ആന്‍ഡ്രോയിഡിലെ രാജാവാകാന്‍ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ്!; ജെൻ4 ഇല്ല, പകരം എലൈറ്റ്
ഗെയിമിങിലും എഐ ശേഷിയിലുമടക്കം അധിക കരുത്തു പ്രകടിപ്പിക്കാനായി, ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇതുവരെ കണ്ടിരിക്കുന്ന ഏറ്റവും കരുത്തുറ്റ പ്രൊസസറായിരിക്കാം ക്വാല്‍കം ഉടനെ പുറത്തിറക്കുക എന്നു സൂചന. സ്നാപ്ഡ്രാഗണ്‍ സമ്മിറ്റ് എന്ന പേരില്‍ ഒക്ടോബര്‍ 21-23 തിയതികളില്‍ നടത്താന്‍പോകുന്ന സമ്മേളനത്തില്‍ പുതിയ
ഗെയിമിങിലും എഐ ശേഷിയിലുമടക്കം അധിക കരുത്തു പ്രകടിപ്പിക്കാനായി, ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇതുവരെ കണ്ടിരിക്കുന്ന ഏറ്റവും കരുത്തുറ്റ പ്രൊസസറായിരിക്കാം ക്വാല്‍കം ഉടനെ പുറത്തിറക്കുക എന്നു സൂചന. സ്നാപ്ഡ്രാഗണ്‍ സമ്മിറ്റ് എന്ന പേരില്‍ ഒക്ടോബര്‍ 21-23 തിയതികളില്‍ നടത്താന്‍പോകുന്ന സമ്മേളനത്തില്‍ പുതിയ
ഗെയിമിങിലും എഐ ശേഷിയിലുമടക്കം അധിക കരുത്തു പ്രകടിപ്പിക്കാനായി, ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇതുവരെ കണ്ടിരിക്കുന്ന ഏറ്റവും കരുത്തുറ്റ പ്രൊസസറായിരിക്കാം ക്വാല്‍കം ഉടനെ പുറത്തിറക്കുക എന്നു സൂചന. സ്നാപ്ഡ്രാഗണ്‍ സമ്മിറ്റ് എന്ന പേരില്‍ ഒക്ടോബര്‍ 21-23 തിയതികളില്‍ നടത്താന്‍പോകുന്ന സമ്മേളനത്തില്‍ പുതിയ
ഗെയിമിങിലും എഐ ശേഷിയിലുമടക്കം അധിക കരുത്തു പ്രകടിപ്പിക്കാനായി, ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇതുവരെ കണ്ടിരിക്കുന്ന ഏറ്റവും കരുത്തുറ്റ പ്രൊസസറായിരിക്കാം ക്വാല്‍കം ഉടനെ പുറത്തിറക്കുക എന്നു സൂചന. സ്നാപ്ഡ്രാഗണ്‍ സമ്മിറ്റ് എന്ന പേരില്‍ ഒക്ടോബര്‍ 21-23 തിയതികളില്‍ നടത്താന്‍പോകുന്ന സമ്മേളനത്തില്‍ പുതിയ പ്രൊസസര്‍ പരിചയപ്പെടുത്തിയേക്കും.
ഇതുവരെ തുടര്‍ന്നുവന്ന പേരിടല്‍ രീതി വച്ചാണെങ്കില്‍ സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 4 എന്നു വിളിക്കേണ്ടിയിരുന്ന ചിപ്പിന് സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് എന്ന പേരു നല്‍കിയേക്കുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്
പുതിയ പ്രൊസസര്‍ ഉപയോഗിച്ചുള്ള ആദ്യ ഫോണും ഉടനെ ഇറക്കിയേക്കും. സ്മാര്‍ട്ട്പ്രിക്സിന്റെ (Smartprix) റിപ്പോര്‍ട്ട് പ്രകാരം ഷഓമി 15 ആയിരിക്കും പുതിയ പ്രൊസസറും പേറി ആദ്യം ഇറങ്ങുക. അതേ തുടര്‍ന്ന് വണ്‍പ്ലസ്, ഐക്യൂ തുടങ്ങിയ കമ്പനികള്‍ പുതിയ പ്രൊസസര്‍ കേന്ദ്രീകരിച്ച്ഫോണുകളിറക്കും. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം, സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ഇന്നേവരെ കണ്ടിരിക്കുന്ന എല്ലാ മൊബൈല്‍ പ്രൊസസറുകളെക്കാളും കരുത്തുറ്റതായാലും അത്ഭുതപ്പെടേണ്ട.
ടിഎസ്എംസിയുടെ എന്‍3ഇ പ്രൊസസ് ഉപയോഗിച്ച് നിര്‍മ്മിച്ചെടുത്തതാണ് പുതിയ ചിപ്. റേ-ട്രേസിങ് ഉള്ള അഡ്രെനോ ഗ്രാഫിക്സ്, പുതിയ മോഡം, കരുത്തേറിയ ഇമേജിങ് തുടങ്ങി പലതും പ്രതീക്ഷിക്കുന്നു. എന്നാല്‍, ഇതെല്ലാം ഉള്ളതിനാല്‍ 20 ശതമാനമെങ്കിലും അധിക വില നല്കേണ്ടിവരുമെന്നുംപറയപ്പെടുന്നു.
ആപ്പിള്‍ പുതിയ സ്മാര്‍ട്ട് ഉപകരണത്തിന്റെ പണിപ്പുരയിലോ? വില 1 ലക്ഷം രൂപ?
ആപ്പിള്‍ കമ്പനിയുടെ പ്രൊഡക്ട് ലൈന്‍-അപ്പില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പുതിയ ഉപകരണം വികസിപ്പിച്ചുവരികയാണെന്ന് ബ്ലൂംബര്‍ഗിന്റെ മാര്‍ക് ഗുര്‍മന്‍. ഇത് ഒരു സ്മാര്‍ട്ട് ഡിസ്പ്ലെ ആയിരിക്കാമെന്നാണ് അദ്ദേഹം ഊഹിക്കുന്നത്. ഐപാഡിനു സമാനമായ ഒന്നായിരിക്കാം ഇത്. എന്നാല്‍ ആപ്പിളിന്റെ ഈ സ്മാര്‍ട്ട് ഡിസ്പ്ലെ പ്രവര്‍ത്തിക്കുന്നത് ഹോംഓഎസ് എന്ന പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിലുമാകാം എന്ന് അദ്ദേഹം പ്രവചിക്കുന്നു. ഇത് ആപ്പിള്‍ ടിവി പ്രവര്‍ത്തിക്കുന്ന, ടിവിഓഎസ് പോലെ ഒന്നായിരിക്കാം.
റോബട്ടിക് ടേബിള്‍ ടോപ് ഉപകരണം
ആപ്പിള്‍ നിര്‍മ്മിക്കുന്നു എന്ന് നേരത്തെ പറഞ്ഞുകേട്ടിരുന്ന പുതിയ ഉപകരണം റോബട്ടിക് ആം പോലെയുള്ള പ്രവര്‍ത്തനശേഷിയുള്ള, മേശയിലും മറ്റും പിടിപ്പിക്കാവുന്ന ഒന്നായിരുന്നു. ഇതിന് ഏകദേശം ഒരു ലക്ഷത്തോളം രൂപ വില വരുന്നതായിരിക്കാമെന്നും ആയിരുന്നു അഭ്യൂഹം. എന്നാല്‍, അത് ആയിരിക്കില്ല, മറിച്ച് താരതമ്യേന മോശം ഡിസ്പ്ലെ ഉള്ള വില കുറഞ്ഞ ഉപകരണമാകാം ആദ്യം ഇറക്കാന്‍ പോകുന്നതെന്നും വാദമുണ്ട്. ഈ വില കുറഞ്ഞ ഉപകരണം ഉപയോഗിച്ച് സ്മാര്‍ട്ട് ഹോം ഉപകരണങ്ങളെ പ്രവര്ത്തിപ്പിക്കാനായിരിക്കും സാധിക്കുക.
ഒരുപക്ഷെ, ഫെയ്സ്ടൈം കോളുകള്‍ നടത്താനും സാധിച്ചേക്കും. എന്നാല്‍, പുതിയ ഉപകരണത്തിന് ആപ്പിള്‍ ഇന്റലിജന്‍സ് കിട്ടിയേക്കുമെന്നാണ് ഗുര്‍മന്റെ പ്രവചനം. അങ്ങനെയാണെങ്കില്‍ അത് അത്ര വില കുറഞ്ഞ ഉപകരണമാകാന്‍ സാധ്യതയില്ലെന്നും കരുതപ്പെടുന്നു.
പ്രതീക്ഷിക്കുന്ന പല ഫീച്ചറുകളും ഹോംഓഎസില് ഉള്‍പ്പെടുത്തി കൊണ്ടുവരാനായിരിക്കും ശ്രമിക്കുക എന്നും, ആപ്പിളിന്റെ സ്മാര്‍ട്ട് ഹോം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗങ്ങള്‍ ചേര്‍ന്ന് സംയുക്തമായി നിര്‍മ്മിക്കുന്ന ഒന്നായിരിക്കുമെന്നും ഈ പുതിയ ഉപകരണമെന്നും കരുതപ്പെടുന്നു. ആപ്പിള്‍ ഉപകരണങ്ങളിലുള്ള കലണ്ടര്‍, നോട്ട്സ്, ഹോം തുടങ്ങിയ ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചേക്കുമെന്നും കരുതുന്നു. കൂടാതെ, സ്മാര്‍ട്ട് ബള്‍ബുകള്‍ അടക്കമുള്ള സ്മാര്‍ട്ട് ഉപകരണങ്ങളെ നിയന്ത്രിക്കാനായി പ്രത്യേക സജ്ജീകരണങ്ങളും ഉണ്ടാകും. ഒരു പക്ഷെ, അതായിരിക്കുംഈ ഉപകരണത്തിന്റെ കേന്ദ്രം.
സ്ക്രീനുള്ള ആമസോണ്‍ എക്കോയുടേതു പോലെയുള്ള പ്രവര്‍ത്തനശേഷി ആയിരിക്കാം പുതിയ ഉപകരണത്തിന്. റോബോട്ടിക് ആം ഇല്ലെങ്കില്‍ ഭിത്തികളില്‍ കാന്തികമായി പറ്റിച്ചുവയ്ക്കാന് സാധിക്കുന്നതായിരിക്കാം ഇതെന്നും പറയുന്നു. എന്‍ഗ്യാജറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇത്തരത്തിലുളള രണ്ട് ഡിസ്പ്ലെകള്‍ ഉണ്ടാകാം. ഒന്ന് റോബോട്ടിക് ശേഷിയുള്ളത്. അതിന് 1000 ഡോളറിലേറെ വില. കുറഞ്ഞ ഡിസ്പ്ലെയ്ക്ക് കുറച്ചു ഫീച്ചറുകള്‍ ആയിരിക്കും ഉണ്ടാകുക.