ഓരോ സെക്കൻഡിലും വ്യത്യസ്ത നിറങ്ങൾ! നിറംമാറും മാജിക്കുമായി വിവോ വി23 5ജി– റിവ്യൂ
വിവോ വി23 സീരീസ് 5ജി ഫോണുകളുടെ പ്രത്യേകതകളിലൊന്നാണ് നിറം മാറ്റം. ഓരോ സെക്കൻഡിലും ഓരോ നിറം. ഓരോ ഭാഗത്തും വ്യത്യസ്ത നിറങ്ങൾ. വിവോയുടെ പുതിയ വി23 5ജി ഫോണിന്റെ സവിശേഷതകളിലേക്ക് ഒന്നു പോയിവരാം. സൺഷൈൻ ഗോൾഡ് നിറമുള്ള വിവോ വി23 ആണ് ഇത്തവണത്തെ താരം. നമ്മൾ ഫോണിന് വ്യത്യസ്ത കവറുകൾ ഇടുന്നത് എന്തിനാണ്…
വിവോ വി23 സീരീസ് 5ജി ഫോണുകളുടെ പ്രത്യേകതകളിലൊന്നാണ് നിറം മാറ്റം. ഓരോ സെക്കൻഡിലും ഓരോ നിറം. ഓരോ ഭാഗത്തും വ്യത്യസ്ത നിറങ്ങൾ. വിവോയുടെ പുതിയ വി23 5ജി ഫോണിന്റെ സവിശേഷതകളിലേക്ക് ഒന്നു പോയിവരാം. സൺഷൈൻ ഗോൾഡ് നിറമുള്ള വിവോ വി23 ആണ് ഇത്തവണത്തെ താരം. നമ്മൾ ഫോണിന് വ്യത്യസ്ത കവറുകൾ ഇടുന്നത് എന്തിനാണ്…
വിവോ വി23 സീരീസ് 5ജി ഫോണുകളുടെ പ്രത്യേകതകളിലൊന്നാണ് നിറം മാറ്റം. ഓരോ സെക്കൻഡിലും ഓരോ നിറം. ഓരോ ഭാഗത്തും വ്യത്യസ്ത നിറങ്ങൾ. വിവോയുടെ പുതിയ വി23 5ജി ഫോണിന്റെ സവിശേഷതകളിലേക്ക് ഒന്നു പോയിവരാം. സൺഷൈൻ ഗോൾഡ് നിറമുള്ള വിവോ വി23 ആണ് ഇത്തവണത്തെ താരം. നമ്മൾ ഫോണിന് വ്യത്യസ്ത കവറുകൾ ഇടുന്നത് എന്തിനാണ്…
വിവോ വി23 സീരീസ് 5ജി ഫോണുകളുടെ പ്രത്യേകതകളിലൊന്നാണ് നിറം മാറ്റം. ഓരോ സെക്കൻഡിലും ഓരോ നിറം. ഓരോ ഭാഗത്തും വ്യത്യസ്ത നിറങ്ങൾ. വിവോയുടെ പുതിയ വി23 5ജി ഫോണിന്റെ സവിശേഷതകളിലേക്ക് ഒന്നു പോയിവരാം.
സൺഷൈൻ ഗോൾഡ് നിറമുള്ള വിവോ വി23 ആണ് ഇത്തവണത്തെ താരം. നമ്മൾ ഫോണിന് വ്യത്യസ്ത കവറുകൾ ഇടുന്നത് എന്തിനാണ്… ഒരേനിറവും ഡിസൈനും കണ്ടുമടുക്കുമ്പോൾ ഒരു മാറ്റത്തിന്, അല്ലേ. വിവോ വി 23 ഫോണിന് അങ്ങനെ വ്യത്യസ്ത നിറങ്ങൾ ഉള്ള ബാക്ക് കവറുകൾ നൽകേണ്ടതില്ല. കാരണം ഫോൺ തന്നെ നിറം മാറുന്ന തരത്തിലുള്ളതാണ്. അതിനു കാരണം ഫ്ലൂറൈറ്റ് എജി ഗ്ലാസ് നിർമിതിയാണ്. നമ്മുടെ ചിത്രങ്ങളിൽ ഈ മാറ്റങ്ങൾ കാണാം. ഫോൺ ഒന്നു ചരിച്ചാൽ മതി നിറം മാറും. ഇന്ത്യയിലെ ആദ്യത്തെ നിറംമാറുന്ന ഫോൺ എന്നാണ് വി23 സീരീസിനുള്ള വിശേഷണം. ഇതിൽ വി23 പ്രോ നമ്മൾ റിവ്യു ചെയ്തു കഴിഞ്ഞു. പ്രോയുടെ തൊട്ടുതാഴെയുള്ള മോഡൽ ആണ് വി23.
∙ എന്തൊരു സ്ട്രക്ചർ… !
അലൂമിനിയം അലോയ് ബോഡിയാണ്. പ്രീമിയം നിലവാരം കാത്തുസൂക്ഷിക്കുന്ന തരത്തിലാണ് ഗോൾഡൻ എഡ്ജും ഫ്ലാറ്റ് ഡിസ്പ്ലേയും. കയ്യിലൊതുങ്ങുന്ന രൂപകൽപന. ഐഫോൺ ആണോ എന്ന് വർണ്യത്തിലൊരാശങ്ക തോന്നാനും തോന്നാതിരിക്കാനും സാധ്യതയുണ്ട്. അലൂമിനിയം അലോയ് ബോഡിക്ക് ചൂട് കുറയ്ക്കുവാനും കഴിവുണ്ട്. 90 ഹെർട്സ് റിഫ്രഷ് റേറ്റ് ഉള്ള ഡിസ്പ്ലേ എച്ച്ഡിആർ 10 പ്ലസ് ഗുണമുള്ളതാണ്. സ്ക്രീനിലെ നിറവും ഡീറ്റയിൽസും കിടു ആയിരിക്കും എന്നർഥം.
∙ ഒന്നാംതരം സെൽഫി ക്യാമറ
ഇന്ത്യയുടെ ആദ്യത്തെ 50 മെഗാപിക്സൽ ഐ ഓട്ടോഫോക്കസ് ഡ്യൂവൽ സെൽഫി ക്യാമറയാണിത്. വിശാലമായ നൈറ്റ് സെൽഫിയിൽ നിങ്ങൾക്കു കൂടുതൽ ഫ്രണ്ട്സിനെ ഉൾക്കൊള്ളിക്കാം. നിങ്ങളുടെ സെൽഫി സ്പോട്ടിൽ ലൈറ്റ് ഇല്ലെങ്കിൽ വിവോ വി 23 രണ്ടു സ്പോട്ട് ലൈറ്റുകൾ മിന്നിച്ച് മുഖം പ്രകാശിതമാക്കും. 4കെ റെസലൂഷനിൽ സെൽഫി വിഡിയോയും പകർത്താം. 50 മെഗാപിക്സൽ ശേഷി ലഭിക്കണമെങ്കിൽ ഹൈ റസല്യൂഷൻ മോഡ് തിരഞ്ഞെടുക്കണം. അല്ലാത്ത സമയത്ത് 12.5 മെഗാപിക്സൽ ആണ് സെൻസർ ശേഷി. 8 മെഗാപിക്സൽ ക്യാമറയാണ് സെൽഫി വൈഡ് ആംഗിൾ മോഡിൽ. ചിത്രങ്ങൾക്കു ഷാർപ്നെസ് ഉണ്ട്. പൊതുവേ നോയ്സ് കുറവുമാണ്.
