വ്യാഴാഴ്ച ചൈനയിൽ അവതരിപ്പിരിക്കാനിരിക്കുന്ന ഒപ്പോ റെനോ 9 സീരീസിലെ ഫീച്ചർ വിവരങ്ങള്‍ പുറത്തുവിട്ടു. ഒപ്പോ റെനോ 9, ഒപ്പോ റെനോ 9 പ്രോ, ഒപ്പോ റെനോ 9 പ്രോ+ എന്നിവയാണ് പുതിയ ഫോണുകൾ. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ഈ ഹാൻഡ്‌സെറ്റുകളുടെ സ്റ്റോറേജ്, മെമ്മറി കോൺഫിഗറേഷൻ ഓപ്ഷനുകൾ ഒപ്പോ വെളിപ്പെടുത്തി. മൂന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യാഴാഴ്ച ചൈനയിൽ അവതരിപ്പിരിക്കാനിരിക്കുന്ന ഒപ്പോ റെനോ 9 സീരീസിലെ ഫീച്ചർ വിവരങ്ങള്‍ പുറത്തുവിട്ടു. ഒപ്പോ റെനോ 9, ഒപ്പോ റെനോ 9 പ്രോ, ഒപ്പോ റെനോ 9 പ്രോ+ എന്നിവയാണ് പുതിയ ഫോണുകൾ. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ഈ ഹാൻഡ്‌സെറ്റുകളുടെ സ്റ്റോറേജ്, മെമ്മറി കോൺഫിഗറേഷൻ ഓപ്ഷനുകൾ ഒപ്പോ വെളിപ്പെടുത്തി. മൂന്ന് വ്യത്യസ്ത നിറങ്ങളിലാണ് ഹാൻഡ്സെറ്റുകൾ എത്തുക. സോണിയുടെ 50 മെഗാപിക്സൽ മുൻനിര സെൻസറുമായി ഇത് വരുമെന്നും ഒപ്പോ സ്ഥിരീകരിച്ചിട്ടുണ്ട്.

ഒപ്പോ റെനോ 9 സീരീസിന് 50 മെഗാപിക്സൽ സോണിയുടെ മുൻനിര സെൻസർ ലഭിക്കുമെന്ന് വെളിപ്പെടുത്തുന്ന പോസ്റ്റ് ഒപ്പോയുടെ വെയ്‌ബോയിൽ ഷെയർ ചെയ്തിട്ടുണ്ട്. ഇത് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുമായാണ് (OIS) വരുന്നത്. കൂടാതെ മെച്ചപ്പെട്ട നൈറ്റ് ഫൊട്ടോഗ്രഫിയും ഉറപ്പുനൽകുന്നു. ഒപ്പോ റെനോ 9 പ്രോ, ഒപ്പോ റെനോ 9 പ്രോ+ എന്നിവയ്ക്ക് മാത്രമേ ഈ ഇമേജ് സെൻസർ ലഭിക്കൂ എന്നതും ശ്രദ്ധേയമാണ്. ഒപ്പോ റെനോ 9 പ്രോ പ്ലസിൽ ഒഐഎസ് ഫീച്ചറും ഉൾപ്പെടുത്തിയേക്കും.

ADVERTISEMENT

ഈ ഫോണുകളിൽ ഓട്ടോഫോക്കസോടുകൂടിയ 32 മെഗാപിക്സൽ സെൽഫി ക്യാമറയും ഉണ്ടാകും. ഒപ്പോ റെനോ 9 സീരീസിൽ മാരിസിലിക്കൺ എക്സ് (MariSilicon X) ഇമേജിങ് ന്യൂറൽ പ്രോസസിങ് യൂണിറ്റ് (NPU) സജ്ജീകരിക്കുമെന്ന് കമ്പനി ഇതിനകം സ്ഥിരീകരിച്ചിരുന്നു.

ഓപ്പോ റെനോ 9ന്റെ അടിസ്ഥാന വേരിയന്റ് 8 ജിബി റാമും 256 ജിബി സ്റ്റോറേജുമായാണ് വരുന്നത്. ഒപ്പോ റെനോ 9 പ്രോയിൽ 16ജിബി റാമും 256 ജിബി ഓൺബോർഡ് സ്റ്റോറേജും ഉണ്ടാകുമെന്നും സ്ഥിരീകരിച്ചു. ഈ രണ്ട് മോഡലുകൾക്കും 4,500 എംഎഎച്ച് ആയിരിക്കും ബാറ്ററി. അതേസമയം, ഒപ്പോ റെനോ പ്രോ പ്ലസിൽ 16ജിബി റാമും 256 ജിബി സ്റ്റോറേജും ഉൾപ്പെടും. ഇതിന് 4,700 എംഎഎച്ച് ആണ് പ്രതീക്ഷിക്കുന്ന ബാറ്ററി.

ADVERTISEMENT

English Summary: Oppo Reno 9 Series confirmed to get 50-megapixel main camera