വിവോയുടെ സബ്–ബ്രാൻഡായ ഐക്യൂ വിന്റെ പുതിയ ഹാൻഡ്സെറ്റ് നിയോ 7 റേസിങ് എഡിഷൻ വ്യാഴാഴ്ച ചൈനയിൽ അവതരിപ്പിച്ചു. സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ആണ് പ്രോസസർ. ഐക്യൂ നിയോ 7ന് സമാനമായ ഫീച്ചറുകൾ തന്നെയാണ് ഇതിലും കാണുന്നത്. എന്നാൽ ചില വ്യത്യാസങ്ങളും കാണാം. ഐക്യൂ നിയോ 7 റേസിങ് എഡിഷനിൽ 120Hz വരെ റിഫ്രഷ് റേറ്റുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവോയുടെ സബ്–ബ്രാൻഡായ ഐക്യൂ വിന്റെ പുതിയ ഹാൻഡ്സെറ്റ് നിയോ 7 റേസിങ് എഡിഷൻ വ്യാഴാഴ്ച ചൈനയിൽ അവതരിപ്പിച്ചു. സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ആണ് പ്രോസസർ. ഐക്യൂ നിയോ 7ന് സമാനമായ ഫീച്ചറുകൾ തന്നെയാണ് ഇതിലും കാണുന്നത്. എന്നാൽ ചില വ്യത്യാസങ്ങളും കാണാം. ഐക്യൂ നിയോ 7 റേസിങ് എഡിഷനിൽ 120Hz വരെ റിഫ്രഷ് റേറ്റുള്ള ഹോൾ-പഞ്ച് ഡിസ്‌പ്ലേയാണ് അവതരിപ്പിക്കുന്നത്. പുതിയ വേരിയന്റ് ഇംപ്രഷൻ ബ്ലൂ, ജ്യോമട്രിക്ക് ബ്ലാക്ക്, പോപ്പ് ഓറഞ്ച് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് വരുന്നത്. കൂടാതെ നാല് റാം സ്റ്റോറേജ് കോൺഫിഗറേഷനുകളിലും വാങ്ങാം. 

ADVERTISEMENT

ഐക്യൂ നിയോ 7 റേസിങ് എഡിഷന്റെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 2,799 യുവാൻ ( ഏകദേശം 32,000 രൂപ) ആണ് വില. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 2,999 യുവാനും (ഏകദേശം 34,000 രൂപ), 16 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 3,299 യുവാനും ( ഏകദേശം 37,000 രൂപ) ആണ് വില. 16 ജിബി റാം + 512 ജിബി സ്റ്റോറേജുള്ള ടോപ്പ് എൻഡ് മോഡലിന് 3,599 യുവാനും ( ഏകദേശം 42,800 രൂപ) വില നൽകണം. മറ്റ് വിപണികളിൽ പുതിയ ഐക്യൂ ഫോണിന്റെ ലോഞ്ച് സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള ഐക്യൂ നിയോ 7 റേസിങ് എഡിഷൻ ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 3.0 ലാണ് പ്രവർത്തിക്കുന്നത്. 6.78 ഇഞ്ച് ഫുൾ എച്ച്ഡി+ സാംസങ് ഇ5 അമോലെഡ് (1,080 x 2,400 പിക്സലുകൾ) ഡിസ്‌പ്ലേയ്ക്ക് 120Hz വരെ റിഫ്രഷ് റേറ്റ്, 93.11 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷ്യോ ഫീച്ചറുകളുണ്ട്.

ADVERTISEMENT

ഈ സ്‌മാർട് ഫോണിന് പ്രോ+ ഡിസ്‌പ്ലേ ചിപ്പ് ഉണ്ട്. ഈ ചിപ്പ് ഉപയോഗിച്ചതിനാൽ ഉയർന്ന ഫ്രെയിം സ്ഥിരതയും കുറഞ്ഞ വൈദ്യുതി ഉപഭോഗവും നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 16 ജിബി വരെയുള്ള LPDDR5 റാമും അഡ്രിനോ 730 ജിപിയു-വും ചേർന്നുള്ള ഒക്ടാ-കോർ 4nm സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ആണ് പ്രോസസർ. 4ഡി ഗെയിം വൈബ്രേഷനായി ഡ്യുവൽ എക്സ്-ആക്സിസ് ലീനിയർ മോട്ടറുമായാണ് പുതിയ ഐക്യൂ ഫോൺ വരുന്നത്. ഗെയിമിങ് സെഷനുകളിൽ തെർമൽ മാനേജ്മെന്റിനായി 4,013 എംഎം സ്ക്വയർ വേപ്പർ ചേമ്പർ (വിസി) കൂളിങ് സംവിധാനവും ഈ ഹാൻഡ്സെറ്റിലുണ്ട്.

ഐക്യൂ നിയോ 7 റേസിങ് എഡിഷനിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ്. ക്യാമറ യൂണിറ്റിൽ f/1.88 അപ്പേർച്ചറും ഒഐഎസ് പിന്തുണയുമുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസർ, f/2.2 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസ്, f/2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്നു. f/2.45 അപ്പേർച്ചറുള്ള 16 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ.

ADVERTISEMENT

ഐക്യൂ നിയോ 7 റേസിങ് എഡിഷനിൽ UFS3.1 ഇൻബിൽറ്റ് സ്റ്റോറേജ് 512 ജിബി വരെ ആണ്. 5ജി, വൈ-ഫൈ, ബ്ലൂടൂത്ത് വി5.3, ഒടിജി, എൻഎഫ്സി, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇ-കോമ്പസ്, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ, ഇൻഫ്രാറെഡ് റിമോട്ട് കൺട്രോൾ, പ്രഷർ സെൻസർ എന്നിവയാണ് പ്രധാന സെൻസറുകൾ. 120W ഫ്ലാഷ് ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി. ഒറ്റ ചാർജിൽ 417 മണിക്കൂർ വരെ സ്റ്റാൻഡ്‌ബൈ സമയം ലഭിക്കുമെന്ന് പറയപ്പെടുന്നു.

English Summary: iQoo Neo 7 Racing Edition With 120W Fast Charging Launched

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT