ഓണർ മാജിക് 5 സീരീസ് പുറത്തിറങ്ങി, 5100 എംഎഎച്ച് ബാറ്ററി, അതിവേഗ പ്രോസസർ
സ്പെയിനിലെ ബാഴ്‌സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസ് (MWC) 2023 ന്റെ ആദ്യ ദിനത്തിൽ ഓണർ മാജിക് 5 സീരീസ് അവതരിപ്പിച്ചു. ചൈനീസ് കമ്പനിയുടെ മുൻനിര നിര ഹാൻഡ്സെറ്റുകളായ ഓണർ മാജിക് 5, ഓണർ മാജിക് 5 പ്രോ എന്നിവയാണ് അവതരിപ്പിച്ചത്. ഇത് ചൈനയ്ക്ക് പുറത്ത് ഓണർ അവതരിപ്പിക്കുന്ന ആദ്യത്തെ ഫോൾബിൾ
സ്പെയിനിലെ ബാഴ്‌സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസ് (MWC) 2023 ന്റെ ആദ്യ ദിനത്തിൽ ഓണർ മാജിക് 5 സീരീസ് അവതരിപ്പിച്ചു. ചൈനീസ് കമ്പനിയുടെ മുൻനിര നിര ഹാൻഡ്സെറ്റുകളായ ഓണർ മാജിക് 5, ഓണർ മാജിക് 5 പ്രോ എന്നിവയാണ് അവതരിപ്പിച്ചത്. ഇത് ചൈനയ്ക്ക് പുറത്ത് ഓണർ അവതരിപ്പിക്കുന്ന ആദ്യത്തെ ഫോൾബിൾ
സ്പെയിനിലെ ബാഴ്‌സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസ് (MWC) 2023 ന്റെ ആദ്യ ദിനത്തിൽ ഓണർ മാജിക് 5 സീരീസ് അവതരിപ്പിച്ചു. ചൈനീസ് കമ്പനിയുടെ മുൻനിര നിര ഹാൻഡ്സെറ്റുകളായ ഓണർ മാജിക് 5, ഓണർ മാജിക് 5 പ്രോ എന്നിവയാണ് അവതരിപ്പിച്ചത്. ഇത് ചൈനയ്ക്ക് പുറത്ത് ഓണർ അവതരിപ്പിക്കുന്ന ആദ്യത്തെ ഫോൾബിൾ
സ്പെയിനിലെ ബാഴ്‌സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസ് (MWC) 2023 ന്റെ ആദ്യ ദിനത്തിൽ ഓണർ മാജിക് 5 സീരീസ് അവതരിപ്പിച്ചു. ചൈനീസ് കമ്പനിയുടെ മുൻനിര നിര ഹാൻഡ്സെറ്റുകളായ ഓണർ മാജിക് 5, ഓണർ മാജിക് 5 പ്രോ എന്നിവയാണ് അവതരിപ്പിച്ചത്. ഇത് ചൈനയ്ക്ക് പുറത്ത് ഓണർ അവതരിപ്പിക്കുന്ന ആദ്യത്തെ ഫോൾബിൾ ഹാൻഡ്സെറ്റാണ്.
നോൺ-ഫോൾഡബിൾ മാജിക് 5 സീരീസും കമ്പനിയുടെ ആദ്യത്തെ ആഗോള ഫോൾഡബിൾ സ്മാർട് ഫോണ്‍ ഓണർ മാജിക് വിഎസ് മാണ് എംഡബ്ല്യുസി 2023 ൽ അവതരിപ്പിച്ചത്. ബ്ലാക്ക്, ഗ്ലേസിയർ ബ്ലൂ, മെഡോ ഗ്രീൻ, ഓറഞ്ച്, കോറൽ പർപ്പിൾ എന്നീ അഞ്ച് കളർ വേരിയന്റുകളിലാണ് ഓണർ മാജിക് 5 പ്രോ വരുന്നത്. മാജിക് 5 ന്റെ അടിസ്ഥാന വേരിയന്റ് ബ്ലൂ, ബ്ലാക്ക് കളർ ഓപ്ഷനുകളിലും വരുന്നു. ഓണർ മാജിക് വിഎസ് ഹാൻഡ്സെറ്റ് സിയാൻ, ബ്ലാക്ക് കളർ വേരിയന്റുകളിലുമാണ് അവതരിപ്പിച്ചത്.
ഓണർ മാജിക് 5 അടിസ്ഥാന വേരിയന്റിന്റെ വില 899 യൂറോയാണ് ( ഏകദേശം 78,800 രൂപ). അതേസമയം, ഓണർ മാജിക് 5 പ്രോയുടെ 12 ജിബി റാം, 512 ജിബി സ്റ്റോറേജ് മോഡലിന് 1199 യൂറോയാണ് (ഏകദേശം 1,05,100 രൂപ) വില. എന്നാൽ, ഓണർ മാജിക് വിഎസ് ന്റെ അടിസ്ഥാന വില 1599 യൂറോ (ഏകദേശം 1,40,300 രൂപ) ആണ്.
∙ ഓണർ മാജിക് 5 പ്രോ
19.54:9 ആസ്പെക്റ്റ് റേഷ്യോയിൽ 6.81 ഇഞ്ച് ഓലെഡ് ഡിസ്‌പ്ലേയാണ് സ്മാർട് ഫോണിന്റെ പ്രധാന ഫീച്ചറുകളിലൊന്ന്. ക്വാഡ്-കർവ്ഡ് ഫ്ലോട്ടിങ് സ്‌ക്രീനാണിത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള മാജിക്ഒഎസ് 7.1 ലാണ് ഓണർ മാജിക് 5 പ്രവർത്തിക്കുന്നത്. അഡ്രിനോ 740 ജിപിയു-യ്‌ക്കൊപ്പമുള്ള സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ആണ് പ്രോസസർ.
50 മെഗാപിക്‌സൽ വൈഡ് പ്രൈമറി സെൻസർ നയിക്കുന്ന ട്രിപ്പിൾ യൂണിറ്റ് റിയർ ക്യാമറ യൂണിറ്റിൽ 50 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, ഒഐഎസ് പിന്തുണയുള്ള 50 മെഗാപിക്‌സൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ് എന്നിവ ലഭിക്കുന്നു. എൽഇഡി ഫ്ലാഷും ഉണ്ട്. അതേസമയം, സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി 3ഡി ഡെപ്ത് ക്യാമറയുള്ള 12 മെഗാപിക്സൽ ഫ്രണ്ട് സ്‌നാപ്പറാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഓണർ മാജിക് 5 പ്രോയിൽ 5,100 എംഎഎച്ച് ആണ് ബാറ്ററി. ഡ്യുവൽ സിം സ്ലോട്ടുള്ള സ്മാർട് ഫോണിൽ 5ജി, വൈഫൈ, ബ്ലൂടൂത്ത്, യുഎസ്ബി ടൈപ്പ്-സി എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ.
∙ ഓണർ മാജിക് 5
19.54:9 ആസ്പെക്റ്റ് റേഷ്യോയുള്ള 6.73 ഇഞ്ച് ഓലെഡ് ഡിസ്പ്ലേയാണ് ഓണർ മാജിക് 5 നൽകുന്നത്. ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെയും പ്രോസസറിന്റെയും കാര്യത്തിൽ മാജിക് 5 പ്രോ ഉയർന്ന പതിപ്പിന് സമാനമാണ്. ട്രിപ്പ് റിയർ ക്യാമറ സജ്ജീകരണത്തിൽ 54 മെഗാപിക്സൽ വൈഡ് പ്രധാന ക്യാമറ, 50 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 32 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ് എന്നിവയും സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി 12 മെഗാപിക്സൽ മുൻ ക്യാമറയും ഉൾപ്പെടുന്നു. 5,100 എംഎഎച്ച് ആണ് ബാറ്ററി. മറ്റ് ഫീച്ചറുകൾ ഓണർ മാജിക് 5 പ്രോയ്ക്ക് സമാനമാണ്.
∙ ഓണർ മാജിക് വിഎസ്
ചൈനയ്ക്ക് പുറത്ത് അവതരിക്കുന്ന കമ്പനിയുടെ ആദ്യത്തെ മടക്കാവുന്ന സ്മാർട് ഫോണാണെന്ന് ഓണർ അവകാശപ്പെടുന്ന മാജിക് വിഎസിന് 7.9 ഇഞ്ച് ഇന്റർ ഡിസ്‌പ്ലേയും 6.45 ഇഞ്ച് എക്‌സ്‌റ്റേണൽ സ്‌ക്രീനുമുണ്ട്. 90 ശതമാനമാണ് സ്‌ക്രീൻ-ടു-ബോഡി അനുപാതം. സ്‌നാപ്ഡ്രാഗൺ 8 ജെൻ 1, അഡ്രിനോ 730 ജിപിയുമാണ് ഈ സ്മാർട് ഫോണിന്റെ കരുത്ത്. മാജിക് സീരീസിലെ മറ്റ് രണ്ട് മോഡലുകൾ പോലെ ഓണർ മാജിക് വിഎസും ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള മാജിക്ഒഎസ് 7.1 ലാണ് പ്രവർത്തിക്കുന്നത്.
54 മെഗാപിക്സൽ സെൻസർ ഉൾപ്പെടുന്നതാണ് ട്രിപ്പിൾ ക്യാമറ സജ്ജീകരണം. പിൻ ക്യാമറ യൂണിറ്റിൽ 50 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടറും 8 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസും ഉണ്ട്. 16 മെഗാപിക്സലിന്റേതാണ് ഫ്രണ്ട് ക്യാമറ. 66W സൂപ്പർചാർജ് ചാർജറിനൊപ്പമുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.
English Summary: Honor Magic 5 Series With Snapdragon 8 Gen 2, 5,100mAh Battery Launched at MWC 2023