത്തിക രംഗത്ത് ഉണര്‍വു പടര്‍ന്നിരിക്കുന്നതും ആകാം വില്‍പ്പനയിലുള്ള വര്‍ദ്ധനയ്ക്ക് കാരണം എന്ന് ക്യനാലിസ്നിരീക്ഷിക്കുന്നു.
18 ശതമാനം ഫോണുകള്‍ വിറ്റ സാംസങ് ഒന്നാമത്
ആഗോള വിപണിയില്‍ ഏറ്റവുമധികം സ്മാര്‍ട്ട്‌ഫോണ്‍ ഇപ്പോള്‍ വില്‍ക്കുന്ന കമ്പനി എന്ന പേര് ദക്ഷിണ കൊറിയന്‍ ടെക്‌നോളജി ഭീമന്‍ സാംസങ് നിലനിര്‍ത്തി. മൊത്തം ഷിപ് ചെയ്തതില്‍ 18 ശതമാനം ഫോണുകളും സാംസങ് നിര്‍മ്മിച്ചവ ആയിരുന്നു. ഏകദേശം 53.5 ദശലക്ഷം ഫോണുകളാണ് സാംസങ് ഈ കാലയളവില്‍കയറ്റിഅയച്ചത്. രണ്ടാം സ്ഥാനത്തുള്ള ആപ്പിള്‍ 45.6 ദശലക്ഷം ഫോണുകള്‍ ഷിപ് ചെയ്തു. നോര്‍ത് അമേരിക്ക, എഷ്യാ-പസിഫിക് മേഖല എന്നിവടങ്ങളിലാണ് വില്‍പ്പനയില്‍ ആപ്പിള്‍ കരുത്തു കാണിച്ചിരിക്കുന്നത്.
തൊട്ടുപിന്നില്‍ ഷഓമി
ഒന്നാം സ്ഥാനത്തുള്ള സാംസങും, രണ്ടാം സ്ഥാനത്തുള്ള ആപ്പിളും തമ്മിലുള്ള അകലം വര്‍ദ്ധിച്ചിരിക്കുകയാണ് എങ്കില്‍, മൂന്നാം സ്ഥാനത്തുള്ള ഷഓമി ആപ്പിളിന് ഭീഷണിയാകുകയാണ് എന്ന് റിപ്പോര്‍ട്ട്. ഷഓമി രണ്ടാം പാദത്തില്‍ ആഗോള തലത്തില്‍ വിറ്റിരിക്കുന്നത് 42.3 ദശലക്ഷം ഫോണുകളാണ്. കാശു മുതലാകുന്ന ഫോണുകള്‍ വില്‍ക്കുന്നു എന്ന തോന്നലാണ് ഷഓമിയുടെ വിജയ രഹസ്യം.
ഇന്ത്യയില്‍ വീണ്ടും ഒന്നാമതായി ഷഓമി
ക്യനാലിസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഷഓമി ഇന്ത്യയില്‍ ഏറ്റവുമധികം സ്മാര്‍ട്ട്‌ഫോണ്‍ വില്‍ക്കുന്ന കമ്പനി എന്ന പേര് 2024 രണ്ടാം പാദത്തില്‍ സാംസങില്‍ നിന്നു തിരിച്ചുപിടിച്ചു. ഇന്ത്യയില്‍ 6.7 ദശലക്ഷം യൂണിറ്റ് ആണ് കമ്പനി വിറ്റിരിക്കുന്നത്. മൊത്തം വില്‍പ്പനയുടെ 18 ശതമാനം. അതേസമയം, തൊട്ടടുത്തുള്ള വിവോയും 6.7 ദശലക്ഷത്തിനടുത്ത് ഫോണുകള്‍ വിറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയില്‍ മൂന്നാം സ്ഥാനത്താണ് സാംസങ്-6.1 ദശലക്ഷം ഫോണുകള്‍ വിറ്റു.
ആഗോള വിപണിയില്‍ മൂന്നാം സ്ഥാനത്ത് വിവോ
ആഗോള വിപണിയിലും വിവോ കരുത്തു കാട്ടി-25.9 ദശലക്ഷം യൂണിറ്റാണ് കമ്പനി കയറ്റുമതി ചെയ്തിരിക്കുന്നത്. എന്നല്‍, അത്ഭുതപ്പെടുത്തിയ പ്രകടനം നടത്തിയത് ട്രാാന്‍സിഷന്‍ (Transsion) കമ്പനിയാണ്. ടെന്‍കോ, ഇന്‍ഫിനിക്‌സ് എന്ന പേരുകളില്‍ ഫോണുകള്‍ വില്‍ക്കുന്ന ട്രാന്‍സിഷന്‍ രണ്ടാംപാദത്തില്‍ 25.5 ദശലക്ഷം യൂണിറ്റുകള്‍ ഷിപ്പു ചെയ്തു.
വിപണിയെ ഉത്തേജിപ്പിച്ചത് എന്ത്?
നിര്‍മ്മിത ബുദ്ധി (എഐ), 5ജി തുടങ്ങിയ നൂതന സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തിയുള്ള ഫോണുകള്‍ വിപണിയിലെത്തിയതാണ് വില്‍പ്പന വര്‍ദ്ധിക്കാനുള്ള പ്രധാന കാരണം. കൂടാതെ, തലേ വര്‍ഷങ്ങളിലേതു പോലെയുള്ള സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പലരെയും ഈ വര്‍ഷം അലട്ടുന്നില്ലെന്നുള്ളതുംപുതിയ ഫോണ്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നുണ്ടാകാം.
നിലനില്‍ക്കുമോ?
അതേസമയം, സ്മാര്‍ട്ട്‌ഫോണ്‍ വിപണി പുതിയ പല വെല്ലുവിളികളും നേരിടാന്‍ പോകുകയാണ്. പല ഘടകഭാഗങ്ങളും ഉണ്ടാക്കിയെടുക്കാന്‍ വേണ്ട സാധനങ്ങളുടെ ദൗര്‍ല്ലഭ്യമായിരിക്കും ഇതില്‍ പ്രധാനമത്രെ. വലിയ ഡിസ്‌പ്ലെകള്‍, നൂതന ക്യാമറകള്‍ തുടങ്ങിയവ കമ്പനികള്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുമ്പോള്‍ വിലയും വര്‍ദ്ധിപ്പിക്കേണ്ടി വന്നേക്കും. ജനറേറ്റവ് എഐയുടെ കാര്യത്തിലും പ്രശ്‌നങ്ങള്‍ ഉടലെടുത്തേക്കാം. ഹൈ-എന്‍ഡ് ഫോണുകളില്‍ ഉള്ളതിനോടു കിടപിടിക്കുന്ന എഐ സാങ്കേതികവിദ്യയും മറ്റും നല്‍കാന്‍ വന്‍തോതില്‍ നിക്ഷേപം ഇറക്കുകയാണ് ചൈനീസ് കമ്പനികള്‍ എന്നും നിരീക്ഷിക്കപ്പെടുന്നു.