‘എന്തൊരു സ്ലിം ആണ് വി 23 പ്രോ’, ഫൊട്ടോഗ്രഫി അതിലും മികച്ചത് – റിവ്യൂ
നാലു സൂപ്പർ ഫീച്ചറുകളുമായി വിപണിയിലെത്തിയ 5ജി മോഡൽ ആണ് വിവോ വി 23 പ്രോ. ഉപയോഗിക്കുംതോറും പ്രിയമേറിവരുന്നൊരു ഫോൺ. ഈ പ്രൈസ് സെഗ്‌മെന്റിലും മുകളിലുള്ള ഫോണുകളെക്കാൾ വി 23 പ്രോയ്ക്കുള്ള മേൻമകൾ എന്തൊക്കെ എന്നറിയാൻ ഒരു ദീർഘ ഉപയോഗ റിവ്യൂ ആണിത്. ∙ നിറം മാറും ഫോൺ സ്റ്റാർഡസ്റ്റ് ബ്ലാക്ക്, സൺഷൈൻ ഗോൾഡ്
നാലു സൂപ്പർ ഫീച്ചറുകളുമായി വിപണിയിലെത്തിയ 5ജി മോഡൽ ആണ് വിവോ വി 23 പ്രോ. ഉപയോഗിക്കുംതോറും പ്രിയമേറിവരുന്നൊരു ഫോൺ. ഈ പ്രൈസ് സെഗ്‌മെന്റിലും മുകളിലുള്ള ഫോണുകളെക്കാൾ വി 23 പ്രോയ്ക്കുള്ള മേൻമകൾ എന്തൊക്കെ എന്നറിയാൻ ഒരു ദീർഘ ഉപയോഗ റിവ്യൂ ആണിത്. ∙ നിറം മാറും ഫോൺ സ്റ്റാർഡസ്റ്റ് ബ്ലാക്ക്, സൺഷൈൻ ഗോൾഡ്
നാലു സൂപ്പർ ഫീച്ചറുകളുമായി വിപണിയിലെത്തിയ 5ജി മോഡൽ ആണ് വിവോ വി 23 പ്രോ. ഉപയോഗിക്കുംതോറും പ്രിയമേറിവരുന്നൊരു ഫോൺ. ഈ പ്രൈസ് സെഗ്‌മെന്റിലും മുകളിലുള്ള ഫോണുകളെക്കാൾ വി 23 പ്രോയ്ക്കുള്ള മേൻമകൾ എന്തൊക്കെ എന്നറിയാൻ ഒരു ദീർഘ ഉപയോഗ റിവ്യൂ ആണിത്. ∙ നിറം മാറും ഫോൺ സ്റ്റാർഡസ്റ്റ് ബ്ലാക്ക്, സൺഷൈൻ ഗോൾഡ്
നാലു സൂപ്പർ ഫീച്ചറുകളുമായി വിപണിയിലെത്തിയ 5ജി മോഡൽ ആണ് വിവോ വി 23 പ്രോ. ഉപയോഗിക്കുംതോറും പ്രിയമേറിവരുന്നൊരു ഫോൺ. ഈ പ്രൈസ് സെഗ്‌മെന്റിലും മുകളിലുള്ള ഫോണുകളെക്കാൾ വി 23 പ്രോയ്ക്കുള്ള മേൻമകൾ എന്തൊക്കെ എന്നറിയാൻ ഒരു ദീർഘ ഉപയോഗ റിവ്യൂ ആണിത്.
