ഗെയിമര്‍മാര്‍ക്ക് സന്തോഷ വാര്‍ത്ത; കരുത്തോടെ എത്തുന്നു ബിജിഎംഐ 3.5!
ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യയുടെ (ബിജിഎംഐ) 3.5 വേര്‍ഷന്‍ ഈ വര്‍ഷം എത്തിയേക്കും. ഗെയിമിങ് അനുഭവം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പല പുതിയ ഫീച്ചറുകളും ഈ അപ്‌ഡേറ്റില്‍ ഉണ്ടായിരിക്കും-പുതിയ മാപ്‌സ്, ആയുധങ്ങള്‍, പസില്‍സ് തുടങ്ങിയവ ലഭ്യമാക്കും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. പുതിയ അപ്‌ഡേറ്റ് ഈ

ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യയുടെ (ബിജിഎംഐ) 3.5 വേര്‍ഷന്‍ ഈ വര്‍ഷം എത്തിയേക്കും. ഗെയിമിങ് അനുഭവം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പല പുതിയ ഫീച്ചറുകളും ഈ അപ്‌ഡേറ്റില്‍ ഉണ്ടായിരിക്കും-പുതിയ മാപ്‌സ്, ആയുധങ്ങള്‍, പസില്‍സ് തുടങ്ങിയവ ലഭ്യമാക്കും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. പുതിയ അപ്‌ഡേറ്റ് ഈ വര്‍ഷം തന്നെ എത്തുമെന്നാണ് പറയുന്നതെങ്കിലും, അതിനായി ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്നും അടുത്ത ഏതാനും ദിവസത്തിനുള്ളില്‍ അപ്‌ഡേറ്റ് ലഭിച്ചേക്കുമെന്നും ചില റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ബിജിഎംഐ 3.5 ബീറ്റാ വേര്‍ഷന്‍ പരീക്ഷിച്ചു വരികയായിരുന്നു. പ്രധാന മാറ്റങ്ങളിലൊന്ന് ഫ്രോസണ്‍ ടുണ്‍ഡ്രാ തീം (Frozen Tundra Theme) മോഡ് ആണ്. ഉത്തരേന്ത്യയില്‍ ശൈത്യം ആരംഭിച്ചു എന്നതും ഈ മോഡ് അവിടെയുള്ള ഗെയിമിങ് പ്രേമികള്‍ക്ക് ഉത്സാഹം പകര്‍ന്നേക്കും. കാലാവസ്ഥയ്ക്ക് അനുയോജ്യമായ ആയുധങ്ങളും ഡ്രെസും പുതിയ വേര്‍ഷനില്‍ ലഭിക്കും.
ഇന്ത്യയില്‍ നിരോധിച്ച പബ്ജി മൊബൈല്‍ 3.5ല്‍ അവതരിപ്പിച്ച പല മാറ്റങ്ങളുമാണ് ബിജിഎംഐ 3.5ല്‍ ഉള്ളതെന്നും പറയപ്പെടുന്നു. അതേസമയം, പബ്ജിയുടെ പുതിയ പതിപ്പിലുള്ള ഫീച്ചറുകളെല്ലാം ബിജിഎംഐ 3.5ല്‍ ഉണ്ടാവില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബിജിഎംഐ 3.5ല്‍ പ്രതീക്ഷിക്കുന്ന പുതിയ വെപ്പണുകളിലൊന്ന് എം79 സ്‌മോക് ലോഞ്ചര്‍ ആണ്. പുതിയ ആനിമല്‍ വെഹികിള്‍ ഹോഴ്‌സ്, അപ്‌ഗ്രേഡു ചെയ്ത ഗ്യാസ് സ്റ്റേഷന്‍സ് ഒക്കെ ഉണ്ടായിരിക്കും. ഗെയമിന്റെ അനുഭവം തന്നെ മാറ്റുന്ന അപ്‌ഡേറ്റ് ആയിരിക്കും ബിജിഎംഐ 3.5ല്‍ എത്തുക. അടുത്ത ദിവസങ്ങളില്‍ തന്നെ ആപ്പിള്‍ ആപ്പ് സ്റ്റോറിലും, ഗൂഗിള്‍ പ്ലേ സ്റ്റോറിലും ബിജിഎംഐ 3.5 വേര്‍ഷന്‍ എത്തും.