സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് അടുത്തിടെ വന്ന ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന് അവയ്ക്ക് മടക്കാവുന്ന സ്‌ക്രീനുകള്‍ കിട്ടി എന്നതാണ്. വിസ്മയകരമായ, വലിയ സ്‌ക്രീനും, കരുത്തുറ്റ പ്രൊസസറുകളും, അതിനൂതന എഐയും ചേര്‍ന്ന് ഒരു പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ എങ്ങനെയിരിക്കണം എന്ന കാര്യം പുന:നിര്‍വചിക്കുകയായിരുന്നു ഗൂഗിളും

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് അടുത്തിടെ വന്ന ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന് അവയ്ക്ക് മടക്കാവുന്ന സ്‌ക്രീനുകള്‍ കിട്ടി എന്നതാണ്. വിസ്മയകരമായ, വലിയ സ്‌ക്രീനും, കരുത്തുറ്റ പ്രൊസസറുകളും, അതിനൂതന എഐയും ചേര്‍ന്ന് ഒരു പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ എങ്ങനെയിരിക്കണം എന്ന കാര്യം പുന:നിര്‍വചിക്കുകയായിരുന്നു ഗൂഗിളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് അടുത്തിടെ വന്ന ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന് അവയ്ക്ക് മടക്കാവുന്ന സ്‌ക്രീനുകള്‍ കിട്ടി എന്നതാണ്. വിസ്മയകരമായ, വലിയ സ്‌ക്രീനും, കരുത്തുറ്റ പ്രൊസസറുകളും, അതിനൂതന എഐയും ചേര്‍ന്ന് ഒരു പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ എങ്ങനെയിരിക്കണം എന്ന കാര്യം പുന:നിര്‍വചിക്കുകയായിരുന്നു ഗൂഗിളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് അടുത്തിടെ വന്ന ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന് അവയ്ക്ക് മടക്കാവുന്ന സ്‌ക്രീനുകള്‍ കിട്ടി എന്നതാണ്. വിസ്മയകരമായ, വലിയ സ്‌ക്രീനും, കരുത്തുറ്റ പ്രൊസസറുകളും, അതിനൂതന എഐയും ചേര്‍ന്ന് ഒരു പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ എങ്ങനെയിരിക്കണം എന്ന കാര്യം പുന:നിര്‍വചിക്കുകയായിരുന്നു ഗൂഗിളും സാംസങും. ലോകത്ത് ഇന്നു ലഭ്യമായ ഏറ്റവും മികച്ച രണ്ട് ഫോള്‍ഡബ്ള്‍ ഫോണുകളാണ് കഴിഞ്ഞ ദിവസം ഇറക്കിയ ഗൂഗിള്‍ പിക്‌സല്‍ 9 പ്രോ ഫോള്‍ഡും,സാംസങ് ഗ്യാലക്‌സി സെഡ് ഫോള്‍ഡ് 6ഉം. ഇവയില്‍ ഏതാണ് മെച്ചം?

അല്‍പ്പം വലിയ ഡിസ്‌പ്ലെ, റാം, ബാറ്ററി തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാല്‍ പിക്‌സല്‍ 9 പ്രോ ഫോള്‍ഡ് അല്ലേ മെച്ചം എന്നു തോന്നും. എന്നാല്‍, കരുത്തിന്റെയും ക്യാമറയുടെയും കാര്യത്തില്‍ ഗ്യാലക്‌സി സെഡ് ഫോള്‍ഡ് 6ന് അധിക മികവ് ഉണ്ട്. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 പ്രൊസസര്‍കൂടുതല്‍ മികവുറ്റതാണെന്നാണ് വിലയിരുത്തല്‍. ഇതൊക്കെയാണെങ്കിലും ഇവ തമ്മില്‍ അത്ര വലിയ വ്യത്യാസം ഇല്ലെന്നു തന്നെ പറയാം. 

ADVERTISEMENT

ഡിസ്‌പ്ലേ-ഇരട്ടി മധുരം!

ഇരു മോഡലുകള്‍ക്കും ഗംഭീര സ്‌ക്രീനുകള്‍ തന്നെയാണ്. വളരെ പ്രകാശമാനമായ, 120 ഹെർട്‌സ് ഡിസ്‌പ്ലേ ലഭ്യം. വലിയ ഉള്‍സ്‌ക്രീന്‍ ഉള്ള പിക്‌സലിന് നേരിയ അഡ്വാന്റേജ് നല്‍കാം. പിക്‌സലിന്റെ 8ഇഞ്ച് സൂപ്പര്‍ ആക്ച്വ ഉള്‍സ്‌ക്രീനിന് 2076 x 2152 ആണ് റസല്യൂഷന്‍. 2,700 നിറ്റ്‌സ് പരമാവധി ബ്രൈറ്റ്‌നസും. പുറമെയുള്ള സ്‌ക്രീനിന് 1080 x 2424 ഉം. ഗ്യാലക്‌സി ഫോള്‍ഡ് 6ന്റെ 7.6-ഇഞ്ച് അമോലെഡ് സ്‌ക്രീനിന് 2160 x 1856 റെസലൂഷന്‍ ഉണ്ട്. പുറമെയുള്ള 6.3-ഇഞ്ച് സ്‌ക്രീനിന് 968 x 2376 റെസലൂഷനും ഉണ്ട്. 2,600 നിറ്റ്‌സ് പീക് ബ്രൈറ്റ്‌നസ്. 

മടക്കാവുന്ന ഫോണുകളില്‍ ഇന്നേവരെ കണ്ടിരിക്കുന്നതിലേക്കും വച്ച് വലിയ സ്‌ക്രീനുകളിലൊന്നാണ് പിക്‌സലിന്റേത്. അത് ഗംഭീരവുമാണ്. എന്നാല്‍, ഇത്ര വലിയ സ്‌ക്രീന്‍ ചിലര്‍ക്ക് കൈകാര്യം ചെയ്യാന്‍ എളുപ്പമായിരിക്കില്ല. ഇരു ഫോണുകളും നേരിട്ട് എടുത്തു പരിശോധിച്ച ശേഷം മാത്രം വാങ്ങുക. 

രൂപകല്‍പ്പന

ADVERTISEMENT

ചുരുക്കിപ്പറഞ്ഞാല്‍ പിക്‌സല്‍ 9 പ്രോ ഫോള്‍ഡും സാംസങ് ഗ്യാലക്‌സി സെഡ് ഫോള്‍ഡ് 6ഉം അവയുടെ ഒറ്റസ്‌ക്രീന്‍ പ്രതിരൂപങ്ങളായ പിക്‌സല്‍ 9 പ്രോയുടെയും, ഗ്യാലക്‌സി എസ്24 അള്‍ട്രയുടെയും മടക്കാവുന്ന വേര്‍ഷനുകളാണ്. കൂടുതല്‍ വ്യത്യാസങ്ങള്‍ അടങ്ങിയിരിക്കുന്നത് പിക്‌സല്‍ 9 പ്രോ ഫോള്‍ഡിലാണ്. ഇതിന്റെ അടഞ്ഞിരിക്കുമ്പോള്‍ ഉള്ള വലിപ്പം 155.2 x 77.1 x 10.5 മില്ലിമീറ്റര്‍ ആണ്. തുറന്നിരിക്കുമ്പോള്‍ 155.2 x 150.2 x 5.1 മില്ലിമീറ്ററും. ഭാരം 257 ഗ്രാം. ഇതിന് കൂടുതല്‍ നൂതനത്വവും തോന്നും. ഡബിള്‍ സ്റ്റാക്ഡ് ക്യാമറ കട്ട്ഔട്ട് ആണ് കാരണം.

ഗ്യാലക്‌സി സെഡ് ഫോള്‍ഡ് 6ന്റെ കാര്യത്തില്‍ സാംസങ് വലിയ പുതുക്കലിന് നിന്നിട്ടില്ല. മുന്‍ തലമുറയിലെ ഫോണിന് കിട്ടിയ സ്വീകരണം തന്നെയാണ് സാംസങിനെ അലസരാക്കിയത് എന്നു പറയുന്നു. മാറ്റത്തിനു വേണ്ടി മാറ്റം കൊണ്ടുവന്നാല്‍ അതു പാളിയാലോ എന്ന സന്ദേഹമാണ് സാംസങിന്റെ സമീപനത്തിനുപിന്നില്‍. ഫോണ്‍ മടങ്ങിയിരിക്കുമ്പോള്‍ 153.5 x 68.1 x 12.1 മില്ലിമീറ്ററും, തുറന്നിരിക്കുമ്പോള്‍ 153.5 x 132.6 x 5.6 മില്ലിമീറ്ററുമാണ് വലിപ്പം. 

അതായത് പിക്‌സലിനെ അപേക്ഷിച്ച് വീതിയും നീളവും കുറവാണ്. എന്നാല്‍, കനം കൂടുതലും ഉണ്ട്. പക്ഷെ ഭാരവും കുറവുണ്ട് 239 ഗ്രാം. മൊത്തത്തില്‍ ഒതുക്കമുള്ള ഫോണ്‍ സാംസങ് ഗ്യാലക്‌സി ഫോള്‍ഡ് 6 ആണ്. മടക്കാവുന്ന ഫോണുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ചെറിയ കൈപ്പത്തികള്‍ ഉള്ളവര്‍ക്കെങ്കിലുംചെറിയ ഫോണ്‍ തന്നെ ആയിരിക്കും ഉചിതം. 

നിറങ്ങള്‍

ADVERTISEMENT

ഒബ്‌സിഡിയന്‍, പോര്‍സലൈന്‍ എന്നീ നിറങ്ങളിലാണ് പിക്‌സല്‍ ലഭ്യമാക്കിയിരിക്കുന്നത്. ക്രാഫ്റ്റഡ് ബ്ലാക്, വൈറ്റ്, പിങ്ക്, നേവി, സില്‍വര്‍ ഷാഡോ എന്നീ നിറങ്ങിള്‍ ഗ്യാലക്‌സിയും.

വെതര്‍ സീലിങ്

പിക്‌സലിന് ഐപിഎക്‌സ്8 റേറ്റിങ് ആണ് ഉള്ളത്. ഗ്യാലക്‌സിക്ക് ഐപി48 ഉം. ഇരു ഫോണുകളും വാട്ടര്‍ റെസിസ്റ്റന്റ് വിഭാഗത്തില്‍ പെടുന്നു. എന്നാല്‍, സെഡ് ഫോള്‍ഡ് 6ന് പൊടി അകറ്റി നിറുത്താനും സാധിക്കും. ഇത് ഫോള്‍ഡബ്ള്‍ ഫോണുകളില്‍ വിരളമായി കാണുന്ന കാര്യമാണത്രെ. 

Image Credit: Google

പ്രകടനം

ഇരു ഫോണുകളും നിരാശപ്പെടുത്താന്‍ വഴിയില്ല. ഗൂഗിള്‍ ജെമിനി ഇരട്ട സ്‌ക്രീനില്‍ പ്രവര്‍ത്തിപ്പിക്കുക എന്നതിന് ഊന്നല്‍ നല്‍കിയാണ് ടെന്‍സര്‍ ജി4 പ്രൊസസര്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. പിക്‌സല്‍ എക്‌സ്‌ക്ലൂസിവ് എഐ ഫീച്ചറുകള്‍ക്ക് തടസം നേരിടരുത് എന്ന് ഗൂഗിള്‍ ആഗ്രഹിക്കുന്നു. അതേസമയം, സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ഇപ്പോള്‍ ലഭ്യമായ സ്മാര്‍ട്ട്‌ഫോണ്‍ പ്രൊസസറുകളില്‍ ഏറ്റവും കരുത്തുറ്റതാണ്. പച്ചയായ കരുത്തില്‍ സാംസങ് മികവ് പ്രദര്‍ശിപ്പിക്കും എന്നാണ് വിലയിരുത്തല്‍. 

വിവിധ കമ്പനികള്‍ ഗ്യാലക്‌സി ഫോള്‍ഡിന്റെ ഗീക്‌ബെഞ്ച് 6 ടെസ്റ്റ് നടത്തിയിട്ടുണ്ട്. സിങ്കിൾ‍ കോര്‍ സ്‌കോര്‍ 2,257 ഒക്കെയാണ്. മള്‍ട്ടി-കോര്‍ ആകട്ടെ 6,903-7,078 വരെയൊക്കെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ടെന്‍സര്‍ ജി4 പ്രൊസസറിന്റെ പ്രതീക്ഷിക്കുന്ന മള്‍ട്ടികോര്‍സ്‌കോര്‍ 4,655 ആണെന്ന് 91മൊബൈല്‍സ് പറയുന്നു. ഗൂഗിള്‍ കരുത്ത് പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയല്ല ഇതുവരെ സ്വന്തമായി പ്രൊസസര്‍ നിര്‍മ്മിച്ചുവന്നിരിക്കുന്നത്. 

ബാറ്ററി

ഇരു ഫോണുകളും മികച്ച പ്രകടനം നിരാശപ്പെടുത്തിയേക്കില്ലെന്നാണ് വിശ്വാസം. ഒരു ദിവസം ഉപയോഗിക്കാന്‍ സാധിച്ചേക്കും.

ക്യാമറകള്‍

സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറാ പ്രകടനം ഇപ്പോള്‍ മെഗാപിക്‌സല്‍ എണ്ണത്തിലോ സെന്‍സര്‍ സൈസിലോ മാത്രം ഒതുക്കാവുന്നവ അല്ല. എഐ പ്രൊസസിങ് ശേഷിയാണ് ഇവയെ വേറിട്ടതാക്കുന്നത്. പിക്‌സലിന്റെ ക്യാമറാ പ്രകടനം ഇനിയും വിലയിരുത്തപ്പെടേണ്ടിയിരിക്കുന്നു. ഇരു മോഡലുകള്‍ക്കും ഏറെക്കുറെ സമാനമായ പ്രകടനം പ്രതീക്ഷിക്കാം. 

സോഫ്റ്റ്‌വെയര്‍

ഇരു ഫോണുകളും ആന്‍ഡ്രോയിഡ് 14ല്‍ പ്രവര്‍ത്തിക്കുന്നു. കലര്‍പ്പില്ലാത്ത ആന്‍ഡ്രോയിഡ് വേണ്ടവര്‍ക്ക് പിക്‌സല്‍ ആയിരിക്കും നല്ലത്. 

എഐ

എഐയുടെ കാര്യത്തില്‍ മികവ് പിക്‌സല്‍ ഫോണില്‍ പ്രതീക്ഷിക്കാം എന്നു പറയുന്നു. നേരിട്ടൊരു താരതമ്യം ഇതുവരെ സാധ്യമായിട്ടില്ല. 

ചുരുക്കത്തില്‍

കാഴ്ചയ്ക്ക് മികച്ച ഫോണ്‍ ആണെങ്കില്‍ പിക്‌സല്‍ തന്നെ. എഐയിലും പിക്‌സല്‍ ആയിരിക്കാം മുന്നില്‍. കരുത്തിനാണ് ഊന്നലെങ്കില്‍ ഗ്യാലക്‌സി. ഒതുക്കമുള്ള ഫോണ്‍ ആണെങ്കിലും ഗ്യാലക്‌സി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT