പുതിയ ഐഫോണിനൊപ്പം ഒരു ട്രൈ ഫോള്‍ഡ് കൂടി വിപണിയിലെത്തും; ആദ്യം അദ്ഭുതം സൃഷ്ടിക്കാൻ വാവെയ്
പുതിയ ഐഫോൺ മോഡൽ പുറത്തിറങ്ങുന്നത് ഈ മാസം 9ന് ആണ്, ഏതാനും മണിക്കൂറിനുള്ളിൽ ഒരു അദ്ഭുത മോഡലുമായെത്തി ഞെട്ടിക്കാനാരൊങ്ങുകയാണ് ചൈനീസ് ബ്രാൻഡായ വാവെയ്. ലോകത്തിലെ ആദ്യത്തെ പ്രൊഡക്ഷൻ മോഡലെന്ന വിവരണവുമായി ഒരു ട്രൈ ഫോൾഡ് ഫോൺ പുറത്തിറക്കാനാണ് വാവെയ് പദ്ധതിയിടുന്നത്. മെയ്റ്റ് എക്സ്റ്റി എന്നാണ് ഫോണിന് പേര്

പുതിയ ഐഫോൺ മോഡൽ പുറത്തിറങ്ങുന്നത് ഈ മാസം 9ന് ആണ്, ഒരു ദിവസത്തിനകം അദ്ഭുത മോഡലുമായെത്തി ഞെട്ടിക്കാനൊരുങ്ങുകയാണ് ചൈനീസ് ബ്രാൻഡായ വാവെയ്. ലോകത്തിലെ ആദ്യത്തെ പ്രൊഡക്ഷൻ മോഡലെന്ന വിവരണവുമായി ഒരു ട്രൈ ഫോൾഡ് ഫോൺ പുറത്തിറക്കാനാണ് വാവെയ് പദ്ധതിയിടുന്നത്. മെയ്റ്റ് എക്സ്റ്റി എന്നാണ് ഫോണിന് പേര് നൽകിയിരിക്കുന്നത്.
ടെക്നോയും അടുത്തിടെ ഫാന്റം സീരിസിൽ മൂന്നായി മടക്കാവുന്ന ഫോണിന്റെ കൺസെപ്റ്റ് അവതരിപ്പിച്ചു. ഫോൾഡബിൾ ഫോണുകളുടെ ശ്രേണി അടുത്ത ഘട്ടത്തിലേക്കു കടക്കുന്ന കാഴ്ചയാണ് ടെക് ലോകം കാണുന്നത്.
Huawei-യുടെ ഏറ്റവും ഉയർന്ന ശ്രേണിയിലുള്ളതുമായ Ultimate Design ബ്രാൻഡിന്റെ ഭാഗമായിരിക്കും Mate XT. ആപ്പിളിന്റെ ഐഫോൺ 16 അനാച്ഛാദനം ചെയ്ത് മണിക്കൂറുകൾക്ക് ശേഷം, സെപ്തംബർ 1 ന് ബെയ്ജിങ് സമയം ഉച്ചയ്ക്ക് 2:30 ന് ഒരു ലോഞ്ച് പരിപാടി നടത്താൻ Huawei പദ്ധതിയിടുന്നത്.
ഈ വർഷത്തിന്റെ രണ്ടാം പാദത്തിൽ ചൈനയിൽ മികച്ച വിൽപനയുള്ള ആദ്യ അഞ്ചിൽ നിന്നും ആപ്പിൾ താഴെപ്പോയിരുന്നു. ആ സ്ഥാനത്തേക്ക് വാവെയ് കടന്നുവരികയും ചെയ്തു., അഞ്ച് വർഷത്തെ അധ്വാനവും നിക്ഷേപത്തിനും ശേഷമാണ് ഈ ഉൽപന്നം പുറത്തിറക്കിയതെന്ന് വാവെയ് പറയുന്നത്.
അതേ സമയം ആപ്പിളിന്റെ It's Glowtime' ഇവന്റ് സെപ്റ്റംബര്‍ 9, തിങ്കളാഴ്ച സ്റ്റീവ് ജോബ്സ് തിയറ്ററില്‍ ഇന്ത്യന്‍ സമയം രാത്രി 10.30ന് ആയിരിക്കും പുതിയ ഉപകരണങ്ങളുടെ പരിചയപ്പെടുത്തലുമായി ആരംഭിക്കുക. ഐഫോണ്‍ 16 സീരിസിലെ ഫോണുകള്‍ അടക്കമുള്ള ഉപകരണങ്ങള്‍ ഈ വേദിയില്‍ പരിചയപ്പെടുത്തും.