എം4 ചിപ്പുള്ള മാക്ബുക് എയർ, 18 മണിക്കൂർ ബാറ്ററി ലൈഫ്, 12 എംപി ക്യാമറ; വിശദമായി അറിയാം
നിർമിത ബുദ്ധിയെ പിന്തുണയ്ക്കുന്ന പുതിയ എം4 ചിപ്പുള്ള മാക്ബുക് എയര്‍ അവതരിപ്പിച്ച് ആപ്പിൾ. 18 മണിക്കൂർ വരെ ബാറ്ററി ലൈഫ്, 12MP സെന്റർ സ്റ്റേജ് ക്യാമറ,മുൻപത്തേക്കാൾ കുറഞ്ഞ പ്രാരംഭ വില എന്നിവയാണ് പുതിയ മാക്ബുക്ക് എയറിനെ ആകര്‍ഷകമാക്കുന്നത്. ബിൽറ്റ്-ഇൻ ഡിസ്‌പ്ലേയ്ക്ക് പുറമേ രണ്ട് ബാഹ്യ ഡിസ്‌പ്ലേകളെ വരെ

നിർമിത ബുദ്ധിയെ പിന്തുണയ്ക്കുന്ന പുതിയ എം4 ചിപ്പുള്ള മാക്ബുക് എയര്‍ അവതരിപ്പിച്ച് ആപ്പിൾ. 18 മണിക്കൂർ വരെ ബാറ്ററി ലൈഫ്, 12MP സെന്റർ സ്റ്റേജ് ക്യാമറ,മുൻപത്തേക്കാൾ കുറഞ്ഞ പ്രാരംഭ വില എന്നിവയാണ് പുതിയ മാക്ബുക്ക് എയറിനെ ആകര്‍ഷകമാക്കുന്നത്.
ബിൽറ്റ്-ഇൻ ഡിസ്‌പ്ലേയ്ക്ക് പുറമേ രണ്ട് ബാഹ്യ ഡിസ്‌പ്ലേകളെ വരെ പിന്തുണയ്ക്കുന്നു, 16GB സ്റ്റാർടിങ് യൂണിഫൈഡ് മെമ്മറി, ആപ്പിൾ ഇന്റലിജൻസുള്ള macOS Sequoiaയുടെ അത്യാകർഷകമായ കഴിവുകൾ എന്നിവയെല്ലാമുള്ള പുതിയ മാക്ബുക്ക് എയർ ഇപ്പോൾ പുതിയൊരു നിറത്തിൽ(മെറ്റാലിക് ബ്ലൂ)കൂടി ലഭ്യമാണ്.
വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഇപ്പോൾ 99,900,89,900 എന്നീ വിലകളിൽ ആരംഭിക്കുന്നു,13-ഇഞ്ച്, 15-ഇഞ്ച് എന്നീ രണ്ട് വലുപ്പങ്ങളിൽ തിരഞ്ഞെടുക്കാൻ കഴിയുന്ന പുതിയ മാക്ബുക്ക് എയർ മുൻകൂട്ടി ഓർഡർ ചെയ്യാവുന്നതാണ്, മാർച്ച് 12 ബുധനാഴ്ച മുതൽ ലഭ്യമാകും.
13 ഇഞ്ച് വേരിയന്റിന് 1,14,900 രൂപ പ്രാരംഭ വിലയിലാണ് M3 മാക്ബുക് 3 പുറത്തിറക്കിയതെന്ന് ഓർക്കുക.അതേസമയം പുതിയ എം 4 മോഡൽ വിലക്കുറവും M4 മോഡൽ 23 മടങ്ങ് വരെ വേഗതയുള്ള പ്രകടനവും 18 മണിക്കൂർ വരെ ബാറ്ററി ലൈഫും നൽകുമെന്ന് അവകാശപ്പെടുന്നു.
ആപ്പിളിന്റെ ഏറ്റവും പുതിയ മാക്ബുക്ക് എയർ, ഇമേജ് പ്ലേഗ്രൗണ്ട്, ജെൻമോജി, അഡ്വാൻസ്ഡ് റൈറ്റിങ് ടൂളുകൾ തുടങ്ങിയ പുതിയ ഉപകരണങ്ങൾ വാഗ്ദാനം ചെയ്യുന്ന ആപ്പിൾ ഇന്റലിജൻസ് അവതരിപ്പിക്കുന്നു. ഉപയോക്താക്കൾക്ക് ദൃശ്യങ്ങൾ സൃഷ്ടിക്കാനും ഇമോജികൾ ഇഷ്ടാനുസൃതമാക്കാനും നിർദ്ദേശങ്ങൾ ഉപയോഗിച്ച് മെച്ചപ്പെടുത്താനും കഴിയും