2ജി-മുക്ത് ഭാരത്: പുതിയ ജിയോഫോൺ ഓഫർ പ്രഖ്യാപിച്ചു, ഫോണിനൊപ്പം നിരവധി ഇളവുകൾ
രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ പുതിയ ‘ജിയോഫോൺ 2021 ഓഫർ’ പ്രഖ്യാപിച്ചു. ‘2ജി-മുക്ത് ഭാരത്’ എന്ന പദ്ധതിയുമായാണ് ജിയോയുടെ പുതിയ ഫോൺ വരുന്നത്. നിലവിൽ ജിയോഫോണിന് പത്ത് കോടിയിലധികം ഉപയോക്താക്കളുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് 30 കോടിയിലധികം മൊബൈൽ വരിക്കാർ ഇപ്പോഴും

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ പുതിയ ‘ജിയോഫോൺ 2021 ഓഫർ’ പ്രഖ്യാപിച്ചു. ‘2ജി-മുക്ത് ഭാരത്’ എന്ന പദ്ധതിയുമായാണ് ജിയോയുടെ പുതിയ ഫോൺ വരുന്നത്. നിലവിൽ ജിയോഫോണിന് പത്ത് കോടിയിലധികം ഉപയോക്താക്കളുണ്ട്.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് 30 കോടിയിലധികം മൊബൈൽ വരിക്കാർ ഇപ്പോഴും 2ജി നെറ്റ്‌വർക്കാണ് ഉപയോഗിക്കുന്നത്. 2ജി-മുക്ത് ഭാരത് പ്രസ്ഥാനത്തെ ത്വരിതപ്പെടുത്തുന്നതിന്, ജിയോ ഫോണും അതിന്റെ സേവനങ്ങളും 30 കോടി ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് ആക്സസ് ചെയ്യാവുന്ന തരത്തിലാണ് പുതിയ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്.
5ജി യുഗത്തിൽ ഇന്റർനെറ്റിന്റെ അടിസ്ഥാന സവിഷേശതകൾ അക്സസ് ചെയ്യാൻ കഴിയാത്ത 30 കോടി 2ജി വരിക്കാർ ഇപ്പോഴും ഇന്ത്യയിലുണ്ട്. കഴിഞ്ഞ നാലു വർഷം കൊണ്ട് ജിയോ ഇന്റർനെറ്റിനെ ജനാധിപത്യവൽക്കരിക്കുകയും സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ ഓരോ ഇന്ത്യക്കാരനും കൈമാറുകയും ചെയ്തു. ആ ദിശയിലെ മറ്റൊരു ഘട്ടമാണ് പുതിയ ജിയോഫോൺ 2021 ഓഫർ. ജിയോയിൽ, ഈ ഡിജിറ്റൽ വിഭജനം ഇല്ലാതാക്കുന്നതിനു ഞങ്ങൾ ധീരമായ നടപടികൾ കൈക്കൊള്ളുകയും തുടരുകയും ചെയ്യും. ഒപ്പം ഈ നീക്കത്തിൽ ചേരാൻ ഓരോ ഇന്ത്യക്കാരനെയും സ്വാഗതം ചെയ്യുന്നുവെന്ന് റിലയൻസ് ജിയോ ഡയറക്ടർ ആകാശ് അംബാനി അറിയിച്ചു.
1,999 രൂപയ്ക്ക് 24 മാസത്തെ പരിധിയില്ലാത്ത സേവനത്തോടൊപ്പം പുതിയ ജിയോ ഫോണും ലഭിക്കും. ഇതിൽ പരിധിയില്ലാത്ത കോളുകളും പ്രതിമാസം 2 ജിബി ഡേറ്റയും ലഭിക്കും. 1499 രൂപയ്ക്ക് 12 മാസത്തെ പരിധിയില്ലാത്ത സേവനങ്ങളും വോയിസ് കോളുകളും പ്രതിമാസം 2 ജിബി ഡേറ്റയും ലഭിക്കും.
നിലവിലുള്ള ജിയോഫോൺ ഉപയോക്താക്കൾക്ക് 749 രൂപയ്ക്ക് 12 മാസത്തെ പരിധിയില്ലാത്ത സേവങ്ങളോടൊപ്പം പരിധിയില്ലാത്ത വോയിസ് കോളുകളും 2 ജിബി ഡേറ്റയും ലഭിക്കും. ഈ ഓഫർ മാർച്ച് 1 മുതൽ റിലയൻസ് റീട്ടെയിൽ, ജിയോ റീട്ടെയിലിലും ലഭ്യമാണ്.
English Summary: Reliance launches JioPhone Offer 2021 to accelerate '2G-mukt Bharat' movement