ഫ്ലിപ്കാർട്ടിൽ ഐഫോണിന് വൻ വിലക്കുറവ്, 18,000 രൂപ കിഴിവ്, കൂടെ മറ്റു ഓഫറുകളും
രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ ഐഫോണുകൾ വൻ വിലക്കുറവിൽ വിൽക്കുന്നു. ഐഫോൺ 12 മിനി ഫ്ലിപ്പ്കാർട്ടിൽ 18,000 രൂപയിലധികം കിഴിവിലാണ് വിൽക്കുന്നത്. ഈ വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ മികച്ച ഓഫറുകളിലൂടെ സ്‌മാർട് ഫോണുകളും മറ്റ് ഇലക്ട്രോണിക്‌സ് ഉൽപന്നങ്ങളും വാങ്ങാൻ മികച്ചൊരു

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ ഐഫോണുകൾ വൻ വിലക്കുറവിൽ വിൽക്കുന്നു. ഐഫോൺ 12 മിനി ഫ്ലിപ്പ്കാർട്ടിൽ 18,000 രൂപയിലധികം കിഴിവിലാണ് വിൽക്കുന്നത്. ഈ വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ മികച്ച ഓഫറുകളിലൂടെ സ്‌മാർട് ഫോണുകളും മറ്റ് ഇലക്ട്രോണിക്‌സ് ഉൽപന്നങ്ങളും വാങ്ങാൻ മികച്ചൊരു അവസരം കൂടിയാണിത്. ഫ്ലിപ്കാർട്ടിൽ ഇപ്പോൾ സ്മാർട് ഫോണുകളുടെ വർഷാവസാന വിൽപന നടക്കുകയാണ്. വിവിധ ബ്രാൻഡുകളുടെ സ്മാർട് ഫോണുകൾക്ക് വലിയ കിഴിവുകൾ നൽകുന്നുണ്ട്.
ആപ്പിളിന്റെ ഐഫോൺ 12 മിനി കഴിഞ്ഞ വർഷമാണ് പുറത്തിറക്കിയത്. മികച്ച ഹാർഡ്‌വെയറും ഫീച്ചറുകളും ഉൾക്കൊള്ളുന്ന ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഐഫോൺ 12 മിനി അവതരിപ്പിച്ചത്. കഴിഞ്ഞ വർഷത്തെ ഏറ്റവും വിലകൂടിയ ഹാൻഡ്സെറ്റായ ഐഫോൺ 12 പ്രോ മാക്സിന്റെ അതേ പ്രോസസർ തന്നെയാണ് ഐഫോൺ 12 മിനിയിലും ഉപയോഗിക്കുന്നത്. ഇതിനാൽ തന്നെ ഈ ഫോണിന്റെ പ്രകടനം കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ഐഫോണിന് തുല്യമാണ്. കൂടാതെ, ചെറുതും ശക്തവുമായ ഫോണുകൾ ഇഷ്ടപ്പെടുന്നവർക്ക് കോംപാക്റ്റ് 5.4 ഇഞ്ച് സ്‌ക്രീൻ മികച്ച ഓപ്ഷനുമാണ്. ഐഫോൺ 12 മിനിയുടെ ക്യാമറകളും മികച്ചതാണ്.
ഫ്ലിപ്കാർട്ടിൽ ഐഫോൺ 12 മിനി ഇപ്പോൾ 41,199 രൂപയ്ക്കാണ് വിൽക്കുന്നത്. ഈ ഫോണിന് ഇപ്പോൾ 18,701 രൂപയുടെ കിഴിവാണ് നൽകുന്നത്. ആപ്പിൾ സ്റ്റോറിൽ ഐഫോൺ 12 മിനി 64 ജിബി 59,900 രൂപയ്ക്കാണ് വിൽക്കുന്നത്. ഐഫോൺ 12 മിനി വാങ്ങാൻ ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയാണെങ്കിൽ 5 ശതമാനം ക്യാഷ്ബാക്കും ലഭിക്കും. അതായത് ഏകദേശം 2,060 രൂപ ഇളവ് ലഭിക്കും. ഇതോടെ ഹാൻഡ്സെറ്റ് 39,140 രൂപയ്ക്ക് വാങ്ങാം. ഇതോടൊപ്പം തന്നെ ഐഫോൺ 12 മിനി വാങ്ങുമ്പോൾ ഒരു വര്‍ഷത്തേക്കുള്ള 499 രൂപയുടെ സൗജന്യ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും. കൂടാതെ, ഐഫോൺ 12 മിനി വാങ്ങുന്നവർക്ക് 15,450 രൂപ വരെ എക്സ്ചേഞ്ച് ഇളവും ലഭ്യമാണ്.
English Summary: iPhone 12 mini selling at over Rs 18,000 discount on Flipkart