നോക്കിയ സി12 സീരീസ് കൂടുതല്‍ ആകര്‍ഷകമാക്കിക്കൊണ്ട് എച്ച്എംഡി ഗ്ലോബല്‍ നോക്കിയ സി12 പ്രോ അവതരിപ്പിച്ചു. ഒക്ടാകോര്‍ പ്രോസസര്‍, 2 ജിബി വെര്‍ച്വല്‍ റാം, സ്ട്രീംലൈന്‍ഡ് ഒഎസ്, നൈറ്റ്, പോര്‍ട്രെയിറ്റ് മോഡുകളുമായി മുന്‍, പിന്‍ ക്യാമറകള്‍ക്ക് മെച്ചപ്പെടുത്തിയ ഇമേജിങ് തുടങ്ങിയ സവിശേഷതകളുമായാണ് സി12 പ്രോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നോക്കിയ സി12 സീരീസ് കൂടുതല്‍ ആകര്‍ഷകമാക്കിക്കൊണ്ട് എച്ച്എംഡി ഗ്ലോബല്‍ നോക്കിയ സി12 പ്രോ അവതരിപ്പിച്ചു. ഒക്ടാകോര്‍ പ്രോസസര്‍, 2 ജിബി വെര്‍ച്വല്‍ റാം, സ്ട്രീംലൈന്‍ഡ് ഒഎസ്, നൈറ്റ്, പോര്‍ട്രെയിറ്റ് മോഡുകളുമായി മുന്‍, പിന്‍ ക്യാമറകള്‍ക്ക് മെച്ചപ്പെടുത്തിയ ഇമേജിങ് തുടങ്ങിയ സവിശേഷതകളുമായാണ് സി12 പ്രോ എത്തുന്നത്.  

ADVERTISEMENT

8 എംപി റിയര്‍, 5 എംപി ഫ്രണ്ട് ക്യാമറകള്‍, ആകര്‍ഷകമായ 6.3 എച്ച്ഡി പ്ലസ് ഡിസ്പ്ലേ എന്നിവയും ഇതിലുണ്ട്. ആന്‍ഡ്രോയ്ഡ് 12 ഗോ എഡിഷനുമായി ശരാശരി 20 ശതമാനം അധിക സ്റ്റോറേജും ഇത് ലഭ്യമാക്കും. 2 ജിബി അധിക വെര്‍ച്വല്‍ റാം, ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ ക്ലീന്‍ ചെയ്യുന്ന പെര്‍ഫോമന്‍സ് ഒപ്റ്റിമൈസര്‍ തുടങ്ങിയവയും മറ്റ് സവിശേഷതകളാണ്.

ADVERTISEMENT

നോക്കിയ സ12 പ്രോ റീട്ടെയില്‍ സ്റ്റോറുകളിലും പ്രമുഖ ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലും നോക്കിയ വെബ്സൈറ്റിലും ലൈറ്റ് മിന്‍റ്, ചാര്‍ക്കോള്‍,  ഡാര്‍ക്ക് സിയാന്‍ നിറങ്ങളില്‍ ലഭ്യമാണ്. 4/64 ജിബി (2 ജിബി റാം + 2 ജിബി വെര്‍ച്വല്‍ റാം) എന്നിവയോടെ എത്തുന്ന നോക്കിയ സി12 പ്രോ 6,999 രൂപയ്ക്കും, 5/64 ജിബി ( 3 ജിബി റാം + 2 ജിബി വെര്‍ച്വല്‍ റാം) എന്നിവയോടെ എത്തുന്ന വേരിയന്‍റ് 7499 രൂപയ്ക്കും ലഭിക്കും.  

ADVERTISEMENT

സി12 പ്രോയുടെ നീണ്ടു നില്‍ക്കുന്ന ബാറ്ററി ലൈഫ്, ശക്തമായ പ്രോസസര്‍, ആകര്‍ഷക ഡിസ്പ്ലേ തുടങ്ങിയവ ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രതീക്ഷകള്‍ക്കും അപ്പുറത്തുള്ള സന്തോഷം നല്‍കുമെന്ന് എച്ച്എംഡി ഗ്ലോബല്‍ ഇന്ത്യ-എംഇഎന്‍എ വൈസ് പ്രസിഡന്‍റ് സന്‍മീത് സിങ് കൊച്ചാര്‍ പറഞ്ഞു.

English Summary:  HMD Global Launches Nokia C12 Pro