48 മെഗാപിക്സൽ ക്യാമറയുമായി റെഡ്മി നോട്ട് 7, ഭീമൻ ബാറ്ററി, വിലയോ?

രാജ്യത്തെ മുൻനിര സ്മാർട് ഫോൺ വിതരണ കമ്പനിയായ ഷവോമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് പുറത്തിറങ്ങി. 48 മെഗാപിക്സൽ ക്യമാറയുമായി റെഡ്മി നോട്ട് 7 ഹാൻഡ്സെറ്റാണ് ഷവോമി അവതരിപ്പിച്ചത്. വാട്ടർഡ്രോപ് നോച്ച്, ഇരട്ട റിയർ ക്യാമറ, ഫിംഗർപ്രിന്റ് സെൻസർ, 4000 എംഎഎച്ച് ബാറ്ററി എന്നിവ പ്രധാന ഫീച്ചറുകളാണ്. ഇരുഭാഗത്തും 2.5ഡി ഗ്ലാസ് സുരക്ഷയുണ്ട്. 6.3 ഇഞ്ചാണ് ഡിസ്പ്ലെ.

വില

3ജിബി റാം + 32 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 999 യുവാനാണ് (ഏകദേശം 10,300). 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 1199 യുവാനാണ് (ഏകദേശം 12400 രൂപ) വില. എന്നാൽ 6 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 1399 യുവാനാണ് (ഏകദേശം 14,500 രൂപ). ജനുവരി 15 മുതലാണ് വിൽപ്പന തുടങ്ങുന്നത്. ട്വിലൈറ്റ് ഗോൾഡ്, ഫാന്റസി ബ്ലൂ, ബ്രൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ റെഡ്മി നോട്ട് 7 വിപണിയിലെത്തും.

ഇരട്ട സിം (നാനോ), ആൻഡ്രോയിഡ് ഒറിയോ അടിസ്ഥാനമാക്കിയുള്ള എംഐയുഐ9, 6.3 ഇഞ്ച് ഫുൾഎച്ച്ഡി എൽടിപിഎസ് ഡിസ്പ്ലെ, ഗൊറില്ല ഗ്ലാസ് 5 സുരക്ഷ, സ്നാപ്ഡ്രാഗൺ 660 ഒക്ടാ–കോർ എസ്ഒസി പ്രോസസർ, സോണിയുടെ ഐഎംഎക്സ്586 സെൻസറുള്ളതാണ് 48 മെഗാപിക്സല്‍ ക്യാമറ. രണ്ടാമത്തെ ക്യാമറ 5 മെഗാപിക്സലിന്റേതാണ്. ബാക്കിൽ രണ്ടു എൽഇഡി ഫ്ലാഷുളുണ്ട്. മുന്നിൽ 13 മെഗാപിക്സിന്റേതാണ് ക്യാമറ.

ക്യുക്ക് ചാർജ് 4 പിന്തുണയുള്ള 4000 എംഎഎച്ചിന്റെ ബാറ്ററിയാണ് റെഡ്മി നോട്ട് 7 ലുള്ളത്. 251 മണിക്കൂർ സ്റ്റാൻഡ് ബൈ സമയവും 23 മണിക്കൂർ സംസാര സമയവും ലഭിക്കും. 13 മണിക്കൂർ വിഡിയോ കാണാം, 7 മണിക്കൂര്‍ ഗെയിം കളിക്കാം. സാധാരണ സ്മാർട് ഫോണുകളിലെ മിക്ക കണക്ടിവിറ്റികളും റെഡ്മി നോട്ട് 7 ലുണ്ട്.