മുൻനിര ചൈനീസ് കമ്പനി ഐക്യൂവിന്റെ പുതിയ ഹാൻഡ്സെറ്റ് ഇസഡ്7ഐ ചൈനയിൽ അവതരിപ്പിച്ചു. വിവോയുടെ സബ് ബ്രാൻഡിൽ നിന്നുള്ള ഏറ്റവും പുതിയ ഇസഡ് സീരീസ് ഹാൻഡ്‌സെറ്റ് രണ്ട് കളർ ഓപ്ഷനുകളിലാണ് വരുന്നത്. ഐക്യൂ ഇസഡ്7ഐയുടെ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 949 യുവാൻ ( ഏകദേശം 24,000 രൂപ ) ആണ്. 6 ജിബി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻനിര ചൈനീസ് കമ്പനി ഐക്യൂവിന്റെ പുതിയ ഹാൻഡ്സെറ്റ് ഇസഡ്7ഐ ചൈനയിൽ അവതരിപ്പിച്ചു. വിവോയുടെ സബ് ബ്രാൻഡിൽ നിന്നുള്ള ഏറ്റവും പുതിയ ഇസഡ് സീരീസ് ഹാൻഡ്‌സെറ്റ് രണ്ട് കളർ ഓപ്ഷനുകളിലാണ് വരുന്നത്. ഐക്യൂ ഇസഡ്7ഐയുടെ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 949 യുവാൻ ( ഏകദേശം 24,000 രൂപ ) ആണ്. 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 999 യുവാനും ( ഏകദേശം 11,800 രൂപ ) 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 1,099 യുവാനുമാണ് (ഏകദേശം 13,000 രൂപ) വില. ഐസ് ലേക്ക് ബ്ലൂ, മൂൺ ഷാഡോ കളർ ഓപ്ഷനുകളിലാണ് പുതിയ ഹാൻഡ്സെറ്റ് വരുന്നത്.

ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള ഐക്യൂ ഇസഡ്7ഐ ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഒഎസിലാണ് പ്രവർത്തിക്കുന്നത്. 60Hz വരെ റിഫ്രഷ് റേറ്റുള്ള 6.5-ഇഞ്ച് ഫുൾ-എച്ച്ഡി+ (720x1,600 പിക്സൽ) ഡിസ്‌പ്ലേയാണ് അവതരിപ്പിക്കുന്നത്. എൽസിഡി ഡിസ്‌പ്ലേയ്ക്ക് 20:9 ആസ്പെക്റ്റ് റേഷ്യോയും 88.99 സ്‌ക്രീൻ-ടു-ബോഡി റേഷ്യോയും ഉണ്ട്. 8 ജിബി വരെയുള്ള LPDDR4X റാമും മാലി-ജി57 ജിപിയും ഉൾപ്പെടുന്ന ഒക്ടാ-കോർ മീഡിയടെക് ഡൈമൻസിറ്റി 6020 പ്രോസസർ ആണ് ഹാൻഡ്സെറ്റിന്റെ ശക്തി.

ADVERTISEMENT

ഐക്യൂ ഇസഡ്7ഐയിൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് പായ്ക്ക് ചെയ്തിരിക്കുന്നത്. f/2.2 അപ്പേർച്ചറുള്ള 13 മെഗാപിക്സൽ പ്രൈമറി സെൻസറും f/2.4 സെൻസറുള്ള 2 മെഗാപിക്സൽ മാക്രോ സെൻസറും ഉൾപ്പെടുന്നു. സെൽഫികൾക്കും വിഡിയോ ചാറ്റുകൾക്കുമായി ഹാൻഡ്‌സെറ്റിന് മുൻവശത്ത് 5 മെഗാപിക്സൽ സെൻസർ ഉണ്ട്. 128 ജിബി വരെ യുഎഫ്എസ് 2.2 സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നു. ഇത് മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ വികസിപ്പിക്കാൻ കഴിയും.

ADVERTISEMENT

വൈ-ഫൈ, ബ്ലൂടൂത്ത് 5.1, ജിപിഎസ്, എൻഎഫ്‌സി, 3.5 എംഎം ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ പുതിയ സ്മാർട് ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇ-കോമ്പസ്, പ്രോക്‌സിമിറ്റി സെൻസർ എന്നിവയാണ് പ്രധാന സെൻസറുകൾ. ഫിംഗർപ്രിന്റ് സെൻസറും ഫെയ്സ് ഐഡി ഫീച്ചറും ഉണ്ട്. 15W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഐക്യൂ ഇസഡ്7ഐയിലുള്ളത്. ഒറ്റ ചാർജിൽ 17.2 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് സമയവും 29 ദിവസം വരെ സ്റ്റാൻഡ്‌ബൈ സമയവും ലഭിക്കുമെന്ന് ഐക്യൂ അവകാശപ്പെടുന്നു.

ADVERTISEMENT

English Summary: iQoo Z7i with 5,000mAh Battery Launched

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT