സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറ എങ്ങനെ എളുപ്പത്തില്‍ നശിപ്പിക്കാം? ഇതാ ഒരു പരീക്ഷണം!
ഒട്ടു മിക്ക ആളുകളും സ്മാര്‍ട്ട്‌ഫോണ്‍ വലിയ വിലയൊക്കെ കൊടുത്തു വാങ്ങിക്കുന്നത് അവയുടെ ക്യാമറ പ്രയോജനപ്പെടുത്താനാണ്. പക്ഷെ, ചുരുങ്ങിയ കാലത്തിനുള്ളില്‍ ഫോണ്‍ വാങ്ങിയപ്പോള്‍ ലഭിച്ചിരുന്ന ക്യാമറയുടെ മികവ് ഇല്ലാതായതായി തോന്നല്‍ വന്നിട്ടുണ്ടോ? ചിലപ്പോള്‍ പിഴവ് നിങ്ങളുടെ ഭാഗത്തു നിന്നു തന്നെ ആയിരിക്കാം.
ഒട്ടു മിക്ക ആളുകളും സ്മാര്‍ട്ട്‌ഫോണ്‍ വലിയ വിലയൊക്കെ കൊടുത്തു വാങ്ങിക്കുന്നത് അവയുടെ ക്യാമറ പ്രയോജനപ്പെടുത്താനാണ്. പക്ഷെ, ചുരുങ്ങിയ കാലത്തിനുള്ളില്‍ ഫോണ്‍ വാങ്ങിയപ്പോള്‍ ലഭിച്ചിരുന്ന ക്യാമറയുടെ മികവ് ഇല്ലാതായതായി തോന്നല്‍ വന്നിട്ടുണ്ടോ? ചിലപ്പോള്‍ പിഴവ് നിങ്ങളുടെ ഭാഗത്തു നിന്നു തന്നെ ആയിരിക്കാം.
ഒട്ടു മിക്ക ആളുകളും സ്മാര്‍ട്ട്‌ഫോണ്‍ വലിയ വിലയൊക്കെ കൊടുത്തു വാങ്ങിക്കുന്നത് അവയുടെ ക്യാമറ പ്രയോജനപ്പെടുത്താനാണ്. പക്ഷെ, ചുരുങ്ങിയ കാലത്തിനുള്ളില്‍ ഫോണ്‍ വാങ്ങിയപ്പോള്‍ ലഭിച്ചിരുന്ന ക്യാമറയുടെ മികവ് ഇല്ലാതായതായി തോന്നല്‍ വന്നിട്ടുണ്ടോ? ചിലപ്പോള്‍ പിഴവ് നിങ്ങളുടെ ഭാഗത്തു നിന്നു തന്നെ ആയിരിക്കാം.
ഒട്ടു മിക്ക ആളുകളും സ്മാര്‍ട്ട്‌ഫോണ്‍ വലിയ വിലയൊക്കെ കൊടുത്തു വാങ്ങിക്കുന്നത് അവയുടെ ക്യാമറ പ്രയോജനപ്പെടുത്താനാണ്. പക്ഷെ, ഫോണ്‍ വാങ്ങിയപ്പോള്‍ ലഭിച്ചിരുന്ന ക്യാമറയുടെ മികവ് ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇല്ലാതായെന്ന തോന്നല്‍ വന്നിട്ടുണ്ടോ? ചിലപ്പോള്‍ പിഴവ് നിങ്ങളുടെ ഭാഗത്തു നിന്നു തന്നെ ആയിരിക്കാം. ഇത്തരം ചില കാര്യങ്ങള്‍ 'യൂസര്‍ മിസ്‌റ്റേക്ക്' അല്ലെങ്കില്‍ ഉടമ വരുത്തിയ പിശകുകള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ തെറ്റുകള്‍ അറിഞ്ഞിരിക്കുന്നത് അവ ഇനിയെങ്കിലും ആവര്‍ത്തിക്കാതിരിക്കാന്‍ ഉപകരിക്കും എന്ന് എടുത്തു പറയേണ്ടതില്ലല്ലോ.
ക്യാമറ സെന്‍സര്‍ കേടാക്കണമെങ്കില്‍ ഇതു പരീക്ഷിക്കാം
അധികം പേരും വരുത്താന്‍ ഇടയില്ലാത്ത ഒരു പിഴവ് പറഞ്ഞു തുടങ്ങാം. എന്നാല്‍, ഇന്നിപ്പോള്‍ എല്ലായിടത്തേക്കും ക്യാമറ ചൂണ്ടുന്ന സ്വഭാവക്കാരായി പലരും മാറിയിരിക്കുന്നതിനാല്‍ ഈ തെറ്റ് ഏതുസമയത്തും വരുത്തുകയും ചെയ്‌തേക്കാം. ഇതു സംഭവിച്ചാല്‍ ക്യാമറാ സെന്‍സറിനു തന്നെ കേടുവന്നേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്:
ലേസര്‍ ലൈറ്റ് ഷോയുടെ ഫോട്ടോയോ വിഡിയോയോ പകര്‍ത്താന്‍ ശ്രമിച്ചാല്‍ ക്യാമറാ സെന്‍സര്‍ കേടാകാം. കണ്‍സേര്‍ട്ടുകളുടെ ഫോട്ടോ എടുത്താലും ഇത് സംഭവിക്കാം. ഒരിക്കലും ലേസറുകള്‍ തുടങ്ങി അതിതീക്ഷ്ണമായ സ്‌റ്റേജ് ലൈറ്റുകള്‍ക്കു നേരേ ക്യാമറകള്‍ ചൂണ്ടരുത്. സെന്‍സര്‍ പൂര്‍ണ്ണമായി നശിച്ചില്ലെങ്കിലും അതിന്റെ പ്രകടനത്തില്‍ കുറവു വരാം.
അതു പോരെങ്കല്‍ ഇതാ ഈ പരീക്ഷണം ( റിസ്കാണ് മുന്നറിയിപ്)
ലേസറുകള്‍ക്കോ, സ്‌റ്റേജ് ലൈറ്റുകള്‍ക്കോ നേരെ പടിച്ച് ഫോണ്‍ ക്യാമറയുടെ സെന്‍സര്‍ നശിപ്പിക്കാന്‍ യാതൊരു ഉദ്ദേശമില്ലാത്തവര്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ നോക്കാവുന്ന ഒരു പരീക്ഷണമിതാ. തീക്ഷ്ണമായി കത്തി നില്‍ക്കുന്ന സൂര്യനു നേരെ പിടിച്ച് ഫോട്ടോ പകര്‍ത്തിയാലും സെന്‍സറിന് കേടുവന്നേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. ക്യാമറാ സെന്‍സര്‍ എന്തായാലും നശിപ്പിച്ചേ മതിയാകൂ എന്നാണെങ്കല്‍ സൂര്യഗ്രഹണം ചിത്രീകരിച്ചാല്‍ ആ ആഗ്രഹം എളുപ്പത്തില്‍ സഫലീകരിച്ച് നിര്‍വൃതിയടയാനായേക്കുമത്രെ.
മിക്ക സ്മാര്‍ട്ട്‌ഫോണുകളുടെയും ക്യാമറാ സെന്‍സറിനു മുമ്പില്‍ സോളാര്‍ ഫോട്ടോഗ്രാഫിക്ക് സജ്ജമാക്കുന്ന തരത്തിലുളള പ്രതിരോധ ഫില്‍റ്റര്‍ പിടിപ്പിച്ചായിരിക്കില്ല കമ്പനികള്‍ വില്‍ക്കുന്നത്. അതാണ് സൂര്യനെ നോക്കി ക്യാമറ കണ്ണു തുറന്ന് അടയ്ക്കുമ്പോള്‍ സെന്‍സറിന് കേടുവരാനുള്ള കാരണം.
ഇനിയിപ്പോള്‍ സെന്‍സറിനു കേടുവന്നില്ലെങ്കിലും ഗ്രഹണ സമയത്ത് അത്ര മികച്ച ഫോട്ടോ ഒന്നും കിട്ടാനുള്ള സാധ്യതയില്ലാത്തതിനാല്‍ ആ റിസ്‌ക് എടുക്കാതിരിക്കുന്നതാണ് നല്ലതത്രെ. എന്തായാലും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് സൂര്യഗ്രഹണം പകര്‍ത്തിയേ ഞാന്‍ അടങ്ങു എന്ന വാശിയിലാണ് നിങ്ങള്‍ എങ്കില്‍ അംഗീകൃത സോളാര്‍ ഫില്‍റ്ററുകള്‍ (ഐഎസ്ഓ 12312-2) ഫോണ്‍ ക്യാമറയ്ക്കു മുമ്പില്‍ പിടിപ്പിച്ച ശേഷം സൂര്യനു നേരെ പിടിക്കുക.
ക്യാമറ സൂര്യനു നേരെ പിടിക്കുന്നതിനു പകരം, ഗ്രഹണ സമയത്ത് പ്രകൃതിയില്‍ വരുന്ന മാറ്റങ്ങള്‍ പകര്‍ത്തുക എന്നത് തികച്ചും ആരോഗ്യകരമാണ്. സൂര്യഗ്രഹണ സമയത്ത് അതുകാണുന്ന ആളുകളുടെ മുഖത്തെ ഭാവവ്യത്യാസങ്ങളും ചിത്രീകരിക്കാം. നാസയുടെ ഫോട്ടോഗ്രാഫര്‍ ബില്‍ ഇന്‍ഗള്‍സും (BillIngalls) ഈ നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കുന്നവരുടെ കൂട്ടത്തിലാണ്. പിന്‍ഹോള്‍ പ്രൊജക്ഷന്‍ ടെക്‌നീക്കാണ് പരീക്ഷിക്കാവുന്ന മറ്റൊരു കാര്യം.
(ശ്രദ്ധിക്കുക. സൂര്യഗ്രഹണം ചിത്രീകരിക്കാനിറങ്ങി ഒരു നിമിഷത്തേക്ക് ശ്രദ്ധ പതറി, സൂര്യനു നേരെ എങ്ങാനും നേരിട്ടു നോക്കിപ്പോയാല്‍ നിങ്ങളുടെ സ്വന്തം ക്യാമറാ സിസ്റ്റമായ കണ്ണുകളും കേടായേക്കാം. അതിനാല്‍, സോളാര്‍ എക്ലിപ്‌സ് സമയത്ത്, പരോക്ഷ കാഴ്ച, അതായത് വല്ല സ്ട്രീമിങോ വല്ലതും വീക്ഷിക്കുന്നതാണ് നല്ലത്.)
ഇനിയിപ്പോള്‍ സെന്‍സറൊന്നും ഡാമേജ് ആക്കാനുള്ള ഉദ്ദേശമില്ലെന്നുള്ളവര്‍ക്കു മുമ്പിലുള്ള മറ്റു സാധ്യതകള്‍ പരിശോധിക്കാം:
ബൈക്കും, സ്‌കൂട്ടറും പോലെയുള്ള ഇരുചക്ര വാഹനങ്ങളില്‍ പിടിപ്പിച്ച് പാഞ്ഞാല്‍ ക്യാമറയെ നമുക്ക് നശിപ്പിച്ചെടുക്കാം. തീക്ഷ്ണ പ്രകാശത്തെ പോലെയല്ലാതെ കമ്പനങ്ങളാണ് ഇവിടെ ക്യാമറയ്ക്ക് പ്രശ്‌നം സൃഷ്ടിക്കുക. റിസ്‌കിനെക്കുറിച്ച് അറിഞ്ഞ്, ഇത്തരത്തിലുണ്ടാകുന്ന ഷോക്കുകള്‍ഇല്ലാതാക്കാനുള്ള മൗണ്ടുകള്‍ ഉപയോഗിച്ച് ഷൂട്ടുചെയ്യുന്നവര്‍ ഇല്ലെന്നല്ല.
എന്നാല്‍ പിന്നെ താഴെയിട്ടാലോ?
അതും നല്ലൊരു മാര്‍ഗ്ഗമാണ്. ഒരോ പുതിയ ഫോണും ഇറങ്ങുമ്പോള്‍ ഡ്രോപ് ടെസ്റ്റ്, ടോര്‍ചര്‍ ടെസ്റ്റ് തുടങ്ങിയ ചില ചടങ്ങുകള്‍ ഇപ്പോള്‍ സംഘടിപ്പിക്കാറുണ്ടല്ലോ. അതെല്ലാം കണ്ട് രോമാഞ്ചമണിഞ്ഞ് പുത്തന്‍ ഫോണ്‍ താഴെയിട്ടു കളിച്ചാല്‍ പണി പാളും. ഡ്രോപ് ടെസ്റ്റിലെ കണ്ടെത്തലുകളെപരിഗണിക്കാതിരിക്കുന്നതായിരിക്കും മെച്ചം. താഴെ വീണ ഉടനെ എടുത്ത് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ അതു പ്രവര്‍ത്തിച്ചോ എന്നതൊക്കെയാണ് നമുക്ക് ഇത്തരം ടെസ്റ്റുകളില്‍ നിന്ന് മനസിലാകുക.
അതേസമയം, താഴെ വീണ ഫോണിന്, ഒരു ദിവസമോ, ആഴ്ചയോ, മാസമോ കഴിഞ്ഞ് എന്തു സംഭവിച്ചു എന്ന കാര്യമൊന്നും അവര്‍ പറയാറില്ല. ഗ്ലാസ് പൊട്ടിയില്ലെങ്കിലും, താഴെ വീണ ഫോണുകളുടെ ക്യാമറാ ഫോക്കസിങ് ശേഷി, ഇമേജ് സ്റ്റബിലൈസേഷന്‍ തുടങ്ങിയവ തകരാറിലായേക്കാം. കാലക്രമത്തിലാണെങ്കില്‍ പോലും.
വെള്ളത്തില്‍ മുക്കിക്കൊല്ലാം
ഒരു നിശ്ചിത സമയം വരെയെയും, ഒരു നിശ്ചിത ആഴത്തിലും തങ്ങളുടെ ഫോണ്‍ മുക്കാം, ഒരു കുഴപ്പവും ഉണ്ടാവില്ല എന്ന വീമ്പിളക്കലുമൊക്കെയായി പല കമ്പനികളും ഫോണ്‍ ഇറക്കുന്നുണ്ട്. എന്നാല്‍, ഈ കമ്പനികള്‍ ഒപ്പം ഇറക്കുന്ന തീരെ ചെറിയ അക്ഷരത്തിലുള്ള എഴുത്തു വായിച്ചാല്‍ മനസിലാകുന്ന ഒരു കാര്യം, തങ്ങളുടെ ഫോണ്‍ വെള്ളം കയറി നശിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു എന്നു തന്നെയാണ്.
വെള്ളം കയറാതിരിക്കാന്‍ തങ്ങള്‍ വയ്ക്കുന്ന സീലുകള്‍ നശിച്ചേക്കാമെന്നും ഇതേ കമ്പനികള്‍ തന്നെ മുന്നറിയിപ്പും നല്‍കുന്നുണ്ട്. ഏതെങ്കിലും പാനീയം കയറി പ്രശ്‌നമുണ്ടായാല്‍ തങ്ങള്‍ വാറന്റി നല്‍കുന്ന പ്രശ്‌നമില്ലെന്ന് ആപ്പിള്‍ വ്യക്തമായി പറയുന്നുണ്ട്. വെള്ളത്തില്‍ മുക്കിയാല്‍പ്രശ്‌നം ഉണ്ടാകണം എന്ന് നിര്‍ബന്ധമില്ലെങ്കിലും അതിന് അതിന്റേതായ റിസ്‌ക് ഉണ്ട്.
പ്രതിരോധം പാളാം
മറ്റൊരു സാധ്യത നിലവാരമില്ലാത്ത ക്യാമറാ പ്രൊട്ടക്ടറുകള്‍ ഉപയോഗിക്കുക എന്നതാണ്. പ്രതിരോധത്തിന് എന്നുപറഞ്ഞ് ക്യാമറകളെ അണിയിക്കുന്ന ഇവയുടെ മെറ്റീരിയല്‍ അമര്‍ന്നിരുന്നും മറ്റും കാലക്രമത്തില്‍ ക്യാമറാ സിസ്റ്റത്തിന് ദോഷം വരുത്താം.