കേടായ വസ്തുക്കളുടെ കൂമ്പാരത്തിൽനിന്നും ഉപേക്ഷിക്കാതെ മാറ്റിവച്ച വസ്തുവിന് കോടികളുടെ വില ലഭിച്ചാലോ?.ആപ്പിൾ 1 കംപ്യൂട്ടറാണ് താരം. ടെക് ഭീമന്റെ ആദ്യകാല ചരിത്രത്തിൽ കേവലം 50 കംപ്യൂട്ടറാണ് വിറ്റുപോയത്. എന്നാല്‍ ഇതാ യുഎസിലെ ബോസ്റ്റൺ ആസ്ഥാനമായുള്ള ഒരു ലേല സ്ഥാപനം അടുത്തിടെ സംഘടിപ്പിച്ച ലേലത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേടായ വസ്തുക്കളുടെ കൂമ്പാരത്തിൽനിന്നും ഉപേക്ഷിക്കാതെ മാറ്റിവച്ച ഒരു വസ്തുവിന് കോടികളുടെ വില ലഭിച്ചാലോ?.ആപ്പിൾ 1 കംപ്യൂട്ടറാണ് താരം. ടെക് ഭീമന്റെ ആദ്യകാല ചരിത്രത്തിൽ കേവലം 50 കംപ്യൂട്ടറാണ് വിറ്റുപോയത്. എന്നാല്‍ ഇതാ  യുഎസിലെ ബോസ്റ്റൺ ആസ്ഥാനമായുള്ള ഒരു ലേല സ്ഥാപനം അടുത്തിടെ സംഘടിപ്പിച്ച ലേലത്തിൽ ഇക്കൂട്ടത്തിൽ ഒരു Apple-1 കംപ്യൂട്ടറിന് 315,914 ഡോളർ (ഏകദേശം 2.6 കോടി രൂപ) ലഭിച്ചിരിക്കുന്നു.

വോസ്‌നിയാക്കും സ്റ്റീവ് ജോബ്സും ചേർന്ന് നിർമ്മിച്ച ഈ കംപ്യൂട്ടർ ആദ്യ ആപ്ലിക്കേഷൻസ് എന്‍ജീനിയറായ ഡാന റെഡിങ്ടണിന് സമ്മാനിച്ചതാണ്.1978-ൽ, സ്റ്റീവ് ജോബ്‌സ് ഓഫീസ് മാറ്റത്തിനു തയ്യാറെടുക്കുമ്പോൾ, ഉടൻ ഉപേക്ഷിക്കപ്പെടേണ്ട ഹാർഡ്‌വെയറിൻ്റെ ഒരു കൂമ്പാരം അവിടെ ഇരിപ്പുണ്ടായിരുന്നു . ജോബ്‌സിന്റെയും സ്റ്റീവ് വോസ്‌നിയാക്കിന്റെയും അനുമതിയോടെ, റെഡിങ്ടൺ  മദർബോർഡും ആക്സസറികളും എടുക്കുകയായിരുന്നു.

ADVERTISEMENT

അടുത്തിടെ നടന്ന ലേലത്തിലെല്ലാം അമ്പരപ്പിക്കുന്ന വിലയ്ക്കാണ് ഈ സീരീസിലെ ആപ്പിൾ 1 കംപ്യൂട്ടറുകളെല്ലാം വിറ്റുപോയത്. 4,42,118 ഡോളറിലാണ് 2022ൽ നടന്ന ലേലത്തിൽ ലഭിച്ചത്

Image Credit:RR Auctions

എന്താണ് ആപ്പിൾ വണ്ണിന്റെ പ്രത്യേകതകൾ എന്നു നോക്കാം

ADVERTISEMENT

 1976 ൽ സ്റ്റീവ് ജോബ്‌സ്, സ്റ്റീവ് വോസ്‌നിയാക്, റൊണാൾഡ് വെയ്ൻ എന്നിവർ ചേർന്ന് സ്ഥാപിച്ച ആപ്പിൾ കമ്പ്യൂട്ടർ കമ്പനിയുടെ ആദ്യ ഉൽപ്പന്നമായിരുന്നു ആപ്പിൾ I.1976-ൽ പുറത്തിറങ്ങിയ Apple I-നെ വോസ്‌നിയാക് രൂപകല്പന ചെയ്യുകയും കൈകൊണ്ട് നിർമ്മിക്കുകയും ചെയ്‌തു. 

ടെക്‌സ്‌റ്റ് പ്രദർശിപ്പിക്കുന്നതിന് അധിക സർക്യൂട്ട് ആവശ്യമില്ലാത്ത ഒരു മൈക്രോ കംപ്യൂട്ടറായിരുന്നു, അക്കാലത്തെ മറ്റ് കംപ്യൂട്ടറുകളിൽ നിന്ന് ഇത് ഒരു വലിയ മുന്നേറ്റമായിരുന്നു. 

ADVERTISEMENT

ചില സവിശേഷതകൾ ഇതാ: 

പ്രൊസസ്സർ: 1.023 MHz 

റാം: 4 കെബി, 8 കെബി അല്ലെങ്കിൽ 48 കെബി വരെ വികസിപ്പിക്കാം 

മദർബോർഡ്: ഏകദേശം 60 ചിപ്പുകളുള്ള ഒറ്റ, പ്രീ-അസംബിൾഡ് മദർബോർഡ് 

കാസറ്റ് ടേപ്പ് ഇന്റർഫെയ്സ്: പ്രോഗ്രാം ഡാറ്റ സംരക്ഷിക്കാൻ ഉപയോക്താക്കളെ അനുവദിച്ചു, അത് ഫ്ലോപ്പി ഡിസ്കിന്റെ മുൻഗാമിയായിരുന്നു