47,999 രൂപയ്ക്ക് ഐഫോണ്‍ 13; ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ വരുന്നു
ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്ക് 75 ശതമാനം വരെ കിഴിവ് എന്ന പ്രഖ്യാപനമടക്കം ഒട്ടനവധി ഓഫറുകളുമായി എത്തുകയാണ് ഒരാഴ്ച നീളുന്ന ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍. പ്രൈം ഡേ അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഓഗസ്റ്റ് 6 മുതല്‍ പുതിയ ആദായവില്‍പ്പന ഇന്ത്യയിലെ പ്രധാന ഓണ്‍ലൈന്‍ വില്‍പ്പനാ ശാലകളിലൊന്നായ
ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്ക് 75 ശതമാനം വരെ കിഴിവ് എന്ന പ്രഖ്യാപനമടക്കം ഒട്ടനവധി ഓഫറുകളുമായി എത്തുകയാണ് ഒരാഴ്ച നീളുന്ന ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍. പ്രൈം ഡേ അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഓഗസ്റ്റ് 6 മുതല്‍ പുതിയ ആദായവില്‍പ്പന ഇന്ത്യയിലെ പ്രധാന ഓണ്‍ലൈന്‍ വില്‍പ്പനാ ശാലകളിലൊന്നായ
ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്ക് 75 ശതമാനം വരെ കിഴിവ് എന്ന പ്രഖ്യാപനമടക്കം ഒട്ടനവധി ഓഫറുകളുമായി എത്തുകയാണ് ഒരാഴ്ച നീളുന്ന ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍. പ്രൈം ഡേ അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഓഗസ്റ്റ് 6 മുതല്‍ പുതിയ ആദായവില്‍പ്പന ഇന്ത്യയിലെ പ്രധാന ഓണ്‍ലൈന്‍ വില്‍പ്പനാ ശാലകളിലൊന്നായ
ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്ക് 75 ശതമാനം വരെ കിഴിവ് എന്ന പ്രഖ്യാപനമടക്കം ഒട്ടനവധി ഓഫറുകളുമായി എത്തുകയാണ് ഒരാഴ്ച നീളുന്ന ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍. പ്രൈം ഡേ അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഓഗസ്റ്റ് 6 മുതല്‍ പുതിയ ആദായവില്‍പ്പന ഇന്ത്യയിലെ പ്രധാന ഓണ്‍ലൈന്‍ വില്‍പ്പനാ ശാലകളിലൊന്നായ ആമസോണ്‍ ആരംഭിക്കുന്നത്. തിരഞ്ഞെടുത്ത ലാപ്‌ടോപ്പുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, വാച്ചുകള്‍, ഹെഡ്‌ഫോണുകള്‍ തുടങ്ങി ഒട്ടനവധി ഉല്‍പ്പന്നങ്ങള്‍ക്ക് 75 ശതമാനം വരെ കിഴിവു നല്‍കുമെന്ന് പറയുന്നു. അതേസമയം, തിരഞ്ഞെടുത്ത വാഷിങ് മെഷീനുകള്‍ക്കും, ഫ്രിജുകള്‍ക്കും 65 ശതമാനം വരെ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സാംസങ്, വണ്‍പ്ലസ്, എച്പി സഹകരണം
പോകോ, സാംസങ്, വണ്‍പ്ലസ്, എച്പി, ബോട്ട്, സോണി, എല്‍ജി തുടങ്ങിയ കമ്പനികള്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലില്‍ ആമസോണിനോട് സഹകരിക്കുന്നു. ഫയര്‍ ടിവി സ്റ്റിക്, പ്ലേസ്റ്റേഷന്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കും കിഴിവ് പ്രതീക്ഷിക്കുന്നു. എസ്ബിഐ കാര്‍ഡ് ഉപയോഗിച്ച് തവണ വ്യവ്സ്ഥയിലോ അല്ലാതെയോ ചില ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ 10 ശതമാനം കിഴിവു ലഭിക്കുമെന്നും പറയുന്നു.
