ബാത്ത് ടബ്ബിൽ കുളിക്കുന്നതിനിടെ സ്മാർട് ഫോൺ ഉപയോഗിച്ച യുവതിക്ക് ദാരുണാന്ത്യം. റഷ്യയിലെ തെക്കുപടിഞ്ഞാറൻ സൈബീരിയയിലെ ടോഗുച്ചിൻ പട്ടണത്തിലാണ് സംഭവം. ചാർജിലിട്ട ഫോൺ ബാത്ത് ടബിൽ വീഴുകയായിരുന്നു. നാലു വയസുകാരൻ മകനാണ് അമ്മയ്ക്ക് ഷോക്കേറ്റതായി കണ്ടത്. തുടർന്ന് ബന്ധുക്കൾ എത്തിയപ്പോഴേക്കും മരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാത്ത് ടബ്ബിൽ കുളിക്കുന്നതിനിടെ സ്മാർട് ഫോൺ ഉപയോഗിച്ച യുവതിക്ക് ദാരുണാന്ത്യം. റഷ്യയിലെ തെക്കുപടിഞ്ഞാറൻ സൈബീരിയയിലെ ടോഗുച്ചിൻ പട്ടണത്തിലാണ് സംഭവം. ചാർജിലിട്ട ഫോൺ ബാത്ത് ടബിൽ വീഴുകയായിരുന്നു. നാലു വയസുകാരൻ മകനാണ് അമ്മയ്ക്ക് ഷോക്കേറ്റതായി കണ്ടത്. തുടർന്ന് ബന്ധുക്കൾ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ADVERTISEMENT

അനസ്താസിയ ഷെർബിനീന (25) ആണ് ഫോൺ വെള്ളത്തിൽ വീണതിനെ തുടർന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചത്. പ്രധാനപ്പെട്ട ഒരു കോൾ വരാനുണ്ടായിരുന്നു. ഇതിനാലാണ് അനസ്താസിയ സ്മാർട് ഫോൺ ബാത്ത്റൂമിലേക്കും കൊണ്ടുപോയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോൾ എടുക്കുന്നതിനിടെ ഫോണും ചാർജിങ് കേബിളും വെള്ളത്തിൽ വീഴുകയായിരുന്നു.

ADVERTISEMENT

ബാത്ത് ടബിൽ കുളിക്കുന്നതിനിടെ ഫോണിൽ നിന്ന് ഷോക്കേറ്റ് നേരത്തെയും നിരവധി പേർ മരിച്ചിട്ടുണ്ട്. 2018 ല്‍ റഷ്യൻ യുവതി മരിച്ചിരുന്നു. ഇതിനു മുൻപെ ഐഫോൺ ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് ബ്രിട്ടിഷ് യുവാവും മരിച്ചിരുന്നു. ബാത്ത് റൂമിൽ വെച്ച് ഫോൺ ചാർജ് ചെയ്യുന്നതിനിടെയാണ് മുപ്പത്തിരണ്ടുകാരനായ റിച്ചാർഡ് ബുള്ളിന് അപകടം സംഭവിച്ചത്. ഫോൺ ചാർജിങ്ങിനിടെ വെള്ളത്തിൽ വീഴുകയായിരുന്നു.

ADVERTISEMENT

ലോകത്ത് സ്മാർട് ഫോൺ ഉപയോഗിക്കുന്നവരിൽ ഏഴു ശതമാനം പേർ കുളിക്കുമ്പോഴും ഫോൺ ഉപയോഗിക്കുന്നവരാണെന്ന് നേരത്തെ സർവെ റിപ്പോർട്ട് വന്നിരുന്നു. കുളിക്കുമ്പോൾ ചാർജിലിട്ട് ഫോൺ ഉപയോഗിക്കുന്നത് വൻ അപകടം തന്നെയാണ്. മിക്ക ഫോണുകളുടെ ചാർജറുകളും വെളളത്തിൽ വീണാൽ ഷോക്കേല്‍ക്കാൻ സാധ്യത കൂടുതലാണെന്നാണ് ടെക് വിദഗ്ധർ പറയുന്നത്.

English Summary: Boy, 4, finds mum, 25, dead in the bath after she's electrocuted during phone call