ഓൺലൈനിൽ ഐഫോണിന് വൻ ഓഫർ, ഐഫോൺ 12 മിനിക്ക് 12,000 രൂപ കിഴിവ്, മറ്റു ഓഫറുകളും
ഏറ്റവും പുതിയ ഐഫോൺ മോഡലുകളിലൊന്ന് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ ഓൺലൈനിൽ വൻ ഓഫറുകൾ ലഭ്യമാണ്. മാപ്പിൾ ഓൺലൈൻ സ്റ്റോറിൽ ഐഫോണിന്റെ എല്ലാ വേരിയന്റുകളിലും മികച്ച ഡീലുകളും ഡിസ്കൗണ്ടുകളും ഓഫർ ചെയ്യുന്നുണ്ട്. മാപ്പിൾ എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ട് 8000 രൂപ, എച്ച്ഡിഎഫ്സി ക്യാഷ്ബാക്ക് ഓഫർ 9000 രൂപ

ഏറ്റവും പുതിയ ഐഫോൺ മോഡലുകളിലൊന്ന് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ ഓൺലൈനിൽ വൻ ഓഫറുകൾ ലഭ്യമാണ്. മാപ്പിൾ ഓൺലൈൻ സ്റ്റോറിൽ ഐഫോണിന്റെ എല്ലാ വേരിയന്റുകളിലും മികച്ച ഡീലുകളും ഡിസ്കൗണ്ടുകളും ഓഫർ ചെയ്യുന്നുണ്ട്. മാപ്പിൾ എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ട് 8000 രൂപ, എച്ച്ഡിഎഫ്സി ക്യാഷ്ബാക്ക് ഓഫർ 9000 രൂപ ഉള്‍പ്പടെ ലഭ്യമാണ്. ചില വേരിയന്റുകള്‍ക്ക് 16000 രൂപ വരെ ഇളവുണ്ട്.
പുതിയ മോഡലായ ഐഫോൺ 12 മിനി 12,000 രൂപ കിഴിവോടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. മാപ്പിൾ ക്യാഷ്ബാക്കായി 3000 രൂപയും എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഓഫറായി 9000 രൂപയും ഇതിൽ ഉൾപ്പെടുന്നു. 64 ജിബി ഇന്റേണൽ സ്‌റ്റോറേജുള്ള ഐഫോൺ 12 മിനി അടിസ്ഥാന മോഡലിന് 52,490 രൂപയാണ് വില. ഐഫോൺ 11 ഇതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് നേടാനും മികച്ച അവസരമാണിത്.
ഇപ്പോൾ വാങ്ങാവുന്ന മികച്ചൊരു മോഡലാണ് ഐഫോൺ 11. ഐഫോൺ 12 മിനിക്ക് ഇന്ത്യയിലെ വില 64,490 രൂപയാണ്. മാപ്പിൾ സ്റ്റോറിൽ 12,000 രൂപ കിഴിവ് വഴി 52,490 രൂപയ്ക്ക് വാങ്ങാം. അതേസമയം, ഐഫോൺ 11 ന്റെ 64 ജിബി മോഡൽ മാപ്പിൾ സ്റ്റോറിൽ 52,400 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടൊപ്പം, എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 5,000 രൂപ കിഴിവ് ലഭിക്കും. ഇതോടെ ഐഫോൺ 11 വില 47,400 രൂപയായി കുറയും.
ഐഫോൺ 11 നെക്കാൾ ഐഫോൺ 12 മിനിക്ക് കുറച്ച് ഫീച്ചറുകൾ കൂടുതലുണ്ട്. പ്രധാന മാറ്റങ്ങളിൽ ഒന്ന് ഫുൾ എച്ച്ഡി ഡിസ്‌പ്ലേയും കൂടുതൽ ശക്തമായ എ 14 ബയോണിക് ചിപ്‌സെറ്റും ഉൾപ്പെടുന്നു. എന്നാൽ, സ്‌ക്രീൻ വലുപ്പമാണ് ഐഫോൺ 12 മിനിയുടെ കുറവ്. ഇപ്പോഴത്തെ കാലത്ത് സ്മാർട് ഫോണുകൾ വിളിക്കാൻ മാത്രമല്ല, വിഡിയോ സ്ട്രീം ചെയ്യാനും ഗെയിമുകൾ കളിക്കാനും ഉപയോഗിക്കുന്നതാണ്. എന്നാൽ, ഇതിനെല്ലാം പരിഹാരമാണ് ഐഫോൺ 11.
അതേസമയം, ഐഫോൺ 11 ന്റെ 6.1 ഇഞ്ച് സ്‌ക്രീൻ ഉപയോക്താവിന് മികച്ച അനുഭവം വാഗ്ദാനം ചെയ്യുന്നു. എന്നാൽ, ഐഫോൺ 11 ഒരു തരത്തിലും വലിയ ഫോണുമല്ല. അനുയോജ്യമായ വലുപ്പം വാഗ്ദാനം ചെയ്യുന്ന മോഡലാണ് ഐഫോൺ 11. ക്യാമറകളാണ് നിങ്ങളുടെ മുൻഗണന എങ്കിൽ, രണ്ട് സ്മാർട് ഫോണുകളും തമ്മിൽ വലിയ വ്യത്യാസമില്ല.
English Summary: iPhone 12 Mini with Rs 12,000 discount or iPhone 11: Old is gold in this case