മുന്‍നിര സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോ മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി രാജ്യത്തെ നിര്‍മാണ വിഭാഗം ശക്തിപ്പെടുത്താന്‍ ഒരുങ്ങുന്നു. വിപുലീകരണത്തിന്റെ ഭാഗമായി വിവോയുടെ ഗ്രേറ്റര്‍ നോയിഡയിലെ നിര്‍മാണ കേന്ദ്രത്തില്‍ 200 കോടിയുടെ അധിക നിക്ഷേപം നടത്തും. അതോടെ നോയിഡയിലെ അത്യാധുനിക പ്ലാന്റില്‍ വിവോയുടെ ആകെ മുതല്‍ മുടക്ക് 300 കോടിയാകും. വിവോ നെക്‌സ്, വിവോ എക്‌സ് 21 ഉള്‍പ്പെടെ വിവിധ ശ്രേണികളിലുള്ള വിവോ സ്മാര്‍ട് ഫോണുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ നേരിടുന്ന വര്‍ധിച്ച ആവശ്യം പരിഗണിച്ചാണ് നിര്‍മാണം വര്‍ധിപ്പിക്കുന്നത്. നിര്‍മാണം വര്‍ധിക്കുന്നതോടെ വിവോയുടെ ഉല്‍പാദനം മാസം 2 ദശലക്ഷം യൂണിറ്റ് പിന്നിടും.
വിവോയുടെ ഗ്രേറ്റര്‍ നോയിഡയിലേ പ്ലാന്റിന്റെ വിപുലീകരണം വിവോയുടെ രാജ്യത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമാണെന്നും, മേക് ഇന്‍ ഇന്ത്യ പദ്ധതിയുടെ വിജയമാണിത് സൂചിപ്പിക്കുന്നതെന്നും വിവോ ഇന്ത്യ സിഎംഒ ജെറോം ചെന്‍ വ്യക്തമാക്കി.
നിലവില്‍ അയ്യായിരത്തിലധികം തൊഴിലാളികളാണ് ഗ്രേറ്റര്‍ നോയിഡ പ്ലാന്റില്‍ ജോലി ചെയ്യുന്നത്. പ്ലാന്റിന്റെ വാര്‍ഷിക ഉൽപാദന ശേഷി 25 ദശലക്ഷത്തിലധികമാണ്. പ്ലാന്റില്‍ നിര്‍മാണത്തെ കൂടാതെ നിര്‍മിച്ച സ്മാര്‍ട് ഫോണുകള്‍ ടെസ്റ്റ് ചെയ്യാനുള്ള അത്യാധുനിക നിലവാരത്തിലുള്ള 'ടെസ്റ്റ് ലാബ്' സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഈ ടെസ്റ്റ് ലാബ് സംവിധാനത്തില്‍ 1000ത്തോളം കര്‍ശനമായ ഗുണമേന്മ പരിശോധനകളാണ് ഓരോ ഉൽപന്നങ്ങള്‍ക്കും നടത്തുന്നത്.
വിവോയുടെ ഏറ്റവും പുതിയ മോഡലായ വിവോ നെക്‌സ് പൂര്‍ണമായി ഇന്ത്യയില്‍ നിര്‍മിക്കുകയും, ഇന്ത്യന്‍ വിപണിയില്‍ വിജയിക്കുകയും ചെയ്തു. നാല്‍പതിനായിരം രൂപക്ക് മുകളിലുള്ള വിഭാഗത്തിലും വിവോ സാന്നിധ്യം സ്ഥാപിച്ചു കഴിഞ്ഞു. ജിഎഫ്‌കെ ക്യു2 2018 റിപ്പോര്‍ട്ട് പ്രകാരം 20000 രൂപക്കും - 30000ത്തിനും ഇടയിൽ വിലയുള്ള സ്മാര്‍ട് ഫോണ്‍ വിഭാഗത്തില്‍ വിവോയാണ് മുന്‍നിരയില്‍.
വിവോയുടെ മുന്‍നിര മോഡലുകളായ വിവോ എക്‌സ് 21. വിവോ നെക്‌സ് എന്നിവ കൂടാതെ വൈ 53, വൈ 71, വൈ 83, വി 9, വി 9യൂത്ത് തുടങ്ങിയ മോഡലുകളുടെ നിര്‍മാണവും വിവോ ഇന്ത്യയില്‍ തുടരും.