സ്മാർട് ഫോൺ വിൽപന കുത്തനെ ഇടിഞ്ഞു, വാവെയ് വൻ പ്രതിസന്ധിയിൽ
കൊറോണവൈറസ് പ്രതിസന്ധി കാരണം കഴിഞ്ഞ വർഷം ആഗോളതലത്തിൽ സ്മാർട് ഫോൺ വിൽപനയിൽ 12.5 ശതമാനം ഇടിവുണ്ടായതായി മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ഗാർട്ട്നർ റിപ്പോർട്ട് ചെയ്യുന്നു. 2020 നാലാം പാദത്തിൽ ആഗോള സ്മാർട് ഫോൺ വിപണിയിൽ 5.4 ശതമാനം ഇടിവുണ്ടായതായി കമ്പനി അറിയിച്ചു. ഡിസംബർ പാദത്തിൽ 20.8 ശതമാനം വിപണി

കൊറോണവൈറസ് പ്രതിസന്ധി കാരണം കഴിഞ്ഞ വർഷം ആഗോളതലത്തിൽ സ്മാർട് ഫോൺ വിൽപനയിൽ 12.5 ശതമാനം ഇടിവുണ്ടായതായി മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ഗാർട്ട്നർ റിപ്പോർട്ട് ചെയ്യുന്നു. 2020 നാലാം പാദത്തിൽ ആഗോള സ്മാർട് ഫോൺ വിപണിയിൽ 5.4 ശതമാനം ഇടിവുണ്ടായതായി കമ്പനി അറിയിച്ചു.
ഡിസംബർ പാദത്തിൽ 20.8 ശതമാനം വിപണി വിഹിതവുമായി ആപ്പിൾ ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷത്തേക്കാൾ 3 ശതമാനത്തിന്റെ മുന്നേറ്റമാണ് ആപ്പിൾ നടത്തിയത്. ദക്ഷിണ കൊറിയൻ സ്മാർട് ഫോൺ നിർമാതാക്കളായ സാംസങ് 16.2 ശതമാനം വിപണി വിഹിതവുമായി രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷത്തേക്കാൾ ഒരു ശതമാനം ഇടിവാണിത്. ഷഓമി, ഒപ്പോ, വാവെയ് എന്നിവ യഥാക്രമം 11.3 ശതമാനം, 8.9 ശതമാനം, 8.9 ശതമാനം വിപണി വിഹിതം നേടി. മറ്റ് സ്മാർട് ഫോൺ നിർമാതാക്കൾ വിപണിയിൽ ബാക്കി പങ്കിട്ടതായി റിപ്പോർട്ടിൽ പറയുന്നു.
5ജി സ്മാർട് ഫോണുകളുടെയും ലോവർ-ടു-മിഡ് ടയർ സ്മാർട് ഫോണുകളുടെയും വിൽപനയാണ് 2020 ന്റെ നാലാം പാദത്തിൽ ഇടിവ് കുറച്ചത്. 5ജി സ്മാർട് ഫോണുകളും പ്രോ-ക്യാമറ സവിശേഷതകളും ഉപയോക്താക്കളെ പുതിയ സ്മാർട് ഫോണുകൾ വാങ്ങാനോ നിലവിലെ ഹാൻഡ്സെറ്റുകൾ നവീകരിക്കുന്നതിനോ പ്രോത്സാഹിപ്പിച്ചുവെന്നും ഗാർട്ട്നറിലെ മുതിർന്ന ഗവേഷണ ഡയറക്ടർ അൻഷുൽ ഗുപ്ത പറഞ്ഞു.
ചൈനീസ് സ്മാർട് ഫോൺ നിർമാതാക്കളായ വാവേയ് ആണ് ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് സ്മാർട് ഫോൺ വിൽപനക്കാരിൽ വലിയ ഇടിവ് രേഖപ്പെടുത്തിയത്. അമേരിക്കൻ സർക്കാരിന്റെ ഉപരോധത്തെത്തുടർന്നാണ് വാവെയ് വൻ പ്രതിസന്ധിയിലായത്.
ലോവർ എൻഡ് 5ജി സ്മാർട് ഫോണുകളും നൂതന സവിശേഷതകളും 2021 ൽ അന്തിമ ഉപയോക്താക്കളെ നിർണയിക്കുന്ന ഘടകങ്ങളായിരിക്കുമെന്ന് ഗുപ്ത പറഞ്ഞു. ചൈനയ്ക്ക് പുറത്തുള്ള അത്തരം ഫോണുകളുടെ ആവശ്യം ലോകമെമ്പാടുമുള്ള സ്മാർട് ഫോൺ വിൽപന വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആഗോള തകർച്ച ഇന്ത്യയെയും ബാധിച്ചുവെന്നാണ് മറ്റ് റിപ്പോർട്ടുകൾ പറയുന്നത്. 2020 ന്റെ നാലാം പാദത്തിൽ ഇന്ത്യയിൽ കയറ്റുമതി കഴിഞ്ഞ വർഷത്തേക്കാൾ 2 ശതമാനം കുറഞ്ഞു. കഴിഞ്ഞ വർഷം രാജ്യത്ത് 15 കോടി ഹാൻഡ്സെറ്റുകളാണ് വിറ്റത്.
English Summary: Smartphone sales declined 12.5% globally in 2020