ഈ വര്‍ഷം ഏറ്റവുമധികം ആളുകള്‍ കാത്തിരിക്കുന്ന, 20,000 രൂപയില്‍ താഴെയുള്ള ഷവോമിയുടെ മോഡലായ റെഡ്മി നോട്ട് 7 പ്രോ ഫോണ്‍ ഫെബ്രുവരിയില്‍ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്. സ്‌നാപ്ഡ്രാഗണ്‍ 657 പ്രൊസസറാണ് ഈ ഫോണിനുള്ളത്. (സ്‌നാപ്ഡ്രാഗണ്‍ 710 അത്രത്തോളം കരുത്തുള്ളതാണ് ഈ പ്രൊസസർ.) എന്നാല്‍, ഗ്രാഫിക്‌സ് പ്രൊസസറിന് അല്‍പ്പം സ്പീഡു കുറച്ചാണ് ക്വാല്‍കം നിര്‍മിച്ചിരിക്കുന്നതെന്നും വാര്‍ത്തയുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട ഗ്രാഫിക്‌സ് പ്രൊസസര്‍ ഫോണിന്റെ വിലയും കൂട്ടുമെന്നതിനാലാണ് ഈ തീരുമാനമത്രെ.
റെഡ്മി നോട്ട് 7 പ്രോയുടെ പ്രധാന ആകര്‍ണിയത അതിന്റെ 48 എംപി പിന്‍ ക്യാമറയാണ്. സോണി IMX586 സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ സെന്‍സറിന്റെ പ്രകടനം കാണാന്‍ ടെക് ലോകം ഉറ്റു നോക്കിയിരിക്കുകയാണ്. മറ്റു മുന്തിയ ഫോണുകളിലും ഈ സെന്‍സര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇരട്ട പിന്‍ ക്യാമറ സിസ്റ്റമാണ് പ്രതീക്ഷിക്കുന്നത്. പ്രധാന ക്യാമറയെ കൂടാതെ 5 എംപി ക്യാമറയായിരിക്കും പിന്നിലെന്നു പറയുന്നു. ഡെപ്ത് തുടങ്ങിയ കാര്യങ്ങള്‍ കണക്കുകൂട്ടലായിരിക്കും ഈ സെന്‍സറിന്റെ ജോലിയെന്നു പറയുന്നു.
വില
ഈ ഫോണിന്റെ ജയപരാജയങ്ങള്‍ തീരുമാനിക്കുക അതിന്റെ വില തന്നെയായിരിക്കും. ചൈനയില്‍ ഈ സീരിസിലെ തുടക്ക മോഡലിന് 1,499 യുവാനാണ് പ്രതീക്ഷിക്കുന്ന വില. ഇത് ഏകദേശം 15,700 രൂപ വരും. ആന്‍ഡ്രോയിഡ് പൈ കേന്ദ്രമാക്കി നിര്‍മിച്ച, എംഐയുഐ 10 ആയിരിക്കും ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം. മുൻപില്‍ വാട്ടര്‍ഡ്രോപ് നോച്ചും പ്രതീക്ഷക്കുന്നു. മറ്റു പല ഫീച്ചറുകളും നേരത്തെ അനാവരണം ചെയ്ത റെഡ്മി നോട്ട് 7നു സമാനമായിരിക്കും.
മുഴുവന്‍ സ്‌ക്രീനും ഫിംഗര്‍പ്രിന്റ് സെന്‍സര്‍! പുതിയ സാങ്കേതിക വിദ്യയുമായി ഷവോമി
സ്മാര്‍ട് ഫോണുകളില്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ അവതരിപ്പിച്ചത് ആപ്പിളാണെങ്കിലും അതിന് അര്‍ഥവത്തായ മാറ്റങ്ങള്‍ കൊണ്ടുവന്നത് മറ്റു കമ്പനികളാണ്. ആദ്യം ഡിസ്‌പ്ലെയുടെ ഉള്ളില്‍ ടച്‌ഐഡി പിടിപ്പിക്കുകയും പിന്നെ, സെന്‍സിറ്റീവായ ഭാഗം കുറച്ചു കൂടെ വിപുലപ്പെടുത്തുകയുമൊക്കെ ചെയ്തത് മറ്റു കമ്പനികളാണ്. ഇപ്പോഴിതാ ഷവോമിയുടെ സഹസ്ഥാപകരിലൊരാളായ ലിന്‍ ബിന്‍ നടത്തിയ ഡെമോയില്‍ സ്‌ക്രീനിന്റെ ഏതു ഭാഗത്തു സ്പര്‍ശിച്ചാലും ഫോണ്‍ അണ്‍ലോക് ചെയ്യാമെന്ന രീതിയിലേക്ക് ടച് ഐഡിയെ വ്യാപിപ്പിച്ചിരിക്കുന്നതായാണ് കാണുന്നത്.
അതായത് മുന്‍സ്‌ക്രീന്‍ മുഴുവന്‍ ഫിംഗര്‍പ്രിന്റ് സെന്‍സറാകുന്നു. ഇതിനായി പ്രത്യേകിച്ചു സ്ഥലമില്ല. സ്‌ക്രീനിലേക്കു നോക്കുക പോലും ചെയ്യാതെ ഫോണ്‍ അണ്‍ലോക് ചെയ്യാമെന്നാണ് അദ്ദേഹത്തിന്റെ വിഡിയോയില്‍ നിന്നു മനസ്സിലാക്കേണ്ടത്. (സ്‌ക്രീന്‍ മുഴുവനില്ല, മറിച്ച് മധ്യഭാഗം മുഴുവനെന്ന് വാദിക്കുന്ന മറ്റൊരു കൂട്ടരും ഉണ്ട്.) വിഡിയൊ പുറത്തുവിട്ടതല്ലാതെ ഷവോമി ഇതെപ്പറ്റി ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല.
കഴിഞ്ഞ വര്‍ഷം വിവോ കമ്പനിയാണ് ആദ്യമായി സ്‌ക്രീനിന് അടിയില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ (in-display fingerprint scanner) എന്ന ആശയം പ്രാവര്‍ത്തികമാക്കിയത്. ഇപ്പോഴിതാ ഷവോമി അത് മെച്ചപ്പെടുത്തിയിരിക്കുന്നു. ഈ വര്‍ഷം ഇറങ്ങാന്‍ പോകുന്ന ഷവോമിയുടെ മോഡലുകളില്‍ പുതിയ സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിച്ചേക്കുമെന്നാണ് അഭ്യൂഹങ്ങള്‍ പറയുന്നത്.