∙ ബാക്ക് ക്യാമറ
64 മെഗാപിക്സൽ, 8 മെഗാപിക്സൽ സൂപ്പർ വൈഡ് ആംഗിൾ ക്യാമറ, 2 മെഗാപിക്സൽ സൂപ്പർ മാക്രോ മോഡ് എന്നിവ അടങ്ങുന്നതാണ് ട്രിപ്പിൾ ക്യാം മൊഡ്യൂൾ. രാത്രി ചിത്രങ്ങളിൽ ഈ ക്യാമറയുടെ മിഴിവ് നിങ്ങൾക്കു കാണാം.
ബാക്ക്ഗ്രൗണ്ടിലെ ബൊക്കെ രസകരമായി കിട്ടുന്നുണ്ട്.
ബാക്ക്ഗ്രൗണ്ട് നല്ലവണ്ണം ‘കലക്കി’ യാണ് വിവോ വി23 ചിത്രം പകർത്തുന്നത്.
മാന്വൽ മോഡിൽ രാത്രി ചിത്രങ്ങളെടുത്തപ്പോൾ നല്ല ഡീറ്റയിൽസും ലഭിക്കുന്നുണ്ട്. കായൽക്കരയിലെ ഫ്ലാറ്റും മറ്റും വ്യക്തതയോടെ നമുക്കു ചിത്രങ്ങളിൽ കാണാം.
∙ ഡബിൾ എക്സ്പോഷർ മോഡ്
രണ്ടു ചിത്രങ്ങൾ സംയോജിപ്പിക്കുന്ന രീതിയാണു ഡബിൾ എക്സ്പോഷർ മോഡ് എന്നു നമ്മൾ നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ. വി 23 യിലും ഇതേ ഫീച്ചർ ഉണ്ട്. തേഡ് പാർട്ടി ആപ്പിന്റെ സഹായം ഇല്ലാതെ രണ്ടു ചിത്രങ്ങൾ സുന്ദരമായി മെർജ് ചെയ്യാം. ഇതിലെ മൂന്നു ഓപ്ഷനുകളെ മുൻപ് പരിചയപ്പെടുത്തിയതാണ്.
1) മൾട്ടിപ്പിൾ എക്സ്പോഷർ- പ്രീലോഡഡ് ചിത്രവുമായി ക്യാമറയിൽ എടുക്കുന്ന ചിത്രം സംയോജിപ്പിക്കാം.
2) ഫ്രണ്ട് ആൻഡ് റിയർ എക്സ്പോഷർ- ഒരേ സമയം മുൻ-പിൻ ക്യാമറകളിലെ ചിത്രം കൂട്ടിയോജിപ്പിക്കാം.
3) ടു എക്സ്പോഷർ- രണ്ടു വ്യത്യസ്ത ഫ്രെയിമുകളെ ക്യാമറയിൽ പകർത്തി ഒന്നിപ്പിക്കുന്ന രീതി. ആദ്യം ഒരു പോർട്രെയിറ്റ് പകർത്താം. ഈ പോർട്രെയിറ്റിന്റെ പശ്ചാത്തലത്തിൽ മറ്റൊരു ചിത്രം കൂടി അപ്പോൾതന്നെ പകർത്തുമ്പോൾ അതു ടു എക്സ്പോഷർ രീതി.
∙ ക്യാമറ - വിഡിയോ
വി23 പ്രോയും വി 23 യും തമ്മിലുള്ള വ്യത്യാസം വിഡിയോ ഫ്രെയിം റേറ്റിൽ കാണാം. 4കെ 30 ഫ്രെയിം പെർ സെക്കൻഡ് ആണ് വി 23 യിൽ പകർത്താവുന്നത്. ഫുൾഎച്ച്ഡി 60 ഫ്രെയിം പെർ സെക്കൻഡ് വിഡിയോ ഉണ്ട്. സിനിമാറ്റിക് ഫ്രെയിമിനായി മൂവി എന്ന ഓപ്ഷനുണ്ട്. സ്റ്റാൻഡേർഡ്, അൾട്രാ എന്നിങ്ങനെ രണ്ടുതരത്തിലാണ് സ്റ്റബിലൈസേഷൻ.
∙ ഡ്യുവൽ വ്യൂ വിഡിയോ
മുൻ-പിൻ ക്യാമറകളിൽ ഒരേസമയം വിഡിയോ പകർത്തുന്ന രീതിയാണിത്. വ്ലോഗേഴ്സിനും ടീച്ചിങ് പ്രഫഷനൽസിനും ഈ മോഡ് ഗുണം ചെയ്യും. ഒരേസമയം ഇൻബോക്സിൽ അവരുടെ മുഖവും വലിയ സ്ക്രീനിൽ മുൻക്യാമറയുടെ വിഷ്വലുകളും പകർത്താം.
∙ റാം, പ്രോസസർ, പെർഫോമൻസ്
ഹൈബ്രിഡ് റാം രീതിയാണ് വി23 മോഡലിന്. 8 ജിബി സാധാരണ റാം. അതിന്റെ കൂടെ ഫോൺ മെമ്മറിയിലെ (റോം) 4 ജിബി കൂടി ഇങ്ങോട്ടെടുക്കും. അപ്പോൾ 12 ജിബി ആയി ഉയരും റാം. എക്സ്റ്റൻഡഡ് റാം 2.0 എന്നു പേരുള്ള ഈ വിദ്യ കൊണ്ട് കൂടുതൽ വിലയുള്ള ഫോണുകൾക്കു തുല്യമായ പെർഫോമൻസ് ആണ് വിവോ വി 23 നൽകുന്നത്. 128 ജിബി ആണ് സ്റ്റോറേജ് സ്പേസ്. 12 ജിബി / 256 ജിബി വേർഷനും ലഭ്യമാണ്. 25 ആപ്സ് വരെ ഒരേ സമയം സ്മൂത്ത് ആയി പ്രവർത്തിപ്പിക്കാൻ 8 ജിബി വിവോ 23 യ്ക്കു കഴിയുമെന്നു ടെസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 12 ജിബി മോഡലിൽ ഈ നമ്പർ 30 ആയി വർധിക്കും. ഫൺടച്ച് ഒഎസ് 12 ഉം മീഡിയടെക് ഡൈമെൻസിറ്റി 920 പ്രോസസറുമാണ് വി23യുടെ കരുത്തിനു പിന്നിൽ. 6 നാനോമീറ്റർ ചിപ്, 8 കോർ സിപിയു എന്നിങ്ങനെയാണ് മറ്റു സ്പെസിഫിക്കേഷൻസ്.
∙ ബാറ്ററി ലൈഫ്
4200 എംഎഎച്ച് ബാറ്ററി. കനത്ത ഉപയോഗത്തിൽ ഒരു ദിവസത്തിനു മുകളിൽ നീണ്ടുനിന്നു. 44 വാട്ട് ഫ്ലാഷ് ചാർജർ അരമണിക്കൂറിനുള്ളിൽ ബാറ്ററി ചാർജ് 68 ശതമാനം ആക്കുമെന്നു സ്റ്റാൻഡേർഡ് സാഹചര്യത്തിൽ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വയേർഡ് ഹെഡ്സെറ്റ്, ടൈപ് സി കേബിൾ, 44 വാട്ട് ചാർജർ, ഫോൺ കെയ്സ്, ടൈപ് സി- 3.5 മില്ലിമീറ്റർ ഇയർഫോൺ ജാക്ക് അഡാപ്റ്റർ എന്നിവയാണ് ബോക്സിലുള്ളത്.
വളരെ കൗതുകമുണർത്തുന്ന നിറവിന്യാസവും എലീറ്റ് ക്ലാസ്സ് ഡിസൈനുമുള്ള 5ജി ഫോൺ ആണ് വി 23. വില 29,990 രൂപ. (8 ജിബി), 34,990 രൂപ (12 ജിബി).
English Summary: Vivo V23 5G Review: The Best Selfie Phone