sections
MORE

ഷവോമിയുടെ പുതിയ അവതാരം ഇറങ്ങി, തുച്ഛ വില, കുത്തിനിറച്ച് ഫീച്ചറുകൾ

Xiaomi-Redmi-S2-
SHARE

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഷവോമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് റെഡ്മി എസ്2 ചൈനയിൽ അവതരിപ്പിച്ചു. റെഡ്മി എസ്–സീരീസിലെ കമ്പനിയുടെ ആദ്യ ഉൽപ്പന്നം കൂടിയാണിത്. 16 പിക്സലിന്റെ സെൽഫി ക്യമാറ തന്നെയാണ് റെഡ്മി S2 വിന്റെ ഏറ്റവും വലിയ പുതുമയും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഫീച്ചറുകളും റെഡ്മി S2 ലുണ്ട്.

Xiaomi-Redmi-S2-display

ഷവോമിയുടെ ഏറ്റവും മികച്ച, വിലകുറഞ്ഞ സെല്‍ഫി ക്യമാറ ഫോൺ കൂടിയാണ് റെഡ്മി S2. എഐ പോര്‍ട്രെയ്റ്റ് മോഡ്, എഐ ഫെയ്‌സ് റെക്കഗ്നിഷൻ എന്നീ ഫീച്ചറുകളും സെല്‍ഫി ക്യാമറ പാക്കിലുണ്ട്. 5.99 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 625 പ്രൊസസർ, മൂന്ന് ജിബി, നാല് ജിബി റാം 32 ജിബി, 64 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളാണുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യവുമുണ്ടാവും. 3080 mAh ന്റേതാണ് ബാറ്ററി. ആന്‍ഡ്രോയിഡ് ഓറിയോ അധിഷ്ടിതമായുള്ള മിയുഐ 9 ആണ് ഫോണിലുണ്ട്.

12 മെഗാപിക്സലിന്റെ ഡ്യുവല്‍ ക്യാമറയാണ് മറ്റൊരു പ്രത്യേകത. ഡ്യുവല്‍ ടോണ്‍ എല്‍ഇഡി ഫ്ലാഷ്, പോര്‍ട്രെയ്റ്റ് മോഡ്, ഇലക്ട്രോണിക് ഇമേജ് സ്‌റ്റെബിലൈസേഷന്‍ എന്നി ഫീച്ചറുകളും പിൻ ക്യാമറയിലുണ്ട്.

ഇരട്ടം സിം, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ബ്ലൂടൂത്ത്, വൈഫൈ, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവ മറ്റു ഫീച്ചറുകളാണ്. 3GB റാം വേരിയന്റിന്റെ വില 999 യുവാനാണ് (ഏകദേശം 10,600 രൂപ), 4 ജിബി റാം വേരിയന്റിന്റെ വില 1299 യുവാനും (13,700 രൂപ) ആണ്. എന്നാൽ റെഡ്മി S2 ഇന്ത്യയിൽ അവതരിപ്പിക്കുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല.

കുറ‍ഞ്ഞ വിലയ്ക്ക് കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തി പുറത്തിറക്കിയ റെഡ്മി എസ്2 ഇന്ത്യൻ വിപണിയിൽ വൻ തരംഗമാകുമെന്നാണ് കരുതുന്നത്. ഹാൻഡ്സെറ്റിന്റെ ടീസറുകളും ചിത്രങ്ങളും ഫീച്ചറുകളും നേരത്തെ പുറത്തുവന്നിരുന്നു. വാവെയ്, വിവോ, ഒപ്പോ എന്നീ കമ്പനികളുടെ സെൽഫി ക്യാമറ ഫോണുകളുമായി മൽസരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് റെഡ്മി എസ്2.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA