സമ്മാനം കിട്ടിയ ഒരു ഐഫോണിന്റെ പേരിൽ കേരളരാഷ്ട്രീയം ചൂടുപിടിച്ചു നിൽക്കുകയാണ്. ഐഫോൺ സമ്മാനമായി നൽകുന്നവരും സ്വീകരിക്കുന്നവരും എല്ലാം ഇനി മുതൽ ആ സമ്മാനങ്ങളുടെ രാഷ്ട്രീയപശ്ചാത്തലം കൂടി അന്വേഷിക്കണം എന്നതാണ് ഈ സംഭവങ്ങളുടെ ഗുണപാഠം. എന്നാൽ, എന്തുകൊണ്ടാണ് ആളുകൾ എപ്പോഴും ഏറ്റവും മികച്ച സമ്മാനമായി ഐഫോൺതന്നെ

സമ്മാനം കിട്ടിയ ഒരു ഐഫോണിന്റെ പേരിൽ കേരളരാഷ്ട്രീയം ചൂടുപിടിച്ചു നിൽക്കുകയാണ്. ഐഫോൺ സമ്മാനമായി നൽകുന്നവരും സ്വീകരിക്കുന്നവരും എല്ലാം ഇനി മുതൽ ആ സമ്മാനങ്ങളുടെ രാഷ്ട്രീയപശ്ചാത്തലം കൂടി അന്വേഷിക്കണം എന്നതാണ് ഈ സംഭവങ്ങളുടെ ഗുണപാഠം. എന്നാൽ, എന്തുകൊണ്ടാണ് ആളുകൾ എപ്പോഴും ഏറ്റവും മികച്ച സമ്മാനമായി ഐഫോൺതന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമ്മാനം കിട്ടിയ ഒരു ഐഫോണിന്റെ പേരിൽ കേരളരാഷ്ട്രീയം ചൂടുപിടിച്ചു നിൽക്കുകയാണ്. ഐഫോൺ സമ്മാനമായി നൽകുന്നവരും സ്വീകരിക്കുന്നവരും എല്ലാം ഇനി മുതൽ ആ സമ്മാനങ്ങളുടെ രാഷ്ട്രീയപശ്ചാത്തലം കൂടി അന്വേഷിക്കണം എന്നതാണ് ഈ സംഭവങ്ങളുടെ ഗുണപാഠം. എന്നാൽ, എന്തുകൊണ്ടാണ് ആളുകൾ എപ്പോഴും ഏറ്റവും മികച്ച സമ്മാനമായി ഐഫോൺതന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമ്മാനം കിട്ടിയ ഒരു ഐഫോണിന്റെ പേരിൽ കേരളരാഷ്ട്രീയം ചൂടുപിടിച്ചു നിൽക്കുകയാണ്. ഐഫോൺ സമ്മാനമായി നൽകുന്നവരും സ്വീകരിക്കുന്നവരും എല്ലാം ഇനി മുതൽ ആ സമ്മാനങ്ങളുടെ രാഷ്ട്രീയപശ്ചാത്തലം കൂടി അന്വേഷിക്കണം എന്നതാണ് ഈ സംഭവങ്ങളുടെ ഗുണപാഠം. എന്നാൽ, എന്തുകൊണ്ടാണ് ആളുകൾ എപ്പോഴും ഏറ്റവും മികച്ച സമ്മാനമായി ഐഫോൺതന്നെ തിരഞ്ഞെടുക്കുന്നത്? മറ്റു സ്മാർട്ഫോണുകൾക്കൊന്നും എന്തുകൊണ്ടാണ് ഐഫോണിന്റെ പ്രൗഢിയും ഗരിമയും ലഭിക്കാത്തത്? എന്തുകൊണ്ടാണ് ഐഫോണിനെ ആപ്പിളിന്റെ സ്മാർട്ഫോൺ എന്നു വിശേഷിപ്പിക്കാത്തത്? ഐഫോണിനു ലഭിക്കുന്ന ഈ അംഗീകാരവും ആരാധനയും സത്യത്തിൽ അർഹിക്കുന്നതാണോ ?

 

ADVERTISEMENT

∙ ലോകത്തെ മാറ്റിയ ഐഫോൺ

 

2007ൽ ആപ്പിൾ മേധാവി സ്റ്റീവ് ജോബ്സ് ലോകത്തിനു മുന്നിൽ അവതരിപ്പിച്ച ഐഫോൺ എന്ന ഉൽപന്നം മറ്റൊരു മൊബൈൽ ഫോൺ ആയിരുന്നില്ല. മൊബൈൽ ഫോൺ എന്ന ആശയത്തെയും സങ്കൽപത്തെയും പൂർണമായും പുനർനിർവചിക്കുന്ന ഒരു വിസ്മയമായിരുന്നു. പരിമിതമായ കാര്യങ്ങൾക്കുപയോഗിച്ചിരിക്കുന്ന മൊബൈൽ ഫോണിനെ കോൾ അല്ലാതെയുള്ള ആശയവിനിമയത്തിനായി ഉപയോഗപ്പെടുത്താം എന്നു തെളിയിച്ചത് ബ്ലാക്ബെറിയാണ്. 2003 മുതൽ അതുകൊണ്ടുതന്നെ ബ്ലാക്ബെറി എന്നതും മൊബൈൽ ഫോൺ എന്നതിൽനിന്നു വേറിട്ടു നിൽക്കുന്ന ബ്രാൻഡായി. എനിക്കൊരു ഫോണും ഒരു ബ്ലാക്ബെറിയും ഉണ്ട് എന്നു പറയുമ്പോൾ തന്നെ അത് സാധനം വേറെയാണെന്ന സൂചനയുണ്ട്.

 

ADVERTISEMENT

2007ൽ ഐഫോൺ എത്തിയതോടെ മൊബൈൽ ഫോണിന്റെ പുതിയ ഒരു ജനുസ്സ് തന്നെയാണു പിറന്നത്. പിന്നീട്, ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലുള്ള ഫോണുകൾ വിവിധ കമ്പനികൾ ശക്തമായ ബ്രാൻഡിങ്ങോടെ പുറത്തിറക്കിയെങ്കിലും ഐഫോണിനു പകരമോ ഐഫോണിനൊപ്പമോ എത്താൻ ഒന്നിനുമായില്ല. ഐഫോൺ വിൽപന തുടങ്ങുന്ന ദിവസം ലോകരാജ്യങ്ങളിലെ ആപ്പിൾസ്റ്റോറുകളുടെ മുന്നിൽ വരിനിന്നവർ ഇതിനു തെളിവായിരുന്നു.

 

ക്യാമറയിലും ബാറ്ററിയിലും പ്രൊസസിങ് വേഗത്തിലുമെല്ലാം വിപണിയിലുള്ള ഐഫോൺ മോഡലുകളെ വെല്ലുന്ന ആൻഡ്രോയ്ഡ് ഫോണുകൾ ഇന്നു വിപണിയിലുണ്ട്. എങ്കിലും, അവയേക്കാൾ ഇരട്ടിവിലയെങ്കിലുമുള്ള ഐഫോൺ നൽകുന്ന സംതൃപ്തി മറ്റൊന്നും നൽകുന്നില്ല. ഐഫോൺ സൃഷ്ടിച്ചെടുത്ത വിശ്വാസവും പ്രശസ്തിയും അത്ര വലുതാണ്. എന്നും ഏറ്റവും മികച്ച സമ്മാനമായി ഐഫോൺ അവശേഷിക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്. സമ്മാനം സ്വീകരിക്കുന്നവർക്കും ഇതിനെക്കാൾ മികച്ചൊരു സമ്മാനമില്ല എന്നുറപ്പാണ്.

 

ADVERTISEMENT

∙ സത്യത്തിൽ എന്താണു മെച്ചം?

 

ഒരിക്കൽ ഐഫോൺ ഉപയോഗിച്ചവർ പിന്നെ മറ്റൊരു ഫോണും ഉപയോഗിക്കില്ല എന്നതാണ് ഐഫോണിനെപ്പറ്റിയുള്ള ഏറ്റവും പ്രചാരമേറിയ ആപ്തവാക്യം. ഇത് ഐഫോൺ ഉപയോക്താക്കൾ തന്നെ പറയുന്നതാണ്. ആൻഡ്രോയ്ഡ് ഫോണുകളുമായി താരതമ്യം ചെയ്യുമ്പോൾ  ഐഫോണുകളിൽ എന്താണ് അധികം ഉള്ളത് ?

 

1. ഐമേസേജ്

 

ആപ്പിളിന്റെ സ്വന്തം മേസേജിങ് സംവിധാനമായ ഐമേസേജ്തന്നെയാണ് ഇന്നും ഐഫോണിന്റെ ഏറ്റവും വലിയ മികവുകളിലൊന്ന്. ആൻഡ്രോയ്ഡ് ഫോണിലാണെങ്കിൽ 10 ഫോണിലും 10 തരത്തിലാണ് മെസേജിങ്. വാട്സാപ്, ഫെയ്സ്ബുക് മെസഞ്ചർ തുടങ്ങിയ പ്രചാരത്തിലെത്തിയതോടെ ആൻഡ്രോയ്ഡും ഐഫോണുമെന്ന വേർതിരിവ് മെസേജിങ്ങിൽ ഇല്ലാതായെങ്കിലും ഐമേസേജിനു പകരം വയ്ക്കാൻ ആൻഡ്രോയ്ഡിനു സ്വന്തമായി ഒരു സംവിധാനമില്ല.

 

2. യൂസർ ഇന്റർഫെയ്സ്

 

ആപ്പിളിന്റെ യൂസർ ഇന്റർഫെയ്സിന്റെയും സ്ക്രീൻ വിജറ്റുകളുടെയും മികവ് ഇനിയും ആൻഡ്രോയ്ഡിന് അവകാശപ്പെടാനായിട്ടില്ല. ആൻഡ്രോയ്ഡ് ഫോണുകൾ വിപണിയിലെത്തിക്കുന്നത് വിവിധ കമ്പനികളാണെന്നിരിക്കെ ഓരോ കമ്പനികളും വ്യക്തിഗതമാക്കിയ യൂസർ ഇന്റർഫെയ്സ് ആണ് ഫോണിൽ ഉപയോഗിക്കുന്നത്. കമ്പനി വക ആപ്പുകളും വിജറ്റുകളും വേറെ. ഒരു കമ്പനിയുടെ ആൻഡ്രോയ്ഡ് ഫോണുപയോഗിക്കുന്നവർ പെട്ടെന്നു മറ്റൊരു കമ്പനിയുടെ ആൻഡ്രോയ്ഡ് ഫോണിലേക്കു മാറിയാൽ പെട്ടുപോകും എന്നുചുരുക്കം.

 

3. ഇയർബഡ്സ്

 

വയർലെസ് ടെക്നോളജിയിൽ ആപ്പിളിന്റെ മികവിനൊപ്പം കമ്പനിയുടെ ഇയർബ്ഡ്സും ചേരുമ്പോൾ ഐഫോൺ എന്നത് സ്മാർട്ഫോൺ വിപണിയിലെയാകെ വേറിട്ട ശബ്ദമാകുന്നു.

 

4. സോഫ്റ്റ്‍വെയർ അപ്ഡേറ്റ്

 

എല്ലാ ഐഫോണുകൾക്കും ഒരേ സമയം സോഫ്റ്റ്‍വെയർ അപ്ഡേറ്റ് ലഭിക്കുന്നു എന്നത് ഫോണിന്റെയു ആപ്പുകളുടെയും പ്രവർത്തനത്തെ മികവുറ്റതാക്കുന്നു. ആൻഡ്രോയോഡ് ഉപയോക്താക്കൾക്ക് ഫോൺ കമ്പനികൾ അവർക്കിഷ്ടമുള്ള സമയത്താണ് അപ്ഡേറ്റ് നൽകുന്നത്. ചില കമ്പനികൾ കൃത്യമായി അപ്ഡേറ്റ് നൽകുമ്പോൾ ചിലർ വളരെ വൈകും. ചിലർ മൂന്നോ നാലോ വർഷം അപ്ഡേറ്റ് നൽകുമ്പോൾ ചിലർ രണ്ടിൽ നിർത്തും.

 

5. ഫെയ്സ്ടൈം

 

ഐമേസേജ് പോലെ തന്നെ ഇന്നും ഐഫോണിൽ മാത്രം സാധിക്കുന്ന വിസ്മയങ്ങളിലൊന്നാണ് ഫെയ്സ്ടൈം വിഡിയോകോളുകൾ. വിഡിയോകോളുകൾക്ക് ആൻഡ്രോയ്ഡിൽ വിവിധ ആപ്പുകളുണ്ടെങ്കിലും ഒരു സാധാരണഫോൺകോൾ പോലെ ലളിതമായി വിഡിയോകോൾ ചെയ്യാമെന്നതാണ് ഫെയ്സ്ടൈമിന്റെ മികവ്.

 

6. ബ്ലോട്ട്‍വെയർ

 

ആൻഡ്രോയ്ഡ് ഫോണുകളിൽ ഉപയോക്താക്കൾ ഏറ്റവുമധികം വെറുക്കുന്നവയാണ് ബ്ലോട്ട്‌വെയർ. ആൻഡ്രോയ്ഡ് ഒഎസ് കുറഞ്ഞ വിലയ്ക്ക് വിവിധ കമ്പനികൾക്കു ലഭ്യമാക്കുന്നതിനു പകരമായി ആ കമ്പനികൾ ഗൂഗിളിന്റെ ഒരു പിടി ആപ്പുകൾ സിസ്റ്റം ആപ്പുകളായി ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നു. ഫോൺ വിപണിയിലെത്തിക്കുന്ന കമ്പനി അവരുടെ സേവനങ്ങളുമായി ബന്ധപ്പെട്ടും ഒരു പിടി ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നു. ഉപയോക്താവിന്റെ ഇന്റേണൽ മെമ്മറി അപഹരിക്കുന്ന ഈ ആപ്പുകളിൽ 90 ശതമാനവും മിക്കവർക്കും ആവശ്യമില്ലാത്തവയാണെന്നതിനു പുറമേ ഇവയൊന്നും ഫോണിൽ നിന്നു ഡിലീറ്റ് ചെയ്യാനും ഉപയോക്താവിനു കഴിയില്ല. ഇത്തരം ആപ്പുകളെയെല്ലാം ചേർത്താണ് ബ്ലോട്ട്‌വെയർ എന്നു വിളിക്കുന്നത്. ഐഫോണിൽ ബ്ലോട്ട്‌വെയർ ഇല്ല.

 

∙ സൈക്കോളജിക്കൽ പ്രൈസിങ്

 

ആപ്പിൾ ഐഫോൺ തുറന്നുനോക്കി അതിലെ ഓരോ ഭാഗവും അഴിച്ച് അതിന്റെ വില കൂട്ടി നോക്കിയാൽ ഫോണിന്റെ വിലയുടെ സിംഹഭാഗവും ഫോണിനോടുള്ള ജനങ്ങളുടെ ഇഷ്ടത്തിന്റെ മോഹവിലയായി കമ്പനിയുടെ പോക്കറ്റിലേക്കാണു പോകുന്നത് എന്നു മനസ്സിലാക്കാം. ആൻഡ്രോയ്ഡ് ഫോണുകൾ കൂടുതൽ മികവോടെ കുറഞ്ഞ വിലയിൽ ലഭ്യമാക്കാൻ ശ്രമിക്കുമ്പോൾ ഐഫോൺ ഓരോ പതിപ്പിലും വില ഉയർത്തിക്കൊണ്ടിരിക്കുകയാണ്. കാരണം, 2007ൽ ആദ്യമായി വിപണിയിലെത്തുമ്പോൾ ഐഫോണിന് ഉയർന്ന വിലയായിരുന്നു. ആ വിലയ്ക്ക് അന്നു സ്വന്തമാക്കാൻ കഴിഞ്ഞിരുന്നത് അതുവരെ ലോകം കണ്ടിട്ടില്ലാത്ത സാങ്കേതികവിദ്യകളും.

 

പിന്നീടുള്ള ഫോണുകളിൽ പുതിയതായി എന്തെങ്കിലും ഉണ്ടെങ്കിലും ഇല്ലെങ്കിലും, വില കൂടുന്നതനുസരിച്ച് മികവു കൂടുന്നുണ്ടെന്ന വിശ്വാസമാണ് വിപണനം ചെയ്യുന്നത്. ഉയർന്ന വിലകൊണ്ട് കമ്പനിക്കും നേട്ടമുണ്ട്. കുറഞ്ഞ എണ്ണം യൂണിറ്റുകൾ വിറ്റുകൊണ്ട് ഉയർന്ന വരുമാനം നേടാമെന്നതു പ്രധാനം. ഐഫോൺ വാങ്ങാൻ വേണ്ടി മുണ്ടുമുറുക്കിയുടുക്കേണ്ടാത്ത സമ്പന്നരായ ഉപഭോക്താക്കൾ അവരറിയാതെ തന്നെ ഐഫോണിന്റെ ബ്രാൻഡ് അംബാസഡർമാരായി. ചലച്ചിത്രതാരങ്ങൾ, കമ്പനി സിഇഒമാർ, രാഷ്ട്രീയനേതാക്കൾ എന്നിങ്ങനെ ലോകം ആദരിക്കുന്നവരെല്ലാം കയ്യിലോരോ ഐഫോണുമായി നടക്കുമ്പോൾ സാധാരണക്കാരൻ ഐഫോൺ സ്വപ്നം കണ്ടുതുടങ്ങി. എന്നാൽ, ഒരു മാസത്തെ ശമ്പളത്തെക്കാളധികം വിലയുള്ള ഫോൺ വാങ്ങുക അസാധ്യമായി നിൽക്കുമ്പോൾ കമ്പനി വില കുറയ്ക്കും.

 

പുതിയ പതിപ്പു വിപണിയിലെത്തുമ്പോൾ പഴയ മോഡലുകൾക്കു ഗണ്യമായി വില കുറയ്ക്കുന്നത് പഴയ സ്റ്റോക്ക് വിറ്റഴിക്കാൻ വേണ്ടിയാണെന്നാണ് പലരും കരുതുന്നത്. സത്യത്തിൽ ആ മോഡലുകളൊക്കെ മുൻപത്തേക്കാൾ കൂടുതൽ ഉൽപാദിപ്പിച്ചുകൊണ്ടാകും കമ്പനി വില കുറയ്ക്കുന്നത്. പ്രീമിയം ഉപയോക്താക്കൾ ഉയർന്ന വിലയുള്ള പുതിയ പതിപ്പ് ഐഫോൺ വാങ്ങുമ്പോൾ ഐഫോൺ എന്ന സ്വപ്നം മനസ്സിൽ കൊണ്ടുനടക്കുന്നവർക്ക് കമ്പനി വില കുറച്ച ഐഫോൺ ഒരാശ്വാസമാണ്. അങ്ങനെ സൈക്കോളജിക്കൽ പ്രൈസിങ് വഴി ഇടത്തരക്കാരായ ഉപയോക്താക്കളിലേക്കും കമ്പനി ഇറങ്ങിച്ചെല്ലുന്നു.

 

English Summary: Is it so ‘expensive’ ?; Gifted iPhone and psychological pricing