∙ നിറം മാറും ഫോൺ
സ്റ്റാർഡസ്റ്റ് ബ്ലാക്ക്, സൺഷൈൻ ഗോൾഡ് എന്നിങ്ങനെ രണ്ടു നിറങ്ങളിലാണ് വി 23 പ്രോ എത്തുന്നത്. സൺഷൈൻ ഗോൾഡ് ഫോണിന്റെ നിറം പ്രകാശം പതിക്കുന്നതിനനുസരിച്ചു മാറും. സ്റ്റാർഡസ്റ്റ് ബ്ലാക്ക് ആണ് നമ്മൾ റിവ്യു ചെയ്യുന്നത്. ബ്ലാക്ക് ആണെങ്കിലും പ്രകാശം പതിക്കുന്നതിന് അനുസരിച്ച് ഫോൺ ചില നിറങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. ഫ്ലൂറൈറ്റ് എജി ഗ്ലാസ് ആണ് ഈ നിറംമാറ്റത്തിനു പിന്നിൽ.
∙ സ്ലിമ്മെസ്റ്റ് ത്രീഡി കർവ്ഡ് ഡിസ്പ്ലേ
‘എന്തൊരു സ്ലിം ആണ് വി 23 പ്രോ!’ അൺബോക്സ് ചെയ്ത് വിവോ വി 23 പ്രോ കയ്യിലെടുക്കുമ്പോൾ ആദ്യം തോന്നിയത് ഇങ്ങനെയാണ്. 7.36 മില്ലീമീറ്റർ അൾട്രാ സ്ലിം ബോഡിയോട് ഇഴുകിചേർന്ന് കർവ്ഡ് ഫുൾഎച്ച്ഡി പ്ലസ് അമോലെഡ് ടച്ച്സ്ക്രീൻ. ഇന്ത്യയിൽ ലഭ്യമായ ഏറ്റവും കനംകുറഞ്ഞ 3D കർവ്ഡ് ഡിസ്പ്ലേ ഫോൺ ആണ് വി 23 പ്രോ എന്നു വിവോ. 6.56 ഇഞ്ച് ഡിസ്പ്ലേയുടെ റസല്യൂഷൻ 2376x 1080. കയ്യിൽ കൂളായി ഒതുങ്ങുന്ന ഡിസൈൻ. പ്രീമിയം ലുക്ക്. അന്തസ്സോടെ കൊണ്ടുനടക്കാം. 3D കർവ്ഡ് ഡിസ്പ്ലേ നൽകുന്ന ഐഡന്റിറ്റി ഒന്നു വേറെത്തന്നെ. സ്ക്രീനിന്റെ റിഫ്രഷ് റേറ്റ് 90 ഹെർട്സ്.
∙ സെൽഫിയാണു സൂപ്പർ
വി 23 പ്രോയുടെ ടോപ് എഡ്ജിൽ പ്രഫഷണൽ ഫൊട്ടോഗ്രഫി എന്നു കുറിച്ചിട്ടുണ്ട്. അതിനെ സാധൂകരിക്കുന്ന തരത്തിലാണ് ക്യാമറയുടെ പെർഫോമൻസ്. എടുത്തു പറയേണ്ടത് സെൽഫിയെപ്പറ്റിയാണ്. ഇന്ത്യയുടെ ആദ്യത്തെ 50 മെഗാപിക്സൽ ഐ ഓട്ടോഫോക്കസ് ഡ്യൂവൽ സെൽഫി ക്യാമറ എന്നാണു വിവോ നൽകുന്ന വിശേഷണം. സംഗതി സൂപ്പറാണ്. നമ്മുടെ കണ്ണ് എല്ലായ്പ്പോഴും ഫോക്കസ് ചെയ്ത്, രണ്ടു സ്പോട്ട് ലൈറ്റുകളുടെ പ്രകാശത്തിൽ ഒന്നാന്തരം നൈറ്റ് സെൽഫി പകർത്തും വി 23 പ്രോ. സ്പോട്ട് ലൈറ്റുകൾ രണ്ടു ടോണിൽ ആണ് പ്രകാശം പരത്തുന്നത്. ഒന്ന് വാം ടോൺ. രണ്ടാമത്തേത് കൂൾ ടോണിൽ. രാത്രിയിലും സെൽഫി നല്ല കളറാകുമെന്നു സാരം. 4കെ റസല്യൂഷനിൽ സെൽഫി വിഡിയോയും പകർത്താം. ഫ്രണ്ട് ക്യാമറയിലും മൂവി മോഡിൽ സ്റ്റെബിലൈസേഷൻ ഫീച്ചർ ഉണ്ട്. സ്റ്റഡി ഫേസ് എന്നാണ് വിവോയുടെ വിശേഷണം. ഫ്രെയിം കുറച്ചു ക്രോപ് ആകും.
