7,999 രൂപയ്ക്ക് 7 ജിബി വരെ റാമുള്ള ഫോൺ, ലാവ യുവ 2 പ്രോ വിപണിയിലെത്തി
ഇന്ത്യൻ ബ്രാൻഡ് ലാവയുടെ പുതിയ ഹാൻഡ്സെറ്റ് ലാവ യുവ 2 പ്രോ (Lava Yuva 2 Pro) വിപണിയിലേക്ക്. 6.5 ഇഞ്ച് എച്ച്‌ഡി+ നോച്ച് ഡിസ്‌പ്ലേയും 64 ജിബി ഇന്റേണൽ സ്റ്റോറേജുമായാണ് ബജറ്റ് ഫോൺ വരുന്നത്. മീഡിയടെക് ഹീലിയോ ജി37 ആണ് പ്രോസസർ. ഔദ്യോഗിക ലോഞ്ച് പ്രഖ്യാപനത്തിന് മുന്നോടിയായി ഫോൺ രാജ്യത്ത് ഓഫ്‌ലൈനായി

ഇന്ത്യൻ ബ്രാൻഡ് ലാവയുടെ പുതിയ ഹാൻഡ്സെറ്റ് ലാവ യുവ 2 പ്രോ (Lava Yuva 2 Pro) വിപണിയിലേക്ക്. 6.5 ഇഞ്ച് എച്ച്‌ഡി+ നോച്ച് ഡിസ്‌പ്ലേയും 64 ജിബി ഇന്റേണൽ സ്റ്റോറേജുമായാണ് ബജറ്റ് ഫോൺ വരുന്നത്. മീഡിയടെക് ഹീലിയോ ജി37 ആണ് പ്രോസസർ. ഔദ്യോഗിക ലോഞ്ച് പ്രഖ്യാപനത്തിന് മുന്നോടിയായി ഫോൺ രാജ്യത്ത് ഓഫ്‌ലൈനായി വിൽക്കുന്നുണ്ടെന്ന് അടുത്തിടെ റിപ്പോർട്ടുണ്ടായിരുന്നു. ലാവ യുവ 2 പ്രോയുടെ അടിസ്ഥാന വില 7,999 രൂപയാണ്. ഇത് 4 ജിബി റാമിനൊപ്പം വരുന്നു (അധിക 3 ജിബി വെർച്വൽ റാം ഉപയോഗിച്ച് വികസിപ്പിക്കാം). ഒക്ടോബറിൽ അവതരിപ്പിച്ച ലാവ യുവ പ്രോയുടെ പരിഷ്കരിച്ച മോഡലാണിത്.
ഗ്ലാസ് വൈറ്റ്, ഗ്ലാസ് ഗ്രീൻ, ഗ്ലാസ് ലാവെൻഡർ എന്നീ മൂന്ന് കളർ വേരിയന്റുകളിലാണ് പുതിയ ഫോൺ വരുന്നത്. 4 ജിബി റാം + 64 ജിബി സ്റ്റോറേജുമുള്ള ഹാൻഡ്സെറ്റ് അധിക 3 ജിബി വെർച്വൽ റാമിന്റെ ഒറ്റ കോൺഫിഗറേഷനിൽ ലഭ്യമാണ്. 256 ജിബി വരെ വികസിപ്പിക്കാവുന്നതാണ് സ്റ്റോറേജ്. ആൻഡ്രോയിഡ് 12 ലാണ് ഫോൺ പ്രവർത്തിക്കുന്നത്.
ഡ്യുവൽ 4ജി സിം സ്ലോട്ടുള്ള ബജറ്റ് സ്മാർട് ഫോണിൽ 720x1600 റെസലൂഷനും 269 പിപിഐയും ഉള്ള 6.5 ഇഞ്ച് എച്ച്‌ഡി+ നോച്ച് ഡിസ്‌പ്ലേയുണ്ട്. ലാവ യുവ 2 പ്രോയുടെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിന് 13 മെഗാപിക്സൽ പ്രൈമറി എഐ സെൻസറും രണ്ട് അധിക വിജിഎ ക്യാമറകളും ഉണ്ട്. 5 മെഗാപിക്സൽ സെൽഫി ക്യാമറയ്ക്ക് ഒരു സ്‌ക്രീൻ ഫ്ലാഷും ഉണ്ട്. ഡിസ്‌പ്ലേയുടെ മുകൾഭാഗത്താണ് സെൽഫി ക്യാമറ വിന്യസിച്ചിരിക്കുന്നത്.
വൈ-ഫൈ, ബ്ലൂടൂത്ത് വി5.1, 4ജി കണക്റ്റിവിറ്റി എന്നിവ ലാവ യുവ 2 പ്രോ പിന്തുണയ്ക്കുന്നു. ഇതിന് യുഎസ്ബി ടൈപ്പ്-സി കണക്റ്റിവിറ്റിയും ഉണ്ട്. 3.5 എംഎം ഓഡിയോ ജാക്ക് സ്ലോട്ടും ഫോണിലുണ്ട്. 5,000 എംഎഎച്ച് ലി–പോളിമർ ബാറ്ററിയാണ് ഇതിൽ പായ്ക്ക് ചെയ്യുന്നത്. കൂടാതെ ബോക്സിൽ 10W അഡാപ്റ്ററുമുണ്ട്.
English Summary: Lava Yuva 2 Pro With Up To 7GB RAM Launched in India