ചില ഓഫര്‍ വിവരങ്ങള്‍ ആമസോണ്‍ പുറത്തുവിട്ടു
ഐഫോണ്‍ 13, വണ്‍പ്ലസ് 12ആര്‍, ഗ്യാലക്‌സി എസ്24, മോട്ടോ റേസര്‍ 50 അള്‍ട്രാ, ലാവാ ബ്ലെയ്‌സ് എക്‌സ് തുടങ്ങിയ ഫോണുകള്‍ക്ക് വിലക്കുറവ് ലഭിക്കും. ഐഫോണ്‍ 13 128ജിബി വേര്‍ഷന്‍ 47,999 രൂപയ്ക്ക് വില്‍ക്കുമെന്നാണ് പ്രഖ്യാപനം. സണ്‍സെറ്റ് ഡ്യൂണ്‍ വണ്‍പ്ലസ് 12ആര്‍ 40,999 രൂപയ്ക്കു വില്‍ക്കും. സാംസങ് ഗ്യാലക്‌സി എസ്24 5ജിയുടെ വില ബാങ്ക് ഓഫറുകള്‍ക്കു പുറമെ 74,999 രൂപ ആയിരിക്കുമെന്നും പറയുന്നു. മോട്ടോ റേസര്‍ 40 സീരിസ് 34,999 രൂപയ്ക്കു വില്‍ക്കുമെന്നും പറയുന്നു.
മറ്റു ചില ഓഫറുകള്‍
വണ്‍പ്ലസ് നോര്‍ഡ് സിഇ 4 ലൈറ്റ് 17,999 രൂപ, ഐക്യൂ നിയോ 9 ലൈറ്റ് 9,999 രൂപ, റെഡ്മി 12 5ജി 11,499 രൂപ, റിയല്‍മി നാര്‍സോ എന്‍61 6,999 രൂപ, വിവോ വൈ സീരീസ് സ്മാര്‍ട്ട്‌ഫോണ്‍സ് 7,249 രൂപ, എച്എംഡി ക്രെസ്റ്റ് 12,999 രൂപ. വിലക്കിഴിവ് ബാങ്ക് ഓഫറുകളും മറ്റും ഉള്‍ക്കൊള്ളിച്ചാണോഎന്ന് വ്യക്തമല്ല.
ഗൂഗിള്‍ പിക്‌സല്‍ 9 പ്രോ ഓഗസ്റ്റ് 13ന് പുറത്തിറക്കിയേക്കും
ഓഗസ്റ്റ് 13ന് നടക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന 'മെയ്ഡ് ബൈ ഗൂഗിള്‍' ഇവന്റില്‍ ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ സ്മാര്‍ട്ട്‌ഫോണ്‍ സീരിസ് പുറത്തെടുത്തേക്കുമെന്ന് എന്‍ഗ്യാജറ്റ്. പിക്‌സല്‍ 9, പിക്‌സല്‍ 9 പ്രോ, പിക്‌സല്‍ 9 പ്രോ എക്‌സ്എല്‍ എന്നീ മോഡലുകള്‍ ആണ് പ്രതീക്ഷിക്കുന്നത്. പിക്‌സല്‍ 9 പ്രോ ഫോള്‍ഡ് എന്ന നിവര്‍ത്താവുന്ന ഫോണും പരിചയപ്പെടത്തിയേക്കാം. പിക്‌സല്‍ ബഡ്‌സ് പ്രോ 2, ഒന്നോ രണ്ടോ പിക്‌സല്‍ വാച്ചുകളും പ്രതീക്ഷിക്കുന്നു. പിക്‌സല്‍ 9 പ്രോയെക്കുറിച്ചുള്ള വിഡിയോ ഇവിടെ കാണാം:
സബ്‌സിഡി വാങ്ങിയിട്ടും ഇന്റല്‍ ജോലിക്കാരെ പിരിച്ചുവിട്ടു എന്ന്
തങ്ങളുടെ കമ്പനിയിലെ 15 ശതമാനം ജോലിക്കാരെ പിരിച്ചുവിടുകയാണെന്ന് പ്രൊസസര്‍ നിര്‍മ്മാതാവ് അറിയിച്ചത് അമേരിക്കയിലെ നികുതിദായകരുടെ പണം പറ്റിയ ശേഷമാണൈന്ന് ഫോക്‌സ്ബിസിനസ്. ഫെഡറല്‍ സബ്‌സിഡിയായി 8.5 ബില്ല്യന്‍ ഡോളര്‍ കൈപ്പറ്റിയ ശേഷമാണ് ഏകദേശം 17,000 ജീവനക്കാരെ പിരിച്ചുവിടുന്നത്എന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം, ചിപ് നിര്‍മ്മാണത്തില്‍ തങ്ങള്‍ക്ക് ചിലവു കൂടുതലാണെന്നും, എന്നാല്‍ കുറച്ച് ലാഭം മാത്രമെ ലഭിക്കുന്നുള്ളു എന്നും ഇന്റല്‍ മേധാവി പാറ്റ് ഗെല്‍സിങ്ഗര്‍ പ്രതികരിച്ചു. പ്രതീക്ഷിച്ച രീതിയിലുള്ള വരുമാന വര്‍ദ്ധന തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ബൈഡന്‍-ഹാരിസ് അഡ്മിനിസ്‌ട്രേഷനില്‍ നിന്ന് കനത്ത തുക കൈപ്പറ്റിയ ശേഷം ഇത്രയധികം ജോലിക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നതിനെതിരെ കനത്ത വിമര്‍ശനം ഉയരുന്നുവെന്നും പറയുന്നു. ഏകദേശം 116,500 ജോലിക്കാരാണത്രെ ഇന്റലിനുള്ളത്.
ഇന്റല്‍ പ്രൊസസറുകള്‍ക്ക് അധിക വാറന്റി
അതേസമയം, ഇന്റലിന്റെ പ്രശ്‌നങ്ങള്‍ പെരുകുകയാണ് എന്ന് സൂചന. കമ്പനി വളരെ പ്രതീക്ഷയോടെ പുറത്തിറക്കിയ കോര്‍ 13, 14 തലമുറ പ്രൊസസറുകള്‍ക്ക് പ്രശ്‌നങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുകയാണ്. ഇതോടെ തങ്ങളുടെ പ്രൊസസര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച കംപ്യൂട്ടറുകളുടെ വില്‍പ്പന ഇടിഞ്ഞേക്കാമെന്നതിനാല്‍, ഈ സീരിസുകളിലുള്ള പ്രൊസസറുകള്‍ ഉള്ള കംപ്യൂട്ടറുകള്‍ക്ക് 2 വര്‍ഷത്തെ അധിക വാറന്റി നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്റല്‍. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നും കമ്പനി അറിയിച്ചു.
ഇന്‍സ്റ്റഗ്രാം ബ്ലോക് ചെയ്ത് ടര്‍കി
ഹമാസുമായി ബന്ധപ്പെട്ട ഉളളടക്കം കാണിച്ചു എന്നു പറഞ്ഞ് സമൂഹ മാധ്യമമായ ഇന്‍സ്റ്റഗ്രാം ടര്‍കി ബ്ലോക് ചെയ്തു. നിരോധിക്കാനുള്ള കാരണത്തെക്കുറിച്ച് അധികാരികള്‍ വ്യക്തത വരുത്തിയിട്ടില്ലെങ്കിലും ലഭിച്ചിരിക്കുന്ന സൂചന പ്രകാരം ഹമാസ് പ്രശ്‌നം തന്നെ ആയിരിക്കുമെന്ന് എന്‍ഗ്യാജറ്റ്. ടര്‍ക്കിയില്‍ 50 ദശലക്ഷത്തിലേറെ ഇന്‍സ്റ്റഗ്രാം യൂസര്‍മാര്‍ ഉണ്ടെന്നാണ് കണക്ക്. എന്നാല്‍, ഇതാദ്യമയല്ല ടര്‍കി സമൂഹ മാധ്യമങ്ങള്‍ ബ്ലോക് ചെയ്യുന്നത്. അതിനു പുറമെ, 2022നു ശേഷം ആയിരക്കണക്കിന് ഡൊമെയ്‌നുകളും ടര്‍കി നിരോധിച്ചിട്ടുണ്ടത്രെ.
ഐഫോണ്‍ ഉപയോക്താക്കളെ ആപ്പിള്‍ രഹസ്യമായി ട്രാക് ചെയ്യുന്നു എന്ന്; ഈ സെറ്റിങ്‌സ് ടേണ്‍ ഓഫ് ചെയ്യണം
ആപ്പിളിന്റെ ജേണല്‍ ആപ് ഡിസംബര്‍ 2023ലാണ് പുറത്തിറക്കിയത്. ഇതിലെ പ്രൈവസി സെറ്റിങ്‌സ് ഐഓഎസ് 17.2 അപ്‌ഡേറ്റ് വഴി ടേണ്‍ ഓണ്‍ ആയെന്നും, ഇത് പല ആപ്പിള്‍ ഫാന്‍സിനെയും ഞെട്ടിച്ചു എന്നും ഡെയിലി മെയില്‍. സ്വകാര്യതയില്‍ തല്‍പ്പരരായ ഉപയോക്താക്കള്‍ സെറ്റിങ്‌സില്‍ പ്രൈവസിആന്‍ഡ് സെക്യുരിറ്റി ടാബില്‍ എത്തണം. എന്നിട്ട് ജേണല്‍ ആപ് കണ്ടുപിടിച്ച്, ഡിസ്‌കവറബ്ള്‍ ബൈ അദേഴ്‌സ് ടേണ്‍ ഓഫ് ചെയ്യണമെന്നാണ് ഉപദേശം.