ഇനി വരുന്നു ആപ്പിളിന്റെ ആദ്യ ഫോൾഡ് ഫോൺ, സാംസങുമായി മത്സരം മുറുകും
സാംസങും ഗൂഗിളുമെല്ലാം ഫോൾഡബിൾ ഫോൺ ട്രാക്കിൽ ബഹുദൂരം പിന്നിടുമ്പോൾ ലേറ്റായാലും ലേറ്റസ്റ്റായി വരാൻ തയാറെടുത്ത് ആപ്പിൾ.2026 പകുതിയോടെ ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ വിപണിയിലേക്കെത്തും, മടക്കാവുന്ന ഫോണുകൾ നേടുന്ന ജനപ്രീതിക്കിടെ ഈ നീക്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സ്മാർട്ഫോൺ പ്രേമികൾ. ഉപകരണങ്ങളുടെ

സാംസങും ഗൂഗിളുമെല്ലാം ഫോൾഡബിൾ ഫോൺ ട്രാക്കിൽ ബഹുദൂരം പിന്നിടുമ്പോൾ ലേറ്റായാലും ലേറ്റസ്റ്റായി വരാൻ തയാറെടുത്ത് ആപ്പിൾ.2026 പകുതിയോടെ ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ വിപണിയിലേക്കെത്തും, മടക്കാവുന്ന ഫോണുകൾ നേടുന്ന ജനപ്രീതിക്കിടെ ഈ നീക്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സ്മാർട്ഫോൺ പ്രേമികൾ.
ഉപകരണങ്ങളുടെ നൂതനത്വത്തിനും ഗുണനിലവാരത്തിനും പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണുകൾക്ക് കഴിയുമെന്നാണ് സൂചന. സാംസങ്, വാവെയ്, മോട്ടറോള തുടങ്ങിയ കമ്പനികൾ മടക്കാവുന്ന സ്മാർട്ഫോൺ വിപണിയിൽ സ്ഥിരതയാർന്ന വളർച്ച കൈവരിക്കുകയും ചെയ്തു.
വരാനിരിക്കുന്ന ഫോൾഡബിൾ ഐഫോണിൽ അത്യാധുനിക സാങ്കേതികവിദ്യ ഉണ്ടായിരിക്കുമെന്നാണ് സൂചന, ലക്ഷക്കണക്കിന് മടക്കുകള്‍ ചെയ്യാൻ കഴിയുന്ന 7.9 ഇഞ്ച്, 8.3 ഇഞ്ച് ഫ്ലെക്സിബിൾ ഓലെഡ് ഡിസ്പ്ലേ ആയിരിക്കും ഉണ്ടാവുക.
ഐഫോണ്‍ 17 എയര്‍ വരുമോ? ആപ്പിള്‍ ഗ്ലാസസിനും സാധ്യത
അടുത്ത വര്‍ഷം ആപ്പിള്‍ ഇറക്കിയേക്കും എന്നു കരുതുന്ന സ്മാര്‍ട്ട്‌ഫോണ്‍ സീരിസില്‍ ഒരു 'എയര്‍' മോഡലും കണ്ടേക്കുമെന്ന് ബിജിആര്‍. കനം കുറവുള്ള ആപ്പിള്‍ ഉപകരണങ്ങള്‍ക്കാണ് എയര്‍ വിശേഷണം ലഭിക്കുന്നത്. മാക്ബുക്ക് എയര്‍, ഐപാഡ് എയര്‍ എന്നിങ്ങനെയുള്ള പേരുകള്‍ അതിനെ സൂചിപ്പിക്കുന്നു. അടുത്ത വര്‍ഷത്തെ ഐഫോണ്‍ 17 സീരിസില്‍ ഒരു എയര്‍ മോഡല്‍ കണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇക്കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ ഐഫോണുകളുടെ കനം കൂടിക്കൂടി വരികയായിരുന്നു എന്നും താന്‍ വാങ്ങിയ ഐഫോണ്‍ 16 പ്ലസിന് തനിക്ക് ഇഷ്ടപ്പെടാത്ത രീതിയിലുള്ള കനം ഉണ്ടെന്നും ക്രിസ് സ്മിത്ത് നൽകിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാല്‍ തന്നെ താന്‍ ഐഫോണ്‍ 17 എയര്‍ എത്താന്‍ കാത്തിരിക്കുന്നുഎന്ന് അദ്ദേഹം പറയുന്നു. എന്നാല്‍, ആപ്പിള്‍ ഇങ്ങനെ ഒരു മോഡല്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് സാംസങിനും അറിവുണ്ടെന്ന് താന്‍ കരുതുന്നു എന്നും അദ്ദേഹം പറയുന്നു.
കാരണം, ഈ വേരിയന്റിന്റെ 6.6-ഇഞ്ച് 120ഹെട്‌സ് ഓലെഡ് എല്‍ടിപിഓ പാനല്‍ നിര്‍മ്മിക്കുന്നത് സാംസങ് തന്നെ ആയിരിക്കും. ആപ്പിളിന്റെ പദ്ധതികള്‍ കോപ്പി ചെയ്യുന്ന ചരിത്രം സാംസങിനുണ്ട്. അതിനാല്‍, സാംസങ് പുറത്തിറക്കിയേക്കും എന്നു കരുതുന്ന ഗ്യാലക്‌സി എസ്25 സ്ലിം എന്ന പേരില്‍ഒരു മോഡല്‍ അടുത്ത വര്‍ഷം പുറത്തിക്കിയാലും ആരും അത്ഭുതപ്പെടേണ്ടതില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.