2022 ൽ വിറ്റത് 28.3 കോടി ഉപയോഗിച്ച സ്മാർട് ഫോണുകൾ, ഇത് റെക്കോർഡ് നേട്ടം
കഴിഞ്ഞ വർഷം ആഗോളതലത്തിൽ ഉപയോഗിച്ച 28.3 കോടി സ്മാർട് ഫോണുകൾ വിറ്റതായി റിപ്പോർട്ട്. ഔദ്യോഗികമായി നവീകരിച്ചതും ഉപയോഗിച്ചതുമായ സ്‌മാർട് ഫോണുകളാണ് ഇതിൽ ഉള്‍പ്പെടുന്നത്. ഐഡിസിയുടെ കണക്കനുസരിച്ച് 2021 ൽ വിറ്റ 25.34 കോടി ഫോണുകളെ അപേക്ഷിച്ച് 11.5 ശതമാനം വർധനവാണ് 2022 ൽ രേഖപ്പെടുത്തിയത്. ഈ വിഭാഗത്തിൽ

കഴിഞ്ഞ വർഷം ആഗോളതലത്തിൽ ഉപയോഗിച്ച 28.3 കോടി സ്മാർട് ഫോണുകൾ വിറ്റതായി റിപ്പോർട്ട്. ഔദ്യോഗികമായി നവീകരിച്ചതും ഉപയോഗിച്ചതുമായ സ്‌മാർട് ഫോണുകളാണ് ഇതിൽ ഉള്‍പ്പെടുന്നത്. ഐഡിസിയുടെ കണക്കനുസരിച്ച് 2021 ൽ വിറ്റ 25.34 കോടി ഫോണുകളെ അപേക്ഷിച്ച് 11.5 ശതമാനം വർധനവാണ് 2022 ൽ രേഖപ്പെടുത്തിയത്.
ഈ വിഭാഗത്തിൽ 2021 മുതൽ 2026 വരെ 10.3 ശതമാനം വാർഷിക വളർച്ചാ നിരക്കാണ് പ്രതീക്ഷിക്കുന്നതെന്ന് ഐഡിസി റിപ്പോർട്ട് ചെയ്യുന്നു. 2026 ൽ 41.33 കോടി ഉപയോഗിച്ച ഫോണുകളുടെ വിൽപന വഴി 9990 കോടി ഡോളർ വരുമാനം ലഭിക്കുമെന്നാണ് പ്രവചനം. ഇത് പരിസ്ഥിതിക്കും വലിയ നേട്ടമാണ്. ഉപയോഗിച്ച ഫോണുകള്‍ വീണ്ടും ഉപയോഗിക്കുന്നതിനാൽ ഇ–മാലിന്യം കുറയ്ക്കാൻ സാധിക്കും.
ആഗോളതലത്തിൽ പുതിയതും ഉപയോഗിച്ചതുമായ സ്മാർട് ഫോൺ വിപണിയുടെ പ്രധാന ഭാഗമായി ട്രേഡ്-ഇൻ പ്രോഗ്രാമുകൾ പ്രവർത്തിക്കുന്നുണ്ട്. യുഎസ്, കാനഡ, പടിഞ്ഞാറൻ യൂറോപ്പ് തുടങ്ങിയ വിപണികളിൽ ടെൽകോ, റീട്ടെയിൽ-ഡ്രൈവ് പ്രമോഷനുകൾ എന്നിവയിലൂടെ റിഫ്രഷ് സൈക്കിളുകൾ വേഗത്തിലാക്കുന്നതിൽ ട്രേഡ്-ഇൻ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
ഉപയോഗിച്ച് ഫോണുകളുടെ വിപണിയിൽ പ്രീമിയം ഹാൻഡ്സെറ്റുകൾക്കാണ് ആവശ്യക്കാർ കൂടുതൽ. ഇതിനാലാണ് വില്‍പന വഴി ലഭിക്കുന്ന വരുമാനം കുത്തനെ കൂടുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, ഉപയോഗിച്ച ഫോൺ വിപണിയുടെ കുതിപ്പ് പുതിയ ബ്രാൻഡുകൾക്കും ഫോണുകൾക്കും ഭീഷണിയാകുമെന്നും റിപ്പോർട്ടുകളുണ്ട്.
English Summary: 283 mn used smartphones shipped last year globally