ഒരു വർഷത്തെ ഉപയോഗത്തിനു ശേഷം സാംസങ് ഗ്യാലക്സി എസ് 21 – റിവ്യൂ
ദീർഘകാല ഉപയോഗത്തിലൂടെയാണ് ഒരു സീരീസിലെ ഫോണുകളുടെ മികവും പോരായ്മകളും മനസ്സിലാക്കാൻ സാധിക്കുക. നമ്മളിപ്പോൾ അത്തരമൊരു ഫോണിന്റെ ലോങ് ടേം റിവ്യൂ എങ്ങനെയുണ്ടെന്നു പരീക്ഷിക്കുകയാണ്. ഇതിലൂടെ ഈ സീരീസ് ഫോണുകളുടെ ക്യാമറാ പെർഫോമൻസും ഡിസൈൻ മികവും അറിയാം. ഫോണിനു വലിയ വലുപ്പം വേണ്ട. എന്നാൽ ഫീച്ചേഴ്സിലോ
ദീർഘകാല ഉപയോഗത്തിലൂടെയാണ് ഒരു സീരീസിലെ ഫോണുകളുടെ മികവും പോരായ്മകളും മനസ്സിലാക്കാൻ സാധിക്കുക. നമ്മളിപ്പോൾ അത്തരമൊരു ഫോണിന്റെ ലോങ് ടേം റിവ്യൂ എങ്ങനെയുണ്ടെന്നു പരീക്ഷിക്കുകയാണ്. ഇതിലൂടെ ഈ സീരീസ് ഫോണുകളുടെ ക്യാമറാ പെർഫോമൻസും ഡിസൈൻ മികവും അറിയാം. ഫോണിനു വലിയ വലുപ്പം വേണ്ട. എന്നാൽ ഫീച്ചേഴ്സിലോ
ദീർഘകാല ഉപയോഗത്തിലൂടെയാണ് ഒരു സീരീസിലെ ഫോണുകളുടെ മികവും പോരായ്മകളും മനസ്സിലാക്കാൻ സാധിക്കുക. നമ്മളിപ്പോൾ അത്തരമൊരു ഫോണിന്റെ ലോങ് ടേം റിവ്യൂ എങ്ങനെയുണ്ടെന്നു പരീക്ഷിക്കുകയാണ്. ഇതിലൂടെ ഈ സീരീസ് ഫോണുകളുടെ ക്യാമറാ പെർഫോമൻസും ഡിസൈൻ മികവും അറിയാം. ഫോണിനു വലിയ വലുപ്പം വേണ്ട. എന്നാൽ ഫീച്ചേഴ്സിലോ
ദീർഘകാല ഉപയോഗത്തിലൂടെയാണ് ഒരു സീരീസിലെ ഫോണുകളുടെ മികവും പോരായ്മകളും മനസ്സിലാക്കാൻ സാധിക്കുക. നമ്മളിപ്പോൾ അത്തരമൊരു ഫോണിന്റെ ലോങ് ടേം റിവ്യൂ എങ്ങനെയുണ്ടെന്നു പരീക്ഷിക്കുകയാണ്. ഇതിലൂടെ ഈ സീരീസ് ഫോണുകളുടെ ക്യാമറാ പെർഫോമൻസും ഡിസൈൻ മികവും അറിയാം.
ഫോണിനു വലിയ വലുപ്പം വേണ്ട. എന്നാൽ ഫീച്ചേഴ്സിലോ പെർഫോമൻസിലോ കോംപ്രമൈസും വേണ്ട എന്നാലോചിച്ചപ്പോൾ മനസ്സിലെത്തിയ മോഡൽ ആയിരുന്നു സാംസങ് ഗ്യാലക്സി എസ് 21 5ജി.
സുന്ദരമായ രൂപകൽപനയും മികച്ച ക്യാമറാ പെർഫോമൻസും ഒത്തുചേർന്ന എസ് 21 മോഡൽ നിരയിലെ ആദ്യ താരമാണ് ഇത്. ഇപ്പോൾ എസ് 21 അൾട്രാ, എസ് 21 പ്ലസ് എന്നിവ ഈ സീരീസിലെ രംഗം കീഴടക്കിയിട്ടുണ്ട്. എസ് 21 5ജി ഫോണിന്റെ ലോങ് ടേം ഓണേഴ്സ് റിവ്യു എങ്ങനെയുണ്ടെന്നു നോക്കാം. സാംസങ് ക്യാമറയുടെ മികവും മറ്റും ഈ മോഡലിന്റെ പരീക്ഷണത്തിലൂടെ മനസ്സിലാക്കാം.
∙ ഡിസൈൻ
6.2 ഇഞ്ച് ഡിസ്പ്ലേ ആണ്. ഒരു കൈ കൊണ്ടുതന്നെ സുഖകരമായി ഫോൺ ഓപ്പറേറ്റ് ചെയ്യാം. വശങ്ങൾക്കു മെറ്റൽ ഫിനിഷുണ്ട്. ഗ്യാലക്സി ഫോണുകളുടെ മുഖമുദ്രയായ ക്യാമറ മൊഡ്യൂൾ ഡിസൈൻ ശരിക്കും ലോഹമാണ്. എവിടെയും നമ്മുടെ ഫോൺ വേറിട്ടുനിൽക്കുമെന്നതു ശ്രദ്ധേയം. (METAL FINISH). കിടിലൻ ഡിസൈൻ. ചെറിയ ബോഡിയ്ക്ക് ഇണങ്ങിയ ചെറിയ ബട്ടണുകൾ. ഭാരം 169 ഗ്രാം മാത്രം. രണ്ടു കൈകൊണ്ടും ഫോൺ ഓപ്പറേറ്റ് ചെയ്യേണ്ട അവസ്ഥ എസ് 21 ഉപയോഗിക്കുമ്പോൾ ഇല്ല. ടൈപ് സി പോർട്ടാണ് ചാർജിങ്ങിനും ഹെഡ്സെറ്റ് കണക്ട് ചെയ്യുന്നതിനും. രണ്ടു മൈക്രോ സിം കാർഡുകൾ എസ്21 ൽ ഉപയോഗിക്കാം.
∙ ക്യാമറ
ആദ്യം മുതലേ ഗ്യാലക്സി മോഡലുകളുടെ ക്യാമറ മികവുറ്റതായിരുന്നു. എസ് 21 ന്റെ ക്യാമറാ മൊഡ്യൂളുകളും സൂപ്പർ തന്നെ. 10 മെഗാപിക്സൽ ശേഷിയുള്ള ഫ്രണ്ട് ക്യാമറ സ്ക്രീനിൽ പഞ്ച് ഹോൾ രീതിയിലാണ്. റിയർ ക്യാമറാ മൊഡ്യൂളിൽ മൂന്നെണ്ണമുണ്ട്. ഈ മൊഡ്യൂൾ ലോഹനിർമിതമാണ്. ബോഡിയിൽനിന്നും ലെൻസ് ഗ്ലാസിൽനിന്നും ഈ മെറ്റൽഭാഗം ഉയർന്നാണു നിൽക്കുന്നത്. അതുകൊണ്ടുതന്നെ ലെൻസ് ഗ്ലാസിൽ സ്ക്രാച്ച് വീഴാനുള്ള സാധ്യത കുറവാണ്. 12 മെഗാപിക്സൽ വൈഡ്, 12 മെഗാപിക്സൽ അൾട്രാവൈഡ്, 64 മെഗാപിക്സൽ ടെലിഫോട്ടോ മോഡുകളാണ് ക്യാമറാ മൊഡ്യൂളിൽ.
∙ ക്യാമറാ പെർഫോമൻസ്
64 മെഗാപിക്സൽ ശേഷി 4:3 ആസ്പെക്റ്റ് റേഷ്യോയിലാണു ലഭ്യമാകുക. പ്രോ ലെവൽ വീഡിയോ എടുക്കാൻ ശേഷിയുണ്ട് എസ് 21 ന്. പ്രോ ഫൊട്ടോഗ്രഫി, വിഡിയോഗ്രഫി മോഡുകളിൽ ഐഎസ്ഒ 50 ലേക്കു താഴ്ത്താനാകും. ഒട്ടും നോയ്സ് ഉണ്ടാകില്ല എന്നർഥം. നല്ല ലൈറ്റ് ചെയ്തെടുക്കുന്ന വിഡിയോകൾ ക്വാളിറ്റി കുറയാതെ തന്നെ പകർത്താം. ക്യാമറ കുറച്ചുനേരം പ്രവർത്തിപ്പിക്കുമ്പോൾ ഫോൺ നന്നായി ചൂടാകുന്നുണ്ട് എന്നതു പറയാതെ വയ്യ. സിംഗിൾ ടേക്ക് എന്ന ഓപ്ഷനിൽ നമുക്കു അനേകം ഫോട്ടോസ് വിഡിയോ പോലെ പകർത്താം. എന്നിട്ട് അതിൽ നല്ല ഫ്രെയിം നോക്കി ഫോട്ടോഗ്രാഫ് ആയി തിരഞ്ഞെടുക്കാം.
∙ വിഡിയോ ക്വാളിറ്റി
8കെ വിഡിയോ പകർത്താൻ ശേഷിയുണ്ട് എസ് 21ന്. അതും 24 ഫ്രെയിം പെർ സെക്കൻഡിൽ(fps). 4കെ വിഡിയോ 60 fps ലും ക്യാപ്ച്ചർ ചെയ്യാം. നല്ല സ്റ്റബിലൈസ്ഡ് വീഡിയോ ഔട്ട്പുട്ടാണ്. സൂപ്പർ സ്ലോമോഷൻ വിഡിയോയും സാധാരണ സ്ലോമോഷൻ വിഡിയോയും പകർത്താൻ പ്രത്യേകം മോഡുകളുണ്ട്. 18 സെക്കൻഡ് ആകുമ്പോൾ സൂപ്പർ സ്ലോമോഷൻ വിഡിയോ ഓട്ടമാറ്റിക് ആയി കട്ട് ആകും. മോഷൻ ഡിറ്റക്ഷൻ വിദ്യ ഓൺ ആക്കിയാൽ ഫ്രെയിമിൽ നമുക്കൊരു സ്പോട് തിരഞ്ഞെടുക്കാം. ആ പ്രത്യേക സ്പോട്ടിൽ ആക്ഷൻ ഉണ്ടായാൽ ക്യാമറ ഓട്ടമാറ്റിക് ആയി സൂപ്പർ സ്ലോമോഷൻ വിഡിയോ പകർത്തും.
