18 ജിബി റാം, 512 ജിബി സ്റ്റോറേജ്, അസൂസ് റോഗ് ഫോൺ 5 എസ്, 5 എസ് പ്രോ പുറത്തിറങ്ങി
മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ അസൂസിന്റെ പുതിയ ഹാൻഡ്സെറ്റുകൾ റോഗ് ഫോൺ 5എസ്, 5എസ് പ്രോ ഇന്ത്യയിലെത്തി. ഈ സെഗ്‌മെന്റിലെ ഏറ്റവും വേഗമേറിയ ഹാൻഡ്സെറ്റുകളാണ് അവതരിപ്പിച്ചത് എന്നാണ് അസൂസ് അവകാശപ്പെടുന്നത്. പുതിയ ഗെയിമിങ് ഫോണുകൾ ഇന്ത്യയിൽ വൻ മുന്നേറ്റം നടത്തുമെന്നാണ് കരുതുന്നത്. 3GHz ചിപ്‌സെറ്റ്, 18

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ അസൂസിന്റെ പുതിയ ഹാൻഡ്സെറ്റുകൾ റോഗ് ഫോൺ 5എസ്, 5എസ് പ്രോ ഇന്ത്യയിലെത്തി. ഈ സെഗ്‌മെന്റിലെ ഏറ്റവും വേഗമേറിയ ഹാൻഡ്സെറ്റുകളാണ് അവതരിപ്പിച്ചത് എന്നാണ് അസൂസ് അവകാശപ്പെടുന്നത്. പുതിയ ഗെയിമിങ് ഫോണുകൾ ഇന്ത്യയിൽ വൻ മുന്നേറ്റം നടത്തുമെന്നാണ് കരുതുന്നത്. 3GHz ചിപ്‌സെറ്റ്, 18 ജിബി വരെ എൽപിഡിഡിആർ5 റാം, 512 ജിബി വരെ യുഎഫ്എസ് 3.1 സ്റ്റോറേജ് എന്നിവയാണ് പ്രധാന ഫീച്ചറുകൾ.
ഗെയിം കളിക്കുന്നവരെ ലക്ഷ്യമിട്ട് അവതരിപ്പിച്ചതാണ് ഈ സ്മാർട്ഫോണുകൾ. കഴിഞ്ഞ വർഷം ഡിസംബറിൽ ഇന്ത്യയിൽ വിൽപനയ്‌ക്കെത്തിയ ഫോണുമായി റോഗ് ഫോൺ 5 എസ്, 5എസ് പ്രോ എന്നിവയ്ക്ക് കാര്യമായ സാമ്യമുണ്ട്. മികച്ച ഡിസൈൻ തന്നെ ഈ ഫോണുകളുടെ മറ്റൊരു പ്രത്യേകത.
49,999 രൂപയാണ് അസുസ് റോഗ് ഫോൺ 5 എസിന്റെ പ്രാരംഭ വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിനാണ് ഈ വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 57,999 രൂപയാണ്. സ്റ്റോം വൈറ്റ്, ഫാന്റം ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് ഫോൺ ലഭ്യമാകുക.
റോഗ് ഫോൺ 5 എസ് പ്രോ ഒരൊറ്റ മെമ്മറിയിലും ഒരൊറ്റ കളർ കോൺഫിഗറേഷനിലുമാണ് വരുന്നത്. ഫാന്റം ബ്ലാക്ക് നിറത്തിലുള്ള 18 ജിബി റാമും 512 ജിബി സ്റ്റോറേജുമുളള വേരിയന്റിന്റെ വില 79,999 രൂപയാണ്. രണ്ട് ഫോണുകളും ഫെബ്രുവരി 18ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്കാർട്ടിൽ വിൽപനയ്‌ക്കെത്തും.
രണ്ട് പുതിയ റോഗ് ഫോണുകൾക്കിടയിലുള്ള ഒരേയൊരു വ്യത്യാസം മെമ്മറി മാത്രമാണ്. കൂടാതെ, രണ്ട് ഹാൻഡ്സെറ്റുകളിലും 20.4:9 വീക്ഷണാനുപാതം, 2448 x 1080 പിക്സൽ റെസലൂഷൻ, 1200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവയുള്ള 6.78 ഇഞ്ച് സാംസങ് ഇ4 അമോലെഡ് ഡിസ്പ്ലേയും ഉണ്ട്. ഡിസ്പ്ലേയ്ക്ക് 144 ഹെർട്സ് റിഫ്രഷ് റേറ്റും 360 ഹെർട്സ് നേറ്റീവ് ടച്ച്-സാംപിൾ റേറ്റും വാഗ്ദാനം ചെയ്യുന്നു. ഡിസ്പ്ലേയ്ക്ക് ഗൊറില്ല ഗ്ലാസ് വിക്ടസിന്റെ പരിരക്ഷയുണ്ട്. എച്ച്ഡിആർ 10, എച്ച്ഡിആർ 10 പ്ലസ് എന്നിവയ്ക്കുള്ള പിന്തുണയും ഉണ്ട്.
3.0 ജിഗാഹെഡ്സ് ക്വാൽകം സ്നാപ്ഡ്രാഗൺ 888 പ്ലസ് ചിപ്സെറ്റ്, 5nm, 64-ബിറ്റ് ഒക്ടാ കോർ പ്രോസസർ, ക്വാൽകം അഡ്രിനോ 660 ജിപിയു എന്നിവയാണ് ഫോണുകൾക്ക് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള റോഗ് യുഐ ഔട്ട്-ഓഫ്-ബോക്സ് ഉപയോഗിച്ചാണ് ഹാൻഡ്സെറ്റുകൾ പ്രവർത്തിക്കുന്നത്. 6,000 എംഎഎച്ച് ആണ് ബാറ്ററി. ഇതിന് 65W വരെ ഹൈപ്പർചാർജ് ശേഷിയുമുണ്ട്.
64-മെഗാപിക്സലിന്റെ സോണി IMX686 പ്രൈമറി സെൻസർ, 13-മെഗാപിക്സൽ അൾട്രാവൈഡ് ലെൻസ്, 5-മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവയുള്ള ട്രിപ്പിൾ ലെൻസ് ക്യാമറാ സജ്ജീകരണം ഉണ്ട്. മുൻവശത്ത് 24 മെഗാപിക്സലിന്റേതാണ് സെൽഫി ഷൂട്ടർ. വൈ–ഫൈ 6, ബ്ലൂടൂത്ത് 5.2, വൈഫൈ ഡയറക്ട്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്–സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ.
English Summary: Asus ROG Phone 5s, 5s Pro with up to 18GB RAM, 144Hz AMOLED display launched