ജനപ്രിയ സ്മാർട് ഫോൺ ബ്രാൻഡ് മൈക്രോമാക്‌സിന്റെ പുതിയ ഹാൻഡ്സെറ്റ് ഇൻ നോട്ട് 2 ചൊവ്വാഴ്ച പുറത്തിറങ്ങും. എന്നാൽ മൈക്രോമാക്‌സ് ഇൻ നോട്ട് 2 പുറത്തിറങ്ങും മുൻപേ ഫീച്ചർ വിവരങ്ങളെല്ലാം പുറത്തുവന്നു. 2022-ൽ മൈക്രോമാക്‌സ് ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യ ഫോണും ഇതാണ്. ഇൻ നോട്ട് 1-ന്റെ പരിഷ്കരിച്ച പതിപ്പാകും ഇൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനപ്രിയ സ്മാർട് ഫോൺ ബ്രാൻഡ് മൈക്രോമാക്‌സിന്റെ പുതിയ ഹാൻഡ്സെറ്റ് ഇൻ നോട്ട് 2 ചൊവ്വാഴ്ച പുറത്തിറങ്ങും. എന്നാൽ മൈക്രോമാക്‌സ് ഇൻ നോട്ട് 2 പുറത്തിറങ്ങും മുൻപേ ഫീച്ചർ വിവരങ്ങളെല്ലാം പുറത്തുവന്നു. 2022-ൽ മൈക്രോമാക്‌സ് ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യ ഫോണും ഇതാണ്. ഇൻ നോട്ട് 1-ന്റെ പരിഷ്കരിച്ച പതിപ്പാകും ഇൻ നോട്ട് 2 എന്നാണ് കരുതുന്നത്.

ADVERTISEMENT

മൈക്രോമാക്‌സ് ഇൻ നോട്ട് 2-ന്റെ ചില പ്രധാന സവിശേഷതകൾ ഫ്ലിപ്പ്കാർട്ടിലെ ലിസ്റ്റിങ് വഴിയും പുറത്തായി. 6.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയോടെയാണ് ഇൻ നോട്ട് 2 വരുന്നത്. ഇത് മികവാർന്ന ദൃശ്യനിലവാരം നൽകും. 60Hz അല്ലെങ്കിൽ 90Hz ആയിരിക്കും റിഫ്രഷ് റേറ്റ് പ്രതീക്ഷിക്കുന്നത്. മീഡിയടെക് ഹീലിയോ ജി95 പ്രോസസർ ഇൻ നോട്ട് 2ന് കരുത്ത് പകരുമെന്ന് മൈക്രോമാക്സ് നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഐഎൻ നോട്ട് 2-ൽ 30W ഫാസ്റ്റ് ചാർജിങും സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഉണ്ടാകുമെന്നും മൈക്രോമാക്‌സ് വെളിപ്പെടുത്തി.

ADVERTISEMENT

ഇൻ നോട്ട് 2 എങ്ങനെയായിരിക്കുമെന്ന് മൈക്രോമാക്‌സിന്റെ ടീസറുകൾ ഇതിനകം തന്നെ വ്യക്തത നൽകിയിട്ടുണ്ട്. എന്നാൽ വരാനിരിക്കുന്ന സ്മാർട് ഫോണിന്റെ പൂർണമായ ചിത്രം ലഭിക്കണമെങ്കിൽ മൈസ്മാർട്പ്രൈസിലെ റിപ്പോർട്ട് പരിശോധിക്കണം.. ഈ റിപ്പോർ‌ട്ടിൽ പറയുന്നത് ഇൻ നോട്ട് 2 ൽ 6.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയ്ക്ക് മധ്യഭാഗത്ത് പഞ്ച്-ഹോൾ ഉള്ള ഫുൾ-എച്ച്‌ഡി + റെസലൂഷൻ ഉണ്ടായിരിക്കും എന്നാണ്. 60Hz ആയിരിക്കും റിഫ്രഷ് റേറ്റ്. ഹീലിയോ ജി95 പ്രോസസർ 6 ജിബി അല്ലെങ്കിൽ 8ജിബി ആയിരിക്കും റാം. 64ജിബി, 128ജിബി ആയിരിക്കും സ്റ്റോറേജ് ഓപ്ഷനുകൾ. ആൻഡ്രോയിഡ് 11 ആയിരിക്കും ഒഎസ്.

ADVERTISEMENT

പിന്നിൽ 48 മെഗാപിക്സൽ പ്രധാന ക്യാമറയും 5 മെഗാപിക്സൽ സെക്കൻഡ് സെൻസറും രണ്ട് 2 മെഗാപിക്സൽ ഓക്സിലറി സെൻസറുകളും ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു.‌ സെൽഫികൾക്കായി പഞ്ച്-ഹോളിനുള്ളിൽ 16 മെഗാപിക്സൽ ക്യാമറ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. റിപ്പോർട്ട് പ്രകാരം 5000 എംഎഎച്ച് ബാറ്ററിയുമായാണ് ഇൻ നോട്ട് 2 വരുന്നത്. ബണ്ടിൽ ചെയ്‌ത ചാർജറിലൂടെ 30W ഫാസ്റ്റ് ചാർജിങ്ങിനെ ഇത് പിന്തുണയ്‌ക്കുമെന്നാണ് കരുതുന്നത്. കമ്പനിയുടെ അഭിപ്രായത്തിൽ 25 മിനിറ്റിനുള്ളിൽ 50 ശതമാനം ചാർജ് ചെയ്യാനാകുമെന്നാണ്. കറുപ്പ്, തവിട്ട് നിറങ്ങളിലാണ് പുതിയ ഹാൻഡ്സെറ്റ് വരുന്നത്.

English Summary: Micromax IN Note 2 full specifications leaked