ക്യാമറയുടെ ഷട്ടർ, ഫോക്കസ് എന്നിങ്ങനെ ഏറെ ഓപ്ഷനുകൾ നിങ്ങളുടെ ക്രിയേറ്റിവിറ്റി അനുസരിച്ചു മാറ്റം വരുത്തി വിഡിയോ പകർത്താം. പ്രോ വിഡിയോയിൽ മൈക്രോഫോണിന്റെ ദിശ നമുക്കു തീരുമാനിക്കാം. മുന്നിൽനിന്നു മാത്രം, പിന്നിൽനിന്നു മാത്രം, എല്ലാവശങ്ങളിൽ നിന്നുമുള്ളത് എന്നിങ്ങനെ ഓരോ രീതിയിൽ ശബ്ദം നമുക്കു പകർത്താം. ഡെസിബെൽക്രമീകരിച്ചും ശബ്ദം റെക്കോർഡ് ചെയ്യാനുള്ള ഓപ്ഷനുണ്ട്. ഗൂഗിൾ ലെൻസിനു പകരമായി ബിക്സ്ബി വിഷൻ ക്യാമറയിലുണ്ട്. ഇമേജ് വച്ചു സേർച്ച് ചെയ്യാം. ഡയറക്ടേഴ്സ് വ്യൂ മോഡിൽ ഫ്രണ്ട്-ബാക്ക് ക്യാമറകളിലൂടെയുള്ള വിഷ്വലുകൾ ഒരേ സമയം പകർത്താം. സ്വന്തം ഇമോജി നിർമിക്കാനുള്ള വിദ്യയും ക്യാമറയിലുണ്ട്. സ്വന്തം ഇമേജിന്റെ ഹെയർസ്റ്റൈലും വസ്ത്രവും അടക്കമുള്ളവ മാറ്റാൻ കഴിയും.
∙ പ്രോസസ്സർ, പെർഫോമൻസ്
5 നാനോമീറ്റർ എക്സിനോസ് 2100 പ്രോസസ്സർ (2.9GHz max. CPU speed Octa-core) വേഗം നൽകുന്നുണ്ട്.
∙ റാം, സ്റ്റോറേജ്
8 ജിബി റാം. 128 ജിബി സ്റ്റോറേജ്. റാം പ്ലസ് വിദ്യയിലൂടെ നമുക്ക് ഫോൺ മെമ്മറിയിലെ ഒരു ഭാഗം കൂടി റാമിലേക്കെടുക്കാം. രണ്ടു മുതൽ എട്ട് ജിബി വരെ റാമിലേക്കു മുതൽകൂട്ടാം.
∙ ബാറ്ററി
4000 എംഎഎച്ച് ബാറ്ററി ഒരു ദിവസത്തിൽ കൂടുതൽ നിൽക്കുന്നുണ്ട്. വയർലെസ് പവർ ഷെയറിങ് ഓപ്ഷൻ വഴി ഇതേ സാങ്കേതികവിദ്യയുടെ പിന്തുണയുള്ള മറ്റൊരു ഫോണോ സ്മാർട്ട് വാച്ചോ എസ്21 ലെ ബാറ്ററി ഉപയോഗിച്ചു ചാർജ് ചെയ്യാം. (WIRELESS POWER SHARING) ഇതിനായി മറ്റു ഡിവൈസുകൾ എസ് 21 ന്റെ പിൻവശത്ത് ചേർത്തുവച്ചാൽ മതി. ഒരു പവർബാങ്ക് പോലെ പ്രവർത്തിപ്പിക്കാം എന്നർഥം. ആൻഡ്രോയ്ഡ് 12 ആണ് ഓപ്പറേറ്റിങ് സിസ്റ്റം.
സാംസങ്ങിന്റെ ഡിസ്പ്ലേ കിടിലനായിരിക്കുമെന്നു പറയേണ്ട കാര്യമില്ല. എസ് 21 ന്റേത് 120 ഹെർഡ്സ് റിഫ്രഷ് റേറ്റ് ഉള്ള ഫുൾഎച്ച്ഡി സ്ക്രീനിന്റെ നിറവും കോൺട്രാസ്റ്റും ക്ലാരിറ്റിയും ഒരു പടി മുകളിലാണ്. ചുരുക്കത്തിൽ ചെറിയ ഒരു 5ജി പവർഹൗസ് ആണ് എസ് 21. വില ഓൺലൈൻ സൈറ്റുകളിൽ- 57490 രൂപ.
English Summary: Samsung galaxy S21 – After one year - Review