∙ ക്യാമറ-ഫൊട്ടോഗ്രഫി
മൂന്നു ക്യാമറാ ലെൻസ് മൊഡ്യൂളിൽ 108 മെഗാപിക്സൽ ക്ലാരിറ്റി ക്യാമറയാണ് സവിശേഷമായിട്ടുള്ളത്. രാത്രി ചിത്രങ്ങളൊക്കെ മിഴിവോടെയും അൾട്രാഎച്ച്ഡി ക്വാളിറ്റിയിലും പകർത്താം. അതിവിപുലമായ മെനുവാണ് ക്യാമറയ്ക്ക്. പനോരമ, പ്രോ മോഡ് എന്നിങ്ങനെയുള്ള സാധാരണ മോഡുകളെപ്പറ്റി പറയേണ്ടതില്ലല്ലോ… ഹൈ റസലൂഷൻ തിരഞ്ഞെടുത്താൽ 108 മെഗാപിക്സൽ അൾട്രാ എച്ച്ഡി പടമെടുക്കാം. നല്ല ബൊക്കെയാണ് ചിത്രങ്ങളിൽ കിട്ടുന്നത്.
50 മെഗാപിക്സൽ ശേഷിയുള്ളതാണ് സെൽഫി ക്യാമറ. അൾട്രാ റസലൂഷൻ മോഡ് തിരഞ്ഞെടുത്താലാണ് 50 മെഗാപിക്സൽ മോഡ് ലഭിക്കുക. 8 മെഗാപിക്സൽ ക്യാമറയാണ് സെൽഫി വൈഡ് ആംഗിൾ മോഡിൽ.
∙ ഡബിൾ എക്സ്പോഷർ മോഡ്
രണ്ടു ചിത്രങ്ങൾ സംയോജിപ്പിക്കുന്ന രീതിയാണു ഡബിൾ എക്സ്പോഷർ മോഡ്. ഫോട്ടോ ഷോപ്പിന്റെയോ മറ്റോ സഹായമില്ലാതെ തന്നെ രണ്ടു ചിത്രങ്ങൾ സുന്ദരമായി മെർജ് ചെയ്യാം. ഇതിൽ മൂന്നു ഓപ്ഷനുകളുണ്ട്.
1) മൾട്ടിപ്പിൾ എക്സ്പോഷർ- പ്രീലോഡഡ് ചിത്രവുമായി ക്യാമറയിൽ എടുക്കുന്ന ചിത്രം സംയോജിപ്പിക്കാം.
2) ഫ്രണ്ട് ആൻഡ് റിയർ എക്സ്പോഷർ- ഒരേ സമയം മുൻ-പിൻ ക്യാമറകളിലെ ചിത്രം കൂട്ടിയോജിപ്പിക്കാം. കുറച്ചു ഡാർക്ക് ഏരിയ മുൻ ക്യാമറയിൽ ഉണ്ടെങ്കിൽ ചിത്രം മികവുറ്റതാകും.
3) ടു എക്സ്പോഷർ- രണ്ടു വ്യത്യസ്ത ഫ്രെയിമുകളെ ക്യാമറയിൽ പകർത്തി ഒന്നിപ്പിക്കുന്ന രീതി. ആദ്യം ഒരു പോർട്രെയിറ്റ് പകർത്താം. ഈ പോർട്രെയിറ്റിന്റെ പശ്ചാത്തലത്തിൽ മറ്റൊരു ചിത്രം കൂടി അപ്പോൾതന്നെ പകർത്തുമ്പോൾ അതു ടു എക്സ്പോഷർ രീതി. കൂടുതൽ രസകരമാണീ രീതി.
∙ ക്യാമറ- വിഡിയോ
4കെ 60 ഫ്രെയിം പെർ സെക്കൻഡ് വിഡിയോ പകർത്താൻ കഴിവുറ്റതാണ് വി23 പ്രോ. അതുമാത്രം മതിയാകുമല്ലോ വിഡിയോഗ്രഫിയുടെ കരുത്ത് മനസ്സിലാകാൻ. സിനിമാറ്റിക് ഫ്രെയിമിനായി മൂവി എന്ന ഓപ്ഷനുണ്ട്. രണ്ടു സ്റ്റബിലൈസേഷൻ ഓപ്ഷനുണ്ട്. സ്റ്റാൻഡേർഡും അൾട്രയും. അൾട്ര തിരഞ്ഞെടുത്താൽ സൂപ്പർ സ്മൂത്ത് വിഡിയോ പകർത്താം. ക്രോപ് ആകുമെന്നതു ശ്രദ്ധിച്ചുവേണം ഫ്രെയിം സെറ്റ് ചെയ്യാൻ. സൂപ്പർ നൈറ്റ് മോഡിൽ ഡാർക് ഏരിയ ഒന്നു വെളുപ്പിച്ചെടുക്കും വി 23 പ്രോ. നല്ല ബൊക്കെ എഫക്ട് കിട്ടാൻ അപ്പേർച്ചർ കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം. അപ്പേർച്ചർ എഫ് 1.0 സെറ്റ് ചെയ്താൽ (എക്സലന്റ് എന്നു കാണാം) ഫോക്കസിലുള്ള വസ്തുവല്ലാതെ മറ്റൊന്നും ശ്രദ്ധയിൽ വരില്ല. എഫ് 16 ൽ (പുവർ എന്നെഴുത്തു കാണാം ) ദൂരെയുള്ള വസ്തുക്കളും വ്യക്തമായി വരും. അതായത് നമ്മുടെ ഒബ്ജക്ടിലേക്കു ശ്രദ്ധ കിട്ടില്ല എന്നർഥം.
∙ സെൽഫി വിഡിയോയിലും സ്റ്റബിലൈസേഷൻ സൗകര്യമുണ്ട്. ഒരു ഗിമ്പലിന്റെ ആവശ്യമില്ലെന്ന് അർഥം.
∙ ഡ്യുവൽ വീഡിയോ
മുൻ-പിൻ ക്യാമറകളിൽ ഒരേ സമയം വിഡിയോ പകർത്താം. വ്ലോഗേഴ്സിന് ഒരേസമയം ഇൻബോക്സിൽ അവരുടെ മുഖവും വലിയ സ്ക്രീനിൽ മുൻക്യാമറയുടെ വിഷ്വലുകളും പകർത്താം. ഒരു ഫ്രയിം പാതി പാതിയാക്കിയും വിഷ്വലുകൾ എടുക്കാം. ഒരേ ദൃശ്യം തന്നെ നോർമൽ ആയി ഒരു പകുതിയിലും 1x സൂം ആയി രണ്ടാം പകുതിയിലും പകർത്താമെന്നതും രസകരമായ ഫീച്ചർ ആണ്. ക്ലാസ് എടുക്കുന്നവർക്ക് ഉപകാരപ്പെടും.
∙ ടെലിപ്രോംപ്റ്റർ
ഒരു പാട്ടു പാടി റെക്കോഡ് ചെയ്യാൻ ടെലിപ്രോംപ്റ്റർ മോഡിനെ ആശ്രയിച്ചാൽ മതി. സ്ക്രീനിൽ പാട്ട് സ്ക്രോൾ ചെയ്തു പോകും. ടെക്സ്റ്റിന്റെ വലുപ്പവും സ്ക്രോളിങ്ങിന്റെ വേഗവും ക്രമീകരിക്കാനുളള സൗകര്യമുണ്ട്. പാട്ടുമൂളുന്നവർക്കും വ്ലോഗേഴ്സിനും ഇതും പ്രിയപ്പെട്ട ഫീച്ചർ ആണെന്നു പറയേണ്ടതില്ലല്ലോ…
∙ ഫാസ്റ്റ്ചാർജർ
അരമണിക്കൂറിൽ 63 ശതമാനം ചാർജ് ആകുന്ന ഫ്ലാഷ് ചാർജിങ് തിരക്കേറിയ ജീവിതത്തിൽ അനുഗ്രഹമാണ്. 44 വാട്ടിന്റേതാണ് ഈ ഭീമൻ ചാർജർ.
∙ റാം, പ്രോസസ്സർ, പെർഫോമൻസ്
ഹൈബ്രിഡ് റാം രീതിയാണു വി23 പ്രോ പിന്തുടരുന്നത്. 8 ജിബി സാധാരണ റാം. അതിന്റെ കൂടെ ഫോൺ മെമ്മറിയിലെ (റോം) 4 ജിബി കൂടി ഇങ്ങോട്ടെടുക്കും. അപ്പോൾ 12 ജിബി ആയി ഉയരും റാം. എക്സ്റ്റൻഡഡ് റാം 2.0 എന്നാണ് വിവോ ഈ വിദ്യയ്ക്കു നൽകുന്ന പേര്. 128 ജിബി ആണ് സ്റ്റോറേജ് സ്പെയ്സ്. 12 ജിബി / 256 ജിബി വേർഷനും ലഭ്യമാണ്.
ലളിതമായ ഇന്റർഫേസുമായി ഫൺടച്ച് ഒഎസ് 12 ന്റെ കൂടെ മീഡിയടെക് ഡൈമെൻസിറ്റി 1200 പ്രോസസ്സറിന്റെ ശക്തി ചേരുമ്പോൾ വി23 പ്രോ ഒരു കരുത്തുറ്റ ഫോൺ ആകുന്നു. ഗെയിമിങ് ഒക്കെ സ്മൂത്താണ്. ഞൊടിയിടയിലാണ് ആൻഡ്രോയിഡ് 12 കാര്യങ്ങൾ നീക്കുന്നത്. 5 ജി ബാൻഡുകളുടെ കാര്യം പരീക്ഷിക്കാൻ നമുക്ക് അവസരമായിട്ടില്ലല്ലോ.
∙ ബാറ്ററി ലൈഫ്
4300 എംഎഎച്ച് ബാറ്ററി ഏതാണ്ട് ഒന്നരദിവസം നീണ്ടുനിൽക്കുന്ന പ്രകടനം നൽകുന്നുണ്ട്.
∙ ബോക്സിൽ എന്തൊക്കയുണ്ട്
സാധാരണ ഹെഡ്സെറ്റ്, ടൈപ് സി കേബിൾ, 44 വാട്ട് ചാർജർ, ഫോൺ കെയ്സ്, എല്ലാ പോർട്ടുകൾക്കും സംരക്ഷണമേകാൻ ഉള്ള പ്ലാസ്റ്റിക് ഫിലിം, ടൈപ് സി- 3.5 മില്ലിമീറ്റർ ഇയർഫോൺ ജാക്ക് അഡാപ്റ്റർ എന്നിവയാണ് ബോക്സിലുള്ളത്.
പ്രഫഷനൽ ഫൊട്ടോഗ്രഫി എന്ന തലക്കുറിയോടു നീതി പുലർത്തുന്ന ഫോൺ ആണ് വിവോ വി 23 പ്രോ. കാഴ്ചയിലും പ്രകടനത്തിലും ഗംഭീരം. വില 38,990 രൂപ.
English Summary: Vivo V23 Pro Review: Sleek, Stylish and Feature-Packed