പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡ് നോക്കിയയുടെ ചില ഹാൻഡ്സെറ്റുകളുടെ വില കുത്തനെ കുറച്ചു. നോക്കിയ 5, നോക്കിയ 8 മോഡലുകളുടെ വിലയാണ് കുറച്ചത്. നോക്കിയ (3ജിബി) വേരിയന്റിന്റെ വില 13,499 രൂപയിൽ നിന്ന് 12,499 രൂപയായി കുറച്ചു. നോക്കിയ 8 ന്റെ വില 36,999 രൂപയിൽ 28,999 രൂപയായി. പുതുക്കിയ വില വ്യാഴാഴ്ച മുതൽ നിലവിൽ വരും.
പുതിയ ഹാൻഡ്സെറ്റുകൾ മൊബൈൽ വേൾഡ് കോൺഗ്രസിൽ അവതരിപ്പിക്കാനിരിക്കെയാണ് നോക്കിയ 5ന്റെയും നോക്കിയ 8ന്റെയും വില കുറച്ചത്. നേരത്തെ ഇതേ ഹാന്‍ഡ്സെറ്റിന് 2 ജിബി ആയിരുന്നു റാം. 2 ജിബി വേരിയന്റിന്റെ വില 12,499 രൂപയായിരുന്നു. എന്നാൽ 3 ജിബി വേരിയന്റിന്റെ വില 13,499 രൂപയായി ഉയർത്തുകയായിരുന്നു.
നോക്കിയ 5 ഫീച്ചറുകൾ
∙ 5.2 ഇഞ്ച് എച്ച്ഡി ഐപിഎസ് എൽസിഡി ഡിസ്പ്ലെ (ഗൊറില്ല ഗ്ലാസ് സുരക്ഷ)
∙ 3 ജിബി റാം
∙ ആൻഡ്രോയ്ഡ് നൗഗട്ട്
∙ രണ്ടു നാനോ സിം
∙ ക്വാല്‍കം സ്നാപ്ഡ്രോഗൺ 430 എസ്ഒസി പ്രോസസർ
∙ 13 മെഗാപിക്സൽ റിയർ ക്യമാറ
∙ എട്ടു മെഗാപിക്സൽ സെൽഫി ക്യാമറ
∙ 16 ജിബി സ്റ്റോറേജ് (128 ജിബി വരെ ഉയർത്താം)
∙ 3000 എംഎഎച്ച് ബാറ്ററി ലൈഫ്
∙ പ്രധാന കണക്ടിവിറ്റി ഓപ്ഷനുകൾ
നോക്കിയ 8 ലെ സവിശേഷതകൾ
5.3 ഇഞ്ച് ഡിസ്പ്ലേ, 4 ജിബി റാം, 64 ജിബി ഇന്റേണൽ മെമ്മറി, ബ്ലൂടൂത്ത് 5, കാൾ സെയ്സ് സെൻസറോടു കൂടി 13 മെഗാപിക്സൽ ഫ്രണ്ട്, റിയർ ക്യാമറകൾ എന്നിവയുള്ള നോക്കിയ 8ന് നേരത്തെ വില 36,999 രൂപയായിരുന്നു. 6000-സീരീസ് അലുമിനിയത്തിൽ യുണിബോഡി ഡിസൈനിലാണ് നോക്കിയ 8 എത്തുന്നത്. IP54 റേറ്റിങ്ങുള്ള നോക്കിയ 8 ന് സ്പ്ലാഷ് പ്രൂഫ് സുരക്ഷയുണ്ട്. ആൻഡ്രോയ്ഡ് 7.1.1 നൗഗട്ടിൽ പ്രവർത്തിക്കുന്ന നോക്കിയ 8ൽ ആൻഡ്രോയിഡ് 8.0 ഒറിയോ പതിപ്പ് അപ്ഡേറ്റ് ചെയ്യാനാകും. ക്വാൽകോം സ്നാപ്ഡ്രാഗൺ 835 എസ്ഒസിയാണ് പ്രോസസർ. ഗൊറില്ല ഗ്ലാസ് 5 സംരക്ഷണത്തോടെ 5.3 ഇഞ്ച് 2K LCD ഡിസ്പ്ലേ നോക്കിയ 8 ന്റെ ഏറ്റവും മികച്ച ഫീച്ചറുകളിലൊന്നാണ്.
ആർജിബി, മോണോക്രോം സെൻസറുകളുള്ള 13 മെഗാപിക്സലിന്റെ രണ്ട് പിൻ ക്യാമറകളുണ്ട്. നോകിയ 8 ന്റെ മുൻക്യാമറയും 13 മെഗാപിക്സലാണ്. മുൻ, പിൻ ക്യാമറകൾ 4K വിഡിയോ റെക്കോർഡ് ചെയ്യാൻ സാധിക്കും. ലേസർ ഓട്ടോഫോക്കസ്, ഡ്യുവൽ ടോൺ എൽഇഡി ഫ്ളാഷ് എന്നിവയും ക്യാമറ ഫീച്ചറുകളാണ്.
64 ജിബി ഇൻബിൽറ്റ് സ്റ്റോറേജുള്ള നോക്കിയ 8ൽ മൈക്രോഎസ്ഡി കാർഡുകളിലൂടെ (256 ജിബി വരെ) വികസിപ്പിക്കാവുന്നതാണ്. 3090mAh ബാറ്ററിയാണ് ഇതിന്റെ കരുത്ത്. 4ജി വോൾട്ട്, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് വി 5.0, യുഎസ്ബി 3.1 ടൈപ്പ്- സി കണക്ടിവിറ്റി, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് എന്നിവയാണ് സ്മാർട്ട്ഫോണിന്റെ മറ്റു സവിശേഷതകൾ.