ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റ് ഒപ്പോ എ58എക്സ് (Oppo A58x 5G) ചൈനയിൽ അവതരിപ്പിച്ചു. കഴിഞ്ഞ മാസം ചൈനയിൽ പുറത്തിറക്കിയ ഒപ്പോ എ56 5ജിയുടെ പരിഷ്കരിച്ച പതിപ്പാണിത്. ഒപ്പോ എ58എക്സ് 5ജിയുടെ 6 ജിബി + 128ജിബി സ്റ്റോറേജ് വേരിയന്റിന്റെ ചൈനയിലെ വില 1,200 യുവാൻ (ഏകദേശം 14,500 രൂപ) ആണ്. ബ്രീസ് പർപ്പിൾ, സ്റ്റാറി സ്കൈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റ് ഒപ്പോ എ58എക്സ് (Oppo A58x 5G) ചൈനയിൽ അവതരിപ്പിച്ചു. കഴിഞ്ഞ മാസം ചൈനയിൽ പുറത്തിറക്കിയ ഒപ്പോ എ56 5ജിയുടെ പരിഷ്കരിച്ച പതിപ്പാണിത്. ഒപ്പോ എ58എക്സ് 5ജിയുടെ 6 ജിബി + 128ജിബി സ്റ്റോറേജ് വേരിയന്റിന്റെ ചൈനയിലെ വില 1,200 യുവാൻ (ഏകദേശം 14,500 രൂപ) ആണ്. ബ്രീസ് പർപ്പിൾ, സ്റ്റാറി സ്കൈ ബ്ലാക്ക്, ട്രാൻക്വിലിറ്റി ബ്ലൂ  കളർ ഓപ്ഷനുകളിലാണ് ഒപ്പോ എ58എക്സ് 5ജി വരുന്നത്.

6.56 ഇഞ്ച് എച്ച്ഡി+ (720x1,612 പിക്‌സൽ) എൽസിഡി സ്‌ക്രീനും 90Hz വരെ റിഫ്രഷ് റേറ്റും 600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമാണ് ഈ സ്മാർട് ഫോണിന്റെ പ്രധാന ഫീച്ചർ. മാലി-ജി57 എംസി2 മായി ജോടിയാക്കിയ മീഡിയടെക് ഡിമെൻസിറ്റി 700 ആണ് പ്രോസസർ. ഒപ്പോ എ58എക്സ് 5ജിയിൽ 8ജിബി വരെ LPDDR4x റാമും 128 ജിബി UFS 2.2 സ്റ്റോറേജും ഉണ്ട്.

ADVERTISEMENT

13 മെഗാപിക്സലിന്റെ പ്രധാന ക്യാമറയും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉൾപ്പെടെ ഇരട്ട പിൻ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. മുൻവശത്ത് 8 മെഗാപിക്സലിന്റെ ഫിക്സഡ് ഫോക്കസ് ക്യാമറയും ഇതിലുണ്ട്. നൈറ്റ് സീൻ, എഐ ഐഡി ഫോട്ടോ, ടൈം-ലാപ്‌സ്, സ്ലോ മോഷൻ തുടങ്ങി നിരവധി ഫൊട്ടോഗ്രഫി ഫീച്ചറുകൾ ഈ സ്മാർട് ഫോണിൽ ഉൾപ്പെടുന്നു.

10W വയർഡ് ചാർജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും മുഖം തിരിച്ചറിയൽ സംവിധാനവും ഇതിലുണ്ട്. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 12.1 ലാണ് ഒപ്പോ എ58എക്സ് 5ജി പ്രവർത്തിക്കുന്നത്. ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.3 എന്നിവയെ പിന്തുണയ്ക്കുന്ന ഡ്യുവൽ സിം (നാനോ) 5ജി സ്മാർട് ഫോണാണിത്. യുഎസ്ബി ടൈപ്പ്-സി പോർട്ടും 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഈ ഹാൻഡ്‌സെറ്റിനുണ്ട്.

ADVERTISEMENT

English Summary: Oppo A58x 5G With 5,000mAh Battery Launched