ഇന്ത്യയിൽ പുതിയ ഐഫോൺ 13 ഹാൻഡ്സെറ്റുകളുടെ ബുക്കിങ്ങിൽ ആപ്പിളിന് റെക്കോർഡ് നേട്ടം. സെപ്റ്റംബർ 17 നാണ് ഇന്ത്യയിൽ ഐഫോൺ 13 സീരീസിന്റെ ബുക്കിങ് തുടങ്ങിയത്. ഐഫോൺ 13 സീരീസിന് കഴിഞ്ഞ വർഷത്തെപ്പോലെ വലിയ പ്രതികരണമാണ് ലഭിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. രാജ്യമെമ്പാടുമുള്ള ആപ്പിൾ ആരാധകരിൽ നിന്ന് വൻ പ്രതികരണമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ പുതിയ ഐഫോൺ 13 ഹാൻഡ്സെറ്റുകളുടെ ബുക്കിങ്ങിൽ ആപ്പിളിന് റെക്കോർഡ് നേട്ടം. സെപ്റ്റംബർ 17 നാണ് ഇന്ത്യയിൽ ഐഫോൺ 13 സീരീസിന്റെ ബുക്കിങ് തുടങ്ങിയത്. ഐഫോൺ 13 സീരീസിന് കഴിഞ്ഞ വർഷത്തെപ്പോലെ വലിയ പ്രതികരണമാണ് ലഭിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. രാജ്യമെമ്പാടുമുള്ള ആപ്പിൾ ആരാധകരിൽ നിന്ന് വൻ പ്രതികരണമാണ് ലഭിച്ചതെന്നും വിശ്വസനീയമായ റീട്ടെയിൽ വ്യാപാര വൃത്തങ്ങൾ പറഞ്ഞു. വ്യവസായ വിദഗ്ധരുടെ അഭിപ്രായത്തിൽ, കഴിഞ്ഞ വർഷത്തെ ഉത്സവ സീസണിൽ ഐഫോൺ 12 നു ലഭിച്ചതു പോലുള്ള പ്രതികരണം ഐഫോൺ 13 സീരീസും ലഭ്യമാക്കിയെന്നാണ്.

ADVERTISEMENT

പുതിയ ഐഫോണിന്റെ ബുക്കിങ് മൊത്തത്തിലുള്ള ഐഫോൺ വിൽപനയിൽ വലിയൊരു വിഹിതം കാണാമെന്നും ഇത് ഇന്ത്യയിലെ ഉത്സവ സീസണിൽ ആപ്പിളിന് ശക്തമായ മുന്നേറ്റം നടത്താൻ കഴിയുമെന്നതിന്റെ സൂചനയാണെന്നും കൗണ്ടർപോയിന്റ് റിസർച്ച് ഡയറക്ടർ തരുൺ പതക് പറഞ്ഞു. സെപ്റ്റംബർ 24 മുതൽ നാല് പുതിയ ഐഫോണുകളും ലഭ്യമാകും. വരാനിരിക്കുന്ന ഉത്സവ സീസണിൽ ഐഫോൺ 12 സീരീസും തൊട്ടുപിന്നാലെ ഐഫോൺ 13, 13 പ്രോയും ആയിരിക്കും മുന്നേറ്റം നടത്തുക എന്നുമാണ് ഐഡിസി ഇന്ത്യയുടെ റിസർച്ച് ഡയറക്ടർ നവകേന്ദർ സിങ് പറഞ്ഞത്.

ഐഫോൺ 13 സീരീസ് 69,900 രൂപയിൽ തുടങ്ങി പ്രോ മാക്സിന് 1,29,900 രൂപ വരെയാണ് ഇന്ത്യയിലെ വില. ഐഫോൺ 13 മിനിയുടെ 128 ജിബി പതിപ്പിന് 69,900 രൂപയും 256 ജിബിക്ക് 79,900 രൂപയുമാണ് വില. 512 ജിബി പതിപ്പിന് 99,900 രൂപയാണ് വില.

ADVERTISEMENT

ഐഫോൺ 13 ന്റെ 128 ജിബി സ്റ്റോറേജിന് 79,900 രൂപ, 256 ജിബിക്ക് 89,900 രൂപ, 512 ജിബി ഓപ്ഷന് 1,09,900 രൂപ എന്നിങ്ങനെയാണ് വില. ഐഫോൺ 13 പ്രോ സീരീസിന്റെ അടിസ്ഥാന മോഡലായ 128 ജിബി വേരിയന്റിന് 1,19,900 രൂപയാണ് വില. മറ്റ് സ്റ്റോറേജ് പതിപ്പുകളുടെ വില: 1,29,900 (256 ജിബി), 1,49,900 രൂപ (512 ജിബി), 1,69,900 രൂപ (1ടിബി) എന്നിങ്ങനെയാണ്.

ഐഫോൺ 13 പ്രോ മാക്സിന്റെ 128 ജിബി സ്റ്റോറേജിന് 1,29,900 രൂപ, 256 ജിബിക്ക് 1,39,900 രൂപ, 512 ജിബിക്ക് 1,59,900 രൂപയുമാണ് വലി. 1,79,900 രൂപ വിലയുള്ള ഐഫോൺ 13 പ്രോ മാക്സിന്റെ 1 ടിബി പതിപ്പാണ് ഏറ്റവും വിലകൂടിയ ഐഫോൺ.

ADVERTISEMENT

ഇന്ത്യൻ വിപണിയിലെ എക്കാലത്തെയും മികച്ച പ്രകടനമാണ് ആപ്പിൾ ഇപ്പോൾ കാഴ്ചവെക്കുന്നത്. ഇന്ത്യയിലെ വിപണിക്ക് ആപ്പിൾ കാര്യമായി പരിഗണനയും നൽകുന്നുണ്ട്. പുതിയ ഐഫോൺ 13 സീരീസിന്റെ പെട്ടെന്നുള്ള ലഭ്യതയും പഴയ തലമുറ ഐഫോൺ 12 സീരീസിലെ കിഴിവുകളും ഇതിന്റെ സൂചയാണ്. 

ഐഫോൺ 13 വാങ്ങുന്നവർക്ക് ഓഫറുകളും നൽകുന്നുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിക്കുമ്പോൾ ഐഫോൺ 13 പ്രോ, പ്രോ മാക്സ് എന്നിവയ്ക്ക് 5,000 രൂപയുടെ ഇളവ് ലഭിക്കും. കൂടാതെ, തിരഞ്ഞെടുത്ത റീട്ടെയിൽ ഔട്ട്‌ലറ്റുകളിൽ നിന്ന് അധിക എക്സ്ചേഞ്ച് ഡിസ്കൗണ്ട് ഓഫറും നേടാം. 3,000 രൂപ വരെയാണ് എക്സ്ചേഞ്ച് ഓഫർ നൽകുന്നത്.

English Summary: Apple hits record pre-orders in India with iPhone 13