ഫോണിന് 99 ശതമാനം ഡിസ്കൗണ്ടോ?, അതും ഫ്ലിപ്കാർട്ടിൽ; കുടുങ്ങരുതേ
ഫ്ലിപ്കാർട്ടിലെയും ആമസോണിലെയും വില്‍പ്പന മാമാങ്കങ്ങളിൽ പല ഡീലുകളും നാം കണ്ടിട്ടുണ്ട്. വിലകൂടിയ ഫോണുകളും വാച്ചുകളും വീട്ടുപകരണങ്ങളും എല്ലാം ഡിസ്കൗണ്ടിൽ ലഭിക്കും. പക്ഷേ 99 ശതമാനം ഡിസ്കൗണ്ടിൽ ഒരു ഫോണ്‍ ലഭിച്ചാലോ?. ചാടിക്കയറി ക്ലിക് ചെയ്യാൻ നിൽക്കരുതേ തട്ടിപ്പിൽ കുടുങ്ങും. 500 രൂപ വിലയിൽ 80,000 രൂപയുടെ

ഫ്ലിപ്കാർട്ടിലെയും ആമസോണിലെയും വില്‍പ്പന മാമാങ്കങ്ങളിൽ പല ഡീലുകളും നാം കണ്ടിട്ടുണ്ട്. വിലകൂടിയ ഫോണുകളും വാച്ചുകളും വീട്ടുപകരണങ്ങളും എല്ലാം ഡിസ്കൗണ്ടിൽ ലഭിക്കും. പക്ഷേ 99 ശതമാനം ഡിസ്കൗണ്ടിൽ ഒരു ഫോണ്‍ ലഭിച്ചാലോ?. ചാടിക്കയറി ക്ലിക് ചെയ്യാൻ നിൽക്കരുതേ തട്ടിപ്പിൽ കുടുങ്ങും. 500 രൂപ വിലയിൽ 80,000 രൂപയുടെ ആപ്പിൾ വാച്ച്, ആയിരം രൂപ വിലയിൽ ക്യാമറകൾ, സാംസങ് സ്മാർട് ഫോണുകൾ എന്നിവ ലഭിക്കുമെന്നാണ് വാഗ്ദാനം ചെയ്യുന്നത്.
വെബ്സൈറ്റ് ഫ്ലിപ്കാർട്ടിനെപ്പോലെതന്നെയാണ് ഒറ്റനോട്ടത്തിൽ കാണപ്പെടുന്നത്. ബിഗ് ബില്യൺ ഡേയ്സ് പോലെയുള്ളവയുടെ പരസ്യങ്ങൾപോലും ഈ സൈറ്റ് കാണിക്കുന്നു. ദീപാവലി വിൽപ്പന പോലുള്ള സാഹചര്യങ്ങൾ മുതലെടുക്കാനൊരുങ്ങിയാണ് തട്ടിപ്പ് വെബ്സൈറ്റുകളുമായി എത്തിയിരിക്കുന്നത്.
തിരിച്ചറിയാൻ പറ്റുന്നുണ്ടോ?
യുആർഎൽ ശ്രദ്ധിക്കുമ്പോൾ Flipkart.dhamaka.com എന്നതാണെന്ന് മനസിലാകും, ഒപ്പം എച്ച്ടിടിപിഎസ് പോലുള്ള എൻക്രിപ്ഷൻ സംവിധാനങ്ങളും പലപ്പോഴും കാണാറില്ല. പക്ഷേ ഉപയോക്താക്കളിൽ എത്രപേരാണ് സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങളിൽ ക്ലിക് ചെയ്യുമ്പോൾ യുആർഎൽ നോക്കാറുള്ളതെന്ന് ഓർക്കുക. അതിനാൽത്തന്നെ ഇത്തരം ഓഫറുകളിൽ കുടുങ്ങുന്നവർ ധാരാളമുണ്ട്.
ഡീലുകൾ മാത്രം,
ഡീലുകളിൽ കണ്ണഞ്ചിപ്പോകാതെ വെബ്സൈറ്റിലെ മറ്റ് വിശദാംശങ്ങളിൽ ക്ലിക് ചെയ്യാൻ ശ്രമിക്കുമ്പോൾ ഫാഷൻ, ഇലക്ട്രോണിക്സ് പോലുള്ള പല സെക്ഷനുകളും പ്രവത്തിക്കുന്നില്ലെന്ന് മനസിലാകും. സിംഗിള്‍ പേജ് മാത്രമുള്ള ഒരു ഫെയ്ക് വെബ്സൈറ്റാണിത്
വാങ്ങാൻ ശ്രമിച്ചാൽ
ഓഫറിൽ ക്ലിക് ചെയ്താൽ ഒരു പുതിയ വെബ്പേജിലേക്കു റിഡയറക്ട് ആകുകയും പേര്, വിലാസം, ഫോൺ നമ്പർ പോലുള്ള വ്യക്തിഗത വിശദാംശങ്ങൾ പൂരിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. പലപ്പോഴും ഡാറ്റ മോഷണവും അല്ലെങ്കിൽ പണം തട്ടലുമായിരിക്കും ഇത്തരം വ്യാജന്മാരുടെ ലക്ഷ്യം.
എങ്ങനെ വ്യാജ വെബ്സൈറ്റുകൾ കണ്ടെത്താം
∙ഫ്ലിപ്പ്കാർട്ടിന്റെ ഔദ്യോഗിക ഡൊമെയ്‌നും വെബ്‌സൈറ്റും " flipkart.com " ആണ്. ഫ്ലിപ്കാർട് ദമാക്ക, ഫ്ലിപ്കാർട് ബിഗ്ബില്യൺ എന്നിങ്ങനെ വിവിധ പേരുകളിൽ വരുന്നതെല്ലാം ഫെയ്ക് ആണെന്ന് ശ്രദ്ധിക്കുക.
∙ഏറ്റവും പുതിയ ഉൽപ്പന്നങ്ങൾക്ക് 99 ശതമാനം പോലെ അവിശ്വസനീയമായ കിഴിവ് ലഭിക്കുന്നതും സംശയാസ്പദമാണ്.
∙ഷോപിങ് കാർട്ടിലുള്ള ഉൽപ്പന്നങ്ങൾ പലതും മുൻകൂട്ടി ലോഡുചെയ്‌തതാണ്, ഇതിൽ ക്ലിക്കുചെയ്യാനാകില്ല
∙സൈൻ ഇൻ ചെയ്യാൻ ഒരു നിർദ്ദേശവുമില്ല.
∙ചില ലിങ്കുകൾ പ്രവർത്തനരഹിതമാണ്.
∙ഹാംബർഗർ മെനു പലപ്പോഴും പ്രവർത്തിക്കുന്നില്ല.
ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാൽ വ്യാജന്മാരെ തിരിച്ചറിയുകയും പണം നഷ്ടമാകാതെ നോക്കുകയും ചെയ്യാം.