കേരളത്തിലെ ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ് (ഐഒടി) അധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) ഒക്ടോബര്‍ 28 ന് തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ പാര്‍ക്ക് സെന്‍ററില്‍ ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ് ഉച്ചകോടി നടത്തുന്നു. ഭാവിയില്‍ വന്‍ വളര്‍ച്ചാ സാധ്യതയുള്ള മേഖലകള്‍ കണ്ടെത്തി ആ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ് (ഐഒടി) അധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) ഒക്ടോബര്‍ 28 ന് തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ പാര്‍ക്ക് സെന്‍ററില്‍ ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ് ഉച്ചകോടി നടത്തുന്നു. ഭാവിയില്‍ വന്‍ വളര്‍ച്ചാ സാധ്യതയുള്ള മേഖലകള്‍ കണ്ടെത്തി ആ രംഗത്തെ സംരംഭങ്ങളെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐഒടി ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഐടിയ്ക്കു പുറമേ ആരോഗ്യ, കാര്‍ഷിക, ഓട്ടോമൊബൈല്‍ തുടങ്ങി എല്ലാ മേഖലയിലുമുള്ള സംരംഭങ്ങളെ ഈ ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലേക്ക് എത്തിക്കാനും ഉച്ചകോടിയിലൂടെ സ്റ്റാര്‍ട്ടപ്പ് മിഷന്‍ ലക്ഷ്യമിടുന്നു.

ADVERTISEMENT

ഒരു ദിവസത്തെ പരിപാടിയിൽ 200 ലേറെ പ്രമുഖ വ്യവസായ വിദഗ്ധർ, നിക്ഷേപകർ, ഭരണരംഗത്തെ പ്രമുഖര്‍, നയരൂപീകരണ വിദഗ്ധരും കൂടാതെ ഐഒടി മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സർക്കാർ വകുപ്പുകളും ഉച്ചകോടിയിൽ വിവിധ അവസരങ്ങൾ തുറന്നുകാട്ടുകയും സ്റ്റാർട്ടപ്പ് പ്രൊമോട്ടർമാരുമായി സംവദിക്കുകയും ചെയ്യുമെന്ന് കെഎസ്‌യുഎം അധികൃതർ അറിയിച്ചു.

ADVERTISEMENT

ഡിജിറ്റൽ പരിവർത്തനം നടത്തുന്നതിനും പ്രവർത്തനക്ഷമതയ്ക്കുമുള്ള നിർണായക സഹായിയായി നൂതന ആശയങ്ങളും വിപുലീകരിക്കാവുന്ന ഉൽപന്നങ്ങളും വാഗ്ദാനം ചെയ്യുന്ന സ്റ്റാർട്ടപ്പുകൾക്ക് വലിയ സാധ്യതകൾ നൽകുന്ന പ്രധാന മേഖലകളിലൊന്നാണ് ഐഒടി. സ്മാർട് സിറ്റികൾ, അഗ്രിടെക്, മെഡിടെക്, ഹെൽത്ത്, ഓട്ടോമൊബൈൽ എന്നിവയുൾപ്പെടെ എല്ലാ സാങ്കേതിക മേഖലകളുമായും ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകളെ ഐഒടി പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരാനാണ് ഉച്ചകോടി ലക്ഷ്യമിടുന്നത്.

ADVERTISEMENT

മനുഷ്യ ഇടപെടലിന്റെ ആവശ്യമില്ലാതെ തന്നെ പരസ്പരം ആശയവിനിമയം നടത്താൻ യന്ത്രസാമഗ്രികളെയും ഉൽപന്നങ്ങളെയും ഐഒടി പ്രാപ്‌തമാക്കുന്നതിനാൽ മികച്ചതും വേഗത്തിലുള്ളതുമായ തീരുമാനമെടുക്കൽ, പ്രവചനാത്മക വിശകലനം, ഓട്ടോമേഷൻ എന്നിവയിലൂടെ ഡേറ്റയുടെ യഥാർത്ഥ മൂല്യം ശേഖരിക്കാനാകും. 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുന്നേറ്റങ്ങൾ, പരസ്പരം ബന്ധിപ്പിച്ച ഉപകരണങ്ങളും തത്സമയ ആശയവിനിമയവും കൂടിച്ചേർന്ന് ഐഒടി നൽകുന്ന കാര്യക്ഷമതയിൽ എക്‌സ്‌പോണൻഷ്യൽ വളർച്ച സുഗമമാക്കുന്നു. സംരംഭകത്വത്തെ പരിപോഷിപ്പിക്കുന്നതിനുള്ള കേരള സര്‍ക്കാരിന്‍റെ നോഡല്‍ ഏജന്‍സിയായ കെഎസ്‌യുഎം സംസ്ഥാനത്ത് നൂതന ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും വികസനത്തിനും വിപുലീകരണത്തിനും സാധ്യതകളുള്ള പ്രധാന മേഖലകളെ കണ്ടെത്തി സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഐഒടിയിലെ പങ്കാളികൾക്കും താൽപര്യമുള്ള കക്ഷികൾക്കും iotsummit.startupmission.in വഴി റജിസ്റ്റർ ചെയ്യാം.

English Summary: Kerala to host 1st IoT summit for startups on